ജിയോ സിം ഉണ്ടേൽ കുശാൽ! ഇക്കാര്യത്തിൽ ബിഎസ്എൻഎല്ലിനേക്കാൾ കേമൻ ജിയോ തന്നെ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). തങ്ങളുടെ ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്നതിനായി മികച്ച റീച്ചാർജ് പ്ലാനുകൾ തന്നെ ജിയോയുടെ പക്കലുണ്ട്. അതിൽ ഡാറ്റയും, കോളിങ്ങും മാത്രമല്ല, ഒടിടി ആനുകൂല്യങ്ങളുമായി എത്തുന്ന പ്ലാനുകളും ഉണ്ട്. ഇക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഒരു ജിയോ പ്രീപെയ്ഡ് പ്ലാനാണ് 175 രൂപയുടെ പ്ലാൻ, ഇത് ഒരു ഡാറ്റ പ്ലാൻ എന്ന നിലയിലും എന്റർടെയ്ൻമെന്റ് പ്ലാൻ എന്ന നിലയിലും പരിഗണിക്കാവുന്ന പ്ലാനാണ്. കാരണം ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും സഹിതമാണ് ജിയോ 175 രൂപ പ്ലാൻ എത്തുന്നത്.
ആക്ടീവ് വാലിഡിറ്റിയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന വരിക്കാർക്ക് മാത്രമാണ് 175 രൂപയുടെ പ്ലാൻ ഉപയോഗപ്പെടുത്താനാകുക. ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും സഹിതം എത്തുന്ന ഒരേയൊരു പ്രീപെയ്ഡ് പ്ലാൻ മാത്രമേ ജിയോയ്ക്ക് ഉള്ളൂ, അതാണ് 175 രൂപയുടെ ജിയോ പ്ലാനിന്റെ പ്രധാന പ്രത്യേകത.

ജിയോ 175 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ആകെ 10ജിബി 4ജി ഡാറ്റ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ജിയോടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാകും.
28 ദിവസ വാലിഡിറ്റിയിൽ ആണ് 175 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. ജിയോ ടിവി മൊബൈൽ ആപ്പിൽ ഉപയോക്താക്കൾക്ക് ഈ കണ്ടന്റുകൾ ലഭ്യമാകും. ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ മാത്രമേ പ്രത്യേകം നൽകൂ. ജിയോയുടെ പക്കൽ വേറെയും നിരവധി ഡാറ്റ പ്ലാനുകൾ ഉണ്ട്. എന്നാൽ അവയിൽ ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല.

ഡാറ്റ ആവശ്യം കൂടുതലുള്ള ഉപയോക്താക്കൾക്കായി ജിയോ അടുത്തിടെയും ഒരു പുതിയ ഡാറ്റ പ്ലാൻ പുറത്തിറക്കിയിരുന്നു. വെറും 11 രൂപ ആയിരുന്നു ആ പ്ലാനിന്റെ നിരക്ക്. ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10ജിബി ഡാറ്റ ലഭ്യമാകും എന്നതായിരുന്നു ജിയോയുടെ ഈ പുതിയ 11 രൂപ പ്രീപെയ്ഡ് ഡാറ്റ പ്ലാനിന്റെ പ്രത്യേകത.
എയർടെലിന്റെ 11 രൂപയുടെ ഡാറ്റ പ്ലാനിനെ അനുകരിച്ചാണ് ജിയോയും തങ്ങളുടെ വരിക്കാർക്കായി 11 രൂപയുടെ പ്ലാൻ അവതരിപ്പിച്ചത്. കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഡാറ്റ വേണ്ടവർക്ക് ഈ 11 രൂപ പ്ലാൻ ഏറെ ഉപകാരപ്പെടും. ഇത് കൂടാതെ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നവർക്ക് വർഷം മുഴുവൻ 5ജി ഡാറ്റ ലഭ്യമാക്കാനായി 601 രൂപയുടെ ഒരു പ്ലാനും ജിയോ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.
601 രൂപയുടെ ജിയോ ഗിഫ്റ്റ് വൗച്ചർ യഥാർഥത്തിൽ ജിയോയുടെ തന്നെ 51 രൂപയുടെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ 12 വ്യത്യസ്ത വൗച്ചറുകളാണ്. 51 രൂപയുടെ വൗച്ചർ MyJio ആപ്പിൽ ആക്ടിവേറ്റ് ചെയ്യാം. ഈ 12 വൗച്ചറുകൾ ഒരു വർഷം മുഴുവൻ 5G നെറ്റ്‌വർക്കുമായി ബന്ധം നിലനിർത്താൻ ജിയോ ഉപയോക്താക്കളെ സഹായിക്കും.

1.5ജിബി ഡാറ്റ പ്ലാൻ തെരഞ്ഞെടുത്ത ശേഷം പിന്നീട് 5ജി ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ 601 രൂപ വൗച്ചർ ഉപകാരപ്രദമാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും 3ജിബി 4ജി ഡാറ്റയും ലഭിക്കും. ഇതിൻ്റെ വാലിഡിറ്റി ഉപയോക്താവിൻ്റെ അടിസ്ഥാന പ്ലാനിന് തുല്യമാണ്.


Click it and Unblock the Notifications