ശ്യോ..അംബാനി അറിഞ്ഞ് തരുന്നുണ്ടല്ലോ! ജിയോ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ ഇതാ..
കൊറോണ വൈറസ് കാലയളവ് (2020) മുതൽ ഇൻ്റർനെറ്റ് ഡാറ്റ ഉപഭോഗം വളരെ അധികം വർദ്ധിച്ചു എന്നതിൽ സംശയമില്ല. അതിന് ശേഷം മുൻനിര ടെലികോം സേവന ദാതാക്കളിൽ ഒരാളായ റിലയൻസ് ജിയോ അതിൻ്റെ ഉപഭോക്താക്കൾക്കായി വിവിധ തരത്തിലുള്ള നിരവധി റീചാർജ് പ്ലാനുകൾ ആഡ് ആക്കിയിട്ടുണ്ട്. നിലവിൽ അൺലിമിറ്റഡ് 5ജി ഡാറ്റയുടെ ആവശ്യകത വളരെ അധികം ആണ്. യാത്രയിലായിരിക്കുന്ന ഉപയോക്താക്കൾക്ക് സ്ഥിരമായി ഡാറ്റ ആവശ്യമുള്ളവർക്ക് അൺലിമിറ്റഡ് കോളിംഗും സൗജന്യ എസ്എംഎസും സഹിതം അൺലിമിറ്റഡ് 5ജി ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതിനാൽ, ഒരു റീചാർജ് പ്ലാനിൽ കൂടുതൽ ഇൻ്റർനെറ്റ് അല്ലെങ്കിൽ ഡാറ്റ തിരയുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഈ ലേഖനം നിങ്ങളെ സഹായിക്കും എന്ന് ഉറപ്പാണ്. കാരണം, നിലവിൽ ഉപയോക്താക്കൾക്ക് ലഭ്യമായ താങ്ങാനാവുന്നതും അധികം ചെലവില്ലാത്തതുമായ നാല് അൺലിമിറ്റഡ് 5ജി ഡാറ്റയുള്ള ജിയോ പ്ലാനുകൾ ആണ് താഴെ നൽകിയിരിക്കുന്നത്. 500 രൂപയിൽ താഴെയുള്ള രണ്ട് റീചാർജ് പ്ലാനുകളും 1,100 രൂപയ്ക്ക് താഴെയുള്ള രണ്ട് റീചാർജ് പ്ലാനുകളും ആണ് ഉള്ളത്.
ജിയോയുടെ 198 രൂപയുടെ റീചാർജ് പ്ലാൻ: 198 രൂപയുടെ റീചാർജ് പ്ലാൻ അൺലിമിറ്റഡ് 5ജി ഡാറ്റയുള്ള താങ്ങാനാവുന്ന പ്ലാനുകളിൽ ഒന്നാണ്. ഈ പ്ലാൻ 14 ദിവസത്തേക്ക് വാലിഡിറ്റിയോടെ മൊത്തം 28 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് ജിയോ ആപ്പുകൾക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്നു.
ജിയോയുടെ 448 രൂപയുടെ റീചാർജ് പ്ലാൻ: ഈ ജിയോ പ്ലാനുകൾക്ക് 28 ദിവസത്തേക്ക് വാലിഡിറ്റി ആണ് ഉള്ളത്. കൂടാതെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗിനൊപ്പം നിങ്ങൾക്ക് മൊത്തം 56ജിബി ഡാറ്റ ലഭിക്കും. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുക. നിങ്ങളുടെ പ്രദേശത്ത് 5ജി ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു പ്രശ്നവുമില്ലാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാം. കൂടാതെ Sony Liv, Zee5 എന്നിവയിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.
ജിയോയുടെ 1028 രൂപയുടെ റീചാർജ് പ്ലാൻ: ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഇതിൽ, നിങ്ങൾക്ക് 84 ദിവസത്തെ നീണ്ട വാലിഡിറ്റി നൽകുന്നു. മുഴുവൻ വാലിഡിറ്റിയിലും, നിങ്ങൾക്ക് ഇതിൽ 168 ജിബി ഡാറ്റ ലഭിക്കും. ദിവസവും 2ജിബി ഡാറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് കോളിംഗിനൊപ്പം, റീചാർജ് പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭ്യമാണ്. ജിയോ ഉപഭോക്താക്കൾക്ക് സ്വിഗ്ഗി ആപ്പിൻ്റെ സബ്‌സ്‌ക്രിപ്ഷനുകളും നൽകുന്നു.
ജിയോയുടെ 1029 രൂപയുടെ റീചാർജ് പ്ലാൻ: ജിയോ ഉപഭോക്താവിന് അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നത്തിനായി ഉള്ള പ്ലാൻ ആണിത്. ഇതിൽ, നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഇതിന് 84 ദിവസത്തെ ദീർഘകാല വാലിഡിറ്റി ആണ് ഉള്ളത്. ഒടിടി സ്ട്രീമിംഗിനായി, ആമസോൺ പ്രൈം വീഡിയോയിലേക്ക് നിങ്ങൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. അത് പ്ലാനിനൊപ്പം 84 ദിവസത്തേക്ക് സാധുതയുള്ളതാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








