TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഉപയോക്താക്കള്‍ക്കായി അനവധി ഓഫറുകള്‍ നടപ്പിലാക്കി ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. ഇത്തവണ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി റിലയന്‍സ് ജിയോ ഇന്ത്യന്‍ ക്ലാസിഫൈഡ് പോര്‍ട്ടലായ ക്വിക്കറിനോടൊപ്പം ചേര്‍ന്ന് പുതുക്കിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ഇന്ത്യയിലെ 4ജി വോള്‍ട്ട് സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് ഓഫര്‍. എന്നു വച്ചാല്‍ ക്വിക്കര്‍ അഷ്വേര്‍ഡ് 4ജി വോള്‍ട്ട് പ്രാപ്തമായ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്ക് 2,200 രൂപയുടെ ക്യാഷ്ബാക്കാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഈ ഓഫര്‍ എങ്ങനെ നേടാം?
മുകളില്‍ സൂചിപ്പിച്ചിരുന്നു, ക്വിക്കര്‍ ബസാറിലെ പുതുക്കിയ 4ജി വോള്‍ട്ട് ഫോണുകള്‍ക്കാണ് 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതെന്ന്. ക്വിക്കര്‍ ബസാറില്‍ അഷ്വേര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായ സര്‍ട്ടിഫൈഡ് മൊബൈല്‍ ക്യാറ്റഗറി എന്ന വിഭാഗത്തിലാണ് ഓഫര്‍. ഇതിനായി ഉപയോക്താക്കള്‍ ജിയോ നെറ്റ്വര്‍ക്കിലേക്ക് ഡിവൈസ് സജീവമാക്കണം. അതായത് രണ്ടു റീച്ചാര്‍ജ്ജ് പ്ലാനുകളായ 198 രൂപ അല്ലെങ്കില്‍ 299 രൂപ എന്നീ പ്ലാനുകളില്‍ ഏതെങ്കിലും ഒന്ന് റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. ക്യാഷ്ബാക്ക് ലഭിക്കുന്നതിന് ഫോണ്‍ വാങ്ങുന്നവര്‍ ഒരു പുതിയ ജിയോ കണക്ഷന് അല്ലെങ്കില്‍ നിലവിലുളള ജിയോ സിം കാര്‍ഡ് ഉപയോഗിക്കാം.
ഓഫര്‍ തീയതികള്‍
നവംബര്‍ 29നും ഫെബ്രുവരി 25നും ഇടയ്ക്ക് ഫോണ്‍ വാങ്ങുന്നവര്‍ക്കു മാത്രമേ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകൂ. മേല്‍ പറഞ്ഞ പ്ലാനുകളില്‍ ഏതെങ്കിലും ഒന്ന് റീച്ചാര്‍ജ്ജ് ചെയ്താല്‍ 2,200 രൂപ മൈജിയോ ആപ്പ് വഴി ക്രഡിറ്റാകുന്നതാണ്. സാംസങ്ങ്, ഷവോമി, ആപ്പിള്‍, നോക്കിയ എന്നീ ഫോണുകള്‍ക്കാണ് ക്യാഷ്ബാക്ക് ഓഫര്‍ ബാധകമാകുന്നത്.
198 രൂപ, 299 രൂപ റീച്ചാര്‍ജ്ജ് പ്ലാനുകള്‍
198 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 4ജിബി ഡേറ്റ, 28 ദിവസം വാലിഡിറ്റി. എന്നാല്‍ 299 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 3ജിബി ഡേറ്റ, 28 ദിവസം വാലിഡിറ്റി എന്നിവ നല്കുന്നു.
ഈ 15 വാട്സാപ്പ് സന്ദേശങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്