ഇതിലും ചെലവ് കുറഞ്ഞ ജിയോ പ്ലാൻ വേറെയുണ്ടെന്ന് തോന്നുന്നില്ല; റീച്ചാർജ് ചെലവ് കുറയ്ക്കാൻ ഇത് ബെസ്റ്റാ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകൾ ഒരുപക്ഷേ ജിയോയുടെ വോയ്സ് ഒൺലി പ്ലാനുകൾ ആകാനാണ് സാധ്യത. കുറച്ചുനാൾ മുമ്പ് വരെ ഇന്ത്യയിൽ ബിഎസ്എൻഎൽ ഒഴികെയുള്ള ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് റീച്ചാർജിനായി ഡാറ്റ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ മാത്രമാണ് ലഭ്യമായിരുന്നത്. അതായത് ഡാറ്റ ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്ലാനിൽ ഡാറ്റ ഉണ്ടാകും, അതിനും ചേർത്ത് പണം നൽകേണ്ടിവരും. റീച്ചാർജ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം വില ഉയർത്തുന്ന പ്രധാന ഘടകം ഡാറ്റയാണ്.
ഡാറ്റ ഉപയോഗിക്കാത്ത ആളുകളും റീച്ചാർജ് ചെയ്യുമ്പോൾ ഡാറ്റയുള്ള പ്ലാനുകൾ ലഭ്യമാകുകയും അവിടെ ഉപയോക്താവ് മുടക്കുന്ന പണത്തിൽ ഡാറ്റയ്ക്കായി ചെലവാകുന്ന പണം പാഴായിപ്പോകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഉപയോക്താക്കളുടെ പരാതിയെ തുടർന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) എല്ലാ കമ്പനികളും ഡാറ്റ ഇല്ലാതെ അൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി എന്നിവ അടങ്ങുന്ന പ്ലാനുകളും ലഭ്യമാക്കണമെന്ന് ഉത്തരവിട്ടു.

ട്രായിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജിയോയും എയർടെലും വൊഡാഫോൺ ഐഡിയയും ഡാറ്റയില്ലാതെ, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവ അടങ്ങുന്ന വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. റിലയൻസ് ജിയോയ്ക്ക് നിലവിൽ രണ്ട് വോയ്സ് ഒൺലി പ്ലാനുകളാണ് ഉള്ളത്, 1748 രൂപയ്ക്കും 448 രൂപ എന്നീ വിലകളിലാണ് ഇവ ലഭ്യമാകുക.
അൺലിമിറ്റഡ് കോളിങ്ങും വാലിഡിറ്റിയും സഹിതം ലഭ്യമാകുന്ന ഏറ്റവും ചെലവ് കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാൻ ഈ വോയ്സ് ഒൺലി പ്ലാനുകൾ ആകാനാണ് സാധ്യത. ഡാറ്റ ഇല്ലാതെയുള്ള റീച്ചാർജ് പ്ലാനുകൾ തേടുന്നവർക്ക്, പ്രത്യേകിച്ച് സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമാണ് 1,748 രൂപയ്ക്കും 448 രൂപ പ്ലാനുകൾ. റീച്ചാർജ് ചെലവ് കുറയ്ക്കാനും ഇവ ബെസ്റ്റാണ്.

448 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
448 രൂപ വിലയിൽ ലഭ്യമായിട്ടുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ആകെ 1000 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ സഹിതം എത്തുന്നു. 84 ദിവസമാണ് ഈ പ്ലാനിന്റെ സർവീസ് വാലിഡിറ്റി. കാര്യമായ അധിക ആനുകൂല്യങ്ങളൊന്നും ഈ ജിയോ പ്ലാനിലില്ല. എന്നാൽ ജിയോടിവിയും ജിയോഎഐക്ലൗഡും ഉണ്ട്.
1748 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
1748 രൂപ വിലയിൽ ലഭ്യമായിട്ടുള്ള ജിയോ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ 336 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആകെ 3600 എസ്എംഎസുകളും ആണ് ഈ പ്ലാനിലെ ആനുകൂല്യമായി ഉപയോക്താക്കൾക്ക് ലഭ്യമാകുക. ജിയോ ടിവിയും ജിയോക്ലൗഡും ആണ് ഇതിൽ ലഭ്യമാകുന്ന മറ്റ് ആനുകൂല്യങ്ങൾ.
ഇവിടെ 1748 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താവിന് ഒരു ദിവസം ചെലവാകുന്നത് ഏകദേശം 5.20 രൂപയാണ്. അതേപോലെ 448 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് വരുന്ന പ്രതിദിന ചെലവ് ഏകദേശം 5.33 രൂപയും. ജിയോയുടെ മറ്റ് പ്രീപെയ്ഡ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ പ്രതിദിന ചെലവ് ഉള്ളത് ഈ രണ്ട് പ്ലാനുകൾക്കാണ്.

മൈജിയോ ആപ്പിലും വെബ്സൈറ്റിലും ഈ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ കാണാം. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വാല്യൂ എന്ന വിഭാഗത്തിന് കീഴിൽ വോയ്സ് ഒൺലി പ്ലാനുകൾ എന്ന തലക്കെട്ടിൽ ഈ രണ്ട് ജിയോ പ്ലാനുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്ലാനുകൾ ഉപയോഗിക്കുന്നതിനിടയിൽ ഡാറ്റയുടെ ആവശ്യം വന്നാൽ ജിയോ ഡാറ്റ പ്ലാനുകൾ ഉപയോഗിച്ച് ഡാറ്റ ലഭ്യത ഉറപ്പാക്കാനാകും.


Click it and Unblock the Notifications








