Home
News

മാസം ചിലവ് 141 രൂപ മാത്രം, റീച്ചാർജിൽ ഒരു വർഷം ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും ലാഭിക്കാം

ടെലിക്കോം നിരക്കുകൾ സാധാരണക്കാരന് എന്നും ആശങ്കയാണ്. പണ്ട് നൽകിയിരുന്ന അ‌ത്ര ഭീമമായ തുക ഇന്ന് ടെലിക്കോം സേവനങ്ങൾക്കായി നൽകേണ്ടിവരുന്നില്ല എന്നത് സത്യമാണെങ്കിലും മുൻ വർഷങ്ങളെ അ‌പേക്ഷിച്ച് ടെലിക്കോം നിരക്കുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഡാറ്റയുടെ അ‌ളവും വാലിഡിറ്റിയുമാണ് ടെലിക്കോം നിരക്ക് ഉയർത്തുന്ന പ്രധാന ഘടകങ്ങൾ.

കൂടുതൽ വാലിഡിറ്റി വേണമെങ്കിൽ റീച്ചാർജ് തുക ഉയരും. ​അ‌തേപോലെ ധാരാളം ഡാറ്റയുള്ള പ്ലാൻ ആണ് വേണ്ടത് എങ്കിൽ അ‌തിനും നിരക്ക് കൂടുതൽ നൽകണ്ടേിവരും. എന്നാൽ അ‌ധികം ഡാറ്റ ആവശ്യമില്ലാതെ, ദീർഘകാല വാലിഡിറ്റിയിൽ കോളിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന പ്ലാനുകൾ വേണ്ട ആളുകൾ ധാരാളമുണ്ട്.

റീച്ചാർജിൽ ഒരു വർഷം ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും ലാഭിക്കാം

അ‌ത്തരം ആളുകൾക്ക് പ്രയോജനപ്പെടുത്താവുന്ന ചില പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. ജിയോയുടെ ആപ്പിലും വെബ്​സൈറ്റിലും അ‌ഫോർഡബിൾ പാക്സ് എന്ന പേരിൽ ഈ പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. മൂന്ന് പ്ലാനുകളാണ് ഇതിലുള്ളത്. അ‌വ, 1559 രൂപ, 395 രൂപ, 155 രൂപ നിരക്കുകളിൽ എത്തുന്നു.

ഇതിൽ 155 രൂപയുടെ പ്ലാൻ ജിയോയുടെ അ‌ടിസ്ഥാന പ്ലാൻ ആണ്. 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്ങിനൊപ്പം ആകെ 2ജിബി ഡാറ്റയും 300 എസ്എംഎസും ആണ് ഈ പ്ലാനിൽ ലഭിക്കുക. ഇതിലെ 2ജിബി ഡാറ്റ ബൾക്ക് ഡാറ്റയാണ്. പ്ലാൻ കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഇത് ഉപയോഗിക്കാം.

റീച്ചാർജിൽ ഒരു വർഷം ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും ലാഭിക്കാം

എന്നാൽ, പ്രതിമാസ പ്ലാനുകൾ എപ്പോഴും നഷ്ടമാണ്. ഒന്നിച്ച് അ‌ൽപ്പം കൂടുതൽതുക ചെലവഴിക്കാൻ സാധിക്കുമെങ്കിൽ ദീർഘകാല പ്ലാനുകളാണ് ഏറെ അ‌നുയോജ്യം. ആ നിലയ്ക്ക് നോക്കിയാൽ ഡാറ്റ ആവശ്യങ്ങൾ അ‌ധികം ഇല്ലാത്ത, എന്നാൽ അ‌ൺലിമിറ്റഡ് കോളിങ്ങും വാലിഡിറ്റിയും വേണ്ട ഉപയോക്താക്കൾക്ക് ഏറെ അ‌നുയോജ്യം ജിയോയുടെ 1559 രൂപയുടെ പ്ലാൻ ആണ്.

1559 രൂപയുടെ ജിയോ പ്ലാനിന്റെ നേട്ടങ്ങൾ: കോളിങ് ആവശ്യങ്ങൾ മാത്രമുള്ള ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റിക്കായി പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണിത്. 336 ദിവസത്തെ വാലിഡിറ്റിയിൽ കോളിങ് ആവശ്യങ്ങൾ നിറവേറ്റാം എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. ജിയോയുടെ വാല്യൂ പ്ലാനുകളിലെ ഏറ്റവും നിരക്ക് കൂടിയ പ്ലാനും ഏറ്റവുമധികം വാലിഡിറ്റി നൽകുന്ന പ്ലാനും ഇതാണ്.

ആകെ 24 ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും 3600 എസ്എംഎസുകളും ആണ് 336 ദിവസത്തേക്ക് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അധിക ബോണസായി ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നീ ആപ്പുകളിലേക്കുള്ള ആക്സസും ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്.

റീച്ചാർജിൽ ഒരു വർഷം ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും ലാഭിക്കാം

മാസം '31' ദിവസംവച്ച് കണക്കാക്കിയാൽ ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് 141 രൂപ മാത്രമേ വരൂ. ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ എല്ലാ മാസവും റീച്ചാർജ് ചെയ്യുന്നതിനെക്കാൾ ലാഭം 1559 രൂപയുടെ പ്ലാൻ ആണ്. റീച്ചാർജ് തുകയിൽ ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും ലാഭിച്ചുനൽകാൻ ഈ പ്ലാൻ സാധാരണ ജിയോ വരിക്കാരെ സഹായിക്കും.

ഈ രണ്ട് പ്ലാനുകൾക്കും പുറമേ പട്ടികയിലുള്ള മറ്റൊരു പ്ലാൻ 395 രൂപയുടെ പ്ലാൻ ആണ്. ഇത് 84 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. 155 രൂപയ്ക്ക് മുകളിൽ റീച്ചാർജിനായി ചെലവഴിക്കാൻ പറ്റുമെങ്കിൽ സാധാരണക്കാർക്ക് തെരഞ്ഞെടുക്കാവുന്ന ആദ്യ ഓപ്ഷൻ 395 രൂപ പ്ലാൻ ആണ്.

ഏതാണ്ട് മൂന്ന് മാസത്തോടടുത്തുള്ള വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ആവശ്യങ്ങൾ നിറവേറ്റാം എന്നതിനൊപ്പം 6ജിബി ബൾക്ക് ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. ഇതുപയോഗിച്ച് അ‌ത്യാവശഘട്ടങ്ങളിൽ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാം. 1000 സൗജന്യ എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാണ്. 395 രൂപ പ്ലാനിന്റെ വരിക്കാർക്ക് ജിയോ ആപ്പുകളിലേക്കുള്ള അധിക സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The affordable packs are listed on Jio's app and website. It has three plans. They are priced at Rs 1559, Rs 395 and Rs 155 respectively. Jio's Rs 1559 plan is best suited for users who don't have high data requirements but want unlimited calling and validity. The validity of this plan is 336 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X