Home
News

റീച്ചാർജിൽ കാശ് ലാഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപയോഗിക്കാവുന്ന പ്ലാനുകൾ

ഇന്ന് മൊ​ബൈൽ ഉപയോഗിക്കാത്തവരായി ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ നമ്മുടെ പരിചയത്തിൽ അ‌ധികം പേർ ഉണ്ടാകില്ല. ഈ മൊ​ബൈൽ ഉപയോക്താക്കളെല്ലാം തീർച്ചയായും ഏതെങ്കിലും ഒരു ടെലിക്കോം കമ്പനിയുടെ വരിക്കാരൻ ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൊ​ബൈൽ ഉപയോഗം സുഗമമായി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മികച്ചൊരു സിം കാർഡ് തെരഞ്ഞടുക്കേണ്ടിയിരിക്കുന്നു.

ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യകമ്പനികളും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും ഉൾപ്പെടെ നാല് ടെലിക്കോം കമ്പനികളാണ് ഇന്ത്യയിലുള്ളത്. ഭൂരിഭാഗവും ആളുകളും സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരാണ്. അ‌തിൽത്തന്നെ കൂടുതൽ പേരും പ്രീപെയ്ഡ് വരിക്കാരാണ്. തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ നിരവധി റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാണെന്നതാണ് പ്രീപെയ്ഡ് വരിക്കാരുടെ നേട്ടം.

 റീച്ചാർജിൽ കാശ് ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്ലാനുകൾ

പ്രതിമാസ പ്ലാൻ, ത്രൈമാസ പ്ലാൻ, വാർഷിക പ്ലാൻ എന്നിങ്ങനെ വിവിധ വാലിഡിറ്റികൾ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഈ പ്ലാനുകൾ ഓരോന്നും ഡാറ്റ, എസ്എംഎസ്, കോളിംഗ് സേവനങ്ങൾ എന്നിവയിൽ വ്യത്യസ്തമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആരെയും ആകർഷിക്കുന്ന മികച്ച പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ ഓരോ കമ്പനികളും ഏറെ ശ്രദ്ധപുലർത്താറുണ്ട്.

റീച്ചാർജിൽ പണം ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കും, അ‌ടിയ്ക്കടി റീച്ചാർജ് ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായതിനാൽ ഒറ്റത്തവണ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വാർഷിക പ്ലാനുകൾ ആണ് കൂടുതൽ അ‌നുയോജ്യം. എയർടെൽ, ജിയോ, വിഐ എന്നീ മൂന്ന് പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളും ഒരുവർഷ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. അ‌തിൽ മികച്ച ചില പ്ലാനുകളെ പരിചയപ്പെടാം.

 റീച്ചാർജിൽ കാശ് ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്ലാനുകൾ

2,879 രൂപയുടെ ജിയോ പ്ലാൻ: ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ജിയോ. അ‌തിനാൽത്തന്നെ ജിയോയുടെ വാർഷിക പ്ലാനുകൾ നിരവധി പേർക്ക് ഉപകാരപ്പെടും. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ജിയോ വാർഷിക പ്ലാൻ 2879 രൂപയുടേത് ആണ്. 2 ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ് തുടങ്ങിയവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

ഇതിന് പുറമെ ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. കൂടാതെ, ജിയോ 5ജി എത്തിയ പ്രദേശങ്ങളിലെ 5ജി സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഈ ജിയോ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാണ്.

റീച്ചാർജിനായി കുറച്ചുകൂടി പണം ചെലവഴിക്കാൻ തയാറുള്ളവർക്ക് പ്രതിദിനം 2.5ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളുമുള്ള 2,999 രൂപയുടെ ജിയോ വാർഷിക പ്ലാനും ലഭ്യമാണ്. 336 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5ജിബി ഡാറ്റ നൽകുന്ന 2,545 രൂപയുടെ പ്ലാനും ജിയോയ്ക്കുണ്ട്. യുക്തിപരമായി നോക്കിയാൽ, ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ വാർഷിക പ്ലാൻ ഇതാണ്.

1,799 രൂപയുടെ എയർടെൽ പ്ലാൻ: ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗും 3600 എസ്എംഎസും ആകെ 24 ജിബി ഡാറ്റയും ആണ് വാഗ്ദാനം ചെയ്യുന്നത്. വലിയ അളവിൽ മൊബൈൽ ഡാറ്റ ഉപയോഗിക്കാത്തവർക്കും ബ്രോഡ്‌ബാൻഡ് കണക്ഷനുള്ളവർക്കുമാണ് ഈ പ്ലാൻ ഏറ്റവും അനുയോജ്യം.

ഒരു വർഷത്തേക്ക് സൗജന്യ ഹലോ ട്യൂണുകളും വിങ്ക് മ്യൂസിക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനിലുണ്ട്. കൂടുതൽ ഡാറ്റ വേണ്ടവർക്ക് 2,999 രൂപയുടെ എയർടെൽ വാർഷിക പ്ലാൻ തിരഞ്ഞെടുക്കാം. പ്രതിദിനം 2ജിബി 4ജി ഡാറ്റ ഈ പ്ലാനിൽ ലഭിക്കുന്നു. മറ്റ് ആനുകൂല്യങ്ങളെല്ലാം 1,799 രൂപയുടെ എയർടെൽ പ്ലാനിലേതിന് സമാനമാണ്.

 റീച്ചാർജിൽ കാശ് ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്ലാനുകൾ

1,799 രൂപയുടെ വിഐ പ്ലാൻ: എയർടെൽ പ്ലാനിന്റേതിന് സമാനമായി വിഐയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വാർഷിക പ്ലാനിന്റെ നിരക്കും ആനുകൂല്യങ്ങളും 1,799 രൂപയ്ക്കാണ് ലഭിക്കുന്നത്. 24ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതുകഴിഞ്ഞാൽ പിന്നെയുള്ളത് 2,899 രൂപയുടെ വാർഷിക പ്ലാനാണ്.

പ്രതിദിനം 1.5 GB 4G ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിംഗ്, വിഐ മൂവികളിലേക്കും ടിവി ആപ്പുകളിലേക്കും ആക്‌സസ് എന്നിവയാണ് 2,899 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. വീഡിയോകൾ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമൊക്കെ സൗകര്യമൊരുക്കി അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്.

നിലവിൽ, വിഐ 50 ജിബി അധിക 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, കൂടാതെ 2,899 രൂപയുടെ വിഐ പ്ലാൻ വാരാന്ത്യ ഡാറ്റ റോൾഓവറിനെയും പിന്തുണയ്ക്കുന്നു, അ‌തായത് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലെ ഉപയോഗിക്കാത്ത പ്രതിദിന ഡാറ്റ ശനി, ഞായർ ദിവസങ്ങളിലേക്ക് ലഭ്യമാകും. വാരാന്ത്യങ്ങളിൽ ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Private telecom companies like Airtel, Jio, and VI offer several annual recharge plans that are suitable for those who want to save money on recharge. Among them, Jio's Rs 2,879 plan, Airtel's Rs 1,799 plan, and VI's Rs 1,799 plan offer many benefits, including data and calling, at low rates with a validity of 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X