പൂട്ടിക്കെട്ടും കട്ടായം! ജിയോ ഈ പ്രത്യേക റീച്ചാർജ് പ്ലാൻ നിർത്താൻ പോകുന്നു, വേണ്ടവർ ഉടൻ ചെയ്യണം
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി കഴിഞ്ഞ മാസം അതായത്, 2024 ഡിസംബറിൽ ഒരു പ്രത്യേക റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചിരുന്നു. എല്ലാക്കൊല്ലവും പുതുവർഷത്തിന് മുൻപ് പുതിയ വർഷത്തെ സൂചിപ്പിക്കുന്ന വിലയിൽ ജിയോ ന്യൂ ഇയർ വെൽക്കം പ്ലാനുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ മാസം ജിയോ അവതരിപ്പിച്ച സ്പെഷൽ പ്ലാൻ 2025 രൂപ വിലയിലാണ് എത്തിയത്. പരിമിത കാലത്തേക്ക് മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ എന്ന് ജിയോ അന്ന് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ ആ പരിമിത കാലം അവസാനിക്കാൻ പോകുന്നു.
അതായത്, 2024 ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെയാണ് ഈ പ്ലാൻ ലഭ്യമാകുക എന്നാണ് ജിയോ ഈ പ്ലാൻ പുറത്തിറക്കിയ സമയത്ത് അറിയിച്ചിരുന്നത്. ആ ജനുവരി 11ന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ ഈ പ്ലാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾ എത്രയും പെട്ടെന്ന് ഈ തുകയ്ക്ക് റീച്ചാർജ് ചെയ്യേണ്ടതുണ്ട്.

200 ദിവസ വാലിഡിറ്റിയിൽ ആണ് ജിയോയുടെ 2025 രൂപയുടെ ന്യൂഇയർ വെൽക്കം പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം വാർഷിക പ്ലാൻ എന്ന് വേണമെങ്കിൽ കൂട്ടാവുന്ന 336 ദിവസ വാലിഡിറ്റിയുള്ള പ്ലാനും 365 ദിവസ വാലിഡിറ്റിയുള്ള രണ്ട് വാർഷിക പ്ലാനുകളും കഴിഞ്ഞാൽ, ഏറ്റവുമധികം വാലിഡിറ്റി ലഭിക്കുന്നത് 2025 രൂപയുടെ പ്ലാനിലാണ്.
98 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ കഴിഞ്ഞാൽ തെരഞ്ഞെടുക്കാവുന്ന അടുത്ത ഉയർന്ന വാലിഡിറ്റിയുള്ള പ്ലാൻ എന്ന് വേണമെങ്കിലും 2025 രൂപയുടെ പ്ലാനിനെ വിശേഷിപ്പിക്കാം. പരിമിത കാല സ്പെഷൽ പ്ലാൻ ആയതിനാൽ ജനുവരി 11 ന് ശേഷം ഈ പ്ലാൻ ലഭ്യമാകുമെന്ന് ഒരു ഉറപ്പുമില്ല. അതിനാൽ ജിയോ ഉപയോക്താക്കൾക്ക് താൽപര്യമുണ്ടെങ്കിൽ എത്രയും വേഗം ഇതുപയോഗിച്ച് റീച്ചാർജ് ചെയ്യണം.

2025 രൂപയുടെ ജിയോ ന്യൂ ഇയർ വെൽക്കം പ്ലാനിന്റെ പ്രധാന ഫീച്ചറുകൾ: അൺലിമിറ്റഡ് വോയ്സ് കോളിങ്, 2.5ജിബി പ്രതിദിന ഡാറ്റ (ആകെ 500 ജിബി ഡാറ്റ), ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ഈ പ്ലാനിൽ ലഭ്യമാണ്.
പ്രധാന ആനുകൂല്യത്തിന് പുറമേ ഒട്ടനവധി എക്സ്ക്ലൂസീവ് പാർട്നർ ബെനഫിറ്റ്സും ഈ ന്യൂ ഇയർ സ്പെഷൽ പ്ലാനിൽ ലഭ്യമാണ്. അവ എന്തൊക്കെയാണ് എന്നുകൂടി പരിചയപ്പെടാം. 500 രൂപയുടെ അജിയോ കൂപ്പൺ: ജനപ്രിയ ഓൺലൈൻ ഫാഷൻ റീട്ടെയിലറായ അജിയോയിൽ നിന്ന് മിനിമം 2999 രൂപയ്ക്ക് പർച്ചേസ് ചെയ്താൽ 500 രൂപ ഡിസ്കൗണ്ട് ലഭിക്കാൻ ഈ കൂപ്പൺ ഉപയോഗിക്കാം.
സ്വിഗ്ഗി ഡിസ്കൗണ്ട്: 2025 രൂപയുടെ ജിയോ ന്യൂ ഇയർ പ്ലാനിലെ മറ്റൊരു ആനുകൂല്യം പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിൽ നിന്നുള്ള ഡിസ്കൗണ്ട് ആണ്. സ്വിഗ്ഗിയിൽ നിന്ന് 499 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഓർഡർ ചെയ്താൽ 150 രൂപ ഡിസ്കൗണ്ട് നേടാം എന്നതാണ് ഈ ആനുകൂല്യത്തിന്റെ നേട്ടം.

ഈസ്മൈ ട്രിപ്പ് 1500 രൂപ ഡിസ്കൗണ്ട്: ജിയോ 2025 രൂപയുടെ ന്യൂ ഇയർ പ്ലാൻ ഓഫറിന്റെ ഭാഗമായി ഈസ്മൈ ട്രിപ്പ് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 1500 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതുപയോഗിച്ച് ജിയോ വരിക്കാർക്ക് ഫ്ലൈറ്റ് യാത്രാ ചെലവിൽ ലാഭം നേടാനാകും.


Click it and Unblock the Notifications








