Home
News

ആളുകളെ ഇത്ര ആകർഷിക്കാനും മാത്രം 'ആ' ജിയോ പ്ലാനിൽ അ‌ംബാനി ഒളിപ്പിച്ചിരിക്കുന്നത് എന്ത്! ഇതാ

ഇന്ത്യയിലെ നമ്പർ വൺ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). മുകേഷ് അ‌ംബാനി എന്ന ഇന്ത്യൻ വ്യവസായ രംഗത്തെ വൻമരത്തിന്റെ തണലിൽ വളരെപ്പെട്ടെന്നാണ് ജിയോ വളർന്നത്. കമ്പനി ആരംഭിച്ച് വർഷങ്ങൾക്കുള്ളിൽത്തന്നെ മേഖലയിലെ ഒന്നാം നമ്പർ സ്ഥാനത്തേക്ക് ജിയോ എത്തി. വരിക്കാരുടെ ശക്തമായ പിന്തുണയാണ് അ‌തിനുകാരണം.

റീച്ചാർജ് പ്ലാനുകളിൽ ജിയോ പുലർത്തുന്ന ശ്രദ്ധയും ഉൾപ്പെടുത്തുന്ന ആനുകൂല്യങ്ങളുമാണ് വരിക്കാരെ ജിയോയുമായി ചേർത്തുനിർത്തുന്നത്. ഇന്ത്യയിൽ ഇന്ന് ജിയോയ്ക്ക് കോടിക്കണക്കിന് വരിക്കാരുണ്ട്. ഇവർക്കായി നിരവധി പ്ലാനുകളും ജിയോ പുറത്തിറക്കിയിരിക്കുന്നു. ഇതിൽ ഏറ്റവും മികച്ച പ്ലാൻ ഏതാണ് എന്ന് ചോദിച്ചാൽ മറുപടി പറയുക അ‌ത്ര എളുപ്പമല്ല.

'ആ' ജിയോ പ്ലാനിൽ അ‌ംബാനി ഒളിപ്പിച്ചിരിക്കുന്നത് എന്ത്!

കാരണം ഓരോ ആളുകളുടെയും ടെലിക്കോം ആവശ്യങ്ങൾ വ്യത്യസ്തമാണ്. ഒരാൾക്ക് മിക​ച്ചതെന്ന് തോന്നുന്ന പ്ലാൻ മറ്റൊരാളുടെ ആവശ്യങ്ങളുമായി ചേർന്നുപോകണമെന്നില്ല. അ‌തിനാൽ മികച്ച പ്ലാൻ ഏത് എന്ന് പറയുക അ‌ൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ ജിയോയുടെ റീച്ചാർജ് പ്ലാനുകളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്ലാനുകൾ ഏത് എന്ന് ചോദിച്ചാൽ അ‌തിന് ജിയോയുടെ പക്കൽ ഉത്തരമുണ്ട്.

ഇന്ത്യയിലെ തങ്ങളുടെ വരിക്കാരുടെ ഉപയോഗത്തിന്റെ അ‌ടിസ്ഥാനത്തിൽ ഏറ്റവുമധികം പേർ പ്രയോജനപ്പെടുത്തുന്ന പ്ലാനുകൾ ജനപ്രിയ പ്ലാനുകൾ എന്ന പട്ടികയിൽപെടുത്തി ജിയോ ആപ്പിലും വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒരു മാസ പ്ലാൻ, മൂന്ന് മാസ പ്ലാൻ, ആറ് മാസ പ്ലാൻ ഒരു വർഷ പ്ലാൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഏതാണ്ട് ഒൻപതോളം പ്ലാനുകൾ ഈ പട്ടികയിലുണ്ട്.

'ആ' ജിയോ പ്ലാനിൽ അ‌ംബാനി ഒളിപ്പിച്ചിരിക്കുന്നത് എന്ത്!

ഇതിൽ ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെയുള്ള ജിയോ ഉപയോക്താക്കൾ ഒരേപോലെ ഇഷ്ടപ്പെടുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്ലാൻ ആണ് 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. ജിയോയുടെ ജനപ്രിയ പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും നിരക്കു കുറഞ്ഞ രണ്ടാമത്തെ പ്ലാൻ ആണ് ഇത്. ഈ പട്ടികയിലെ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ 269 രൂപയുടേത് ആണ്.

299 രൂപയുടെ ജിയോ പ്ലാനിന്റെ പ്രത്യേകതകൾ: ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോ പ്ലാനുകളിൽ ഒന്നാണിത്. 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, വിവിധ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ.

അ‌ൺലിമിറ്റഡ് ട്രൂ 5ജി ഓഫർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോയുടെ എക്‌സ്‌ക്ലൂസീവ് സേവനങ്ങളിലേക്കുള്ള ആക്‌സസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളുടെ ഭാഗമാണ്. ദിവസം 2ജിബി പ്രതിദിന ഡാറ്റ ലഭിക്കും എന്നതാണ് 269 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് ഈ പ്ലാനിനുള്ള നേട്ടം.

'ആ' ജിയോ പ്ലാനിൽ അ‌ംബാനി ഒളിപ്പിച്ചിരിക്കുന്നത് എന്ത്!

269 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: 28 ദിവസ വാലിഡിറ്റിയിൽ തന്നെയാണ് ഈ ജിയോ പ്ലാനും എത്തുന്നത്. ജിയോയുടെ ജനപ്രിയ പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് ഇത്. പ്രതിദിനം 1.5ജിബി ഡാറ്റ ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയുമുണ്ട്.

ഒപ്പം ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. 269 രൂപയുടെ പ്ലാനും 299 രൂപയുടെ പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവാണ്. 269 രൂപ പ്ലാനിൽ 1.5ജിബി ഡാറ്റ കിട്ടുമ്പോൾ 299 രൂപ പ്ലാനിൽ 2ജിബി ഡാറ്റ കിട്ടുന്നു. അ‌തിനാൽത്തന്നെ 299 രൂപയുടെ പ്ലാനിനോട് ആളുകൾക്ക് അ‌ൽപ്പം താൽപര്യം കൂടുതലുണ്ട്.

More from GizBot

Best Mobiles in India

English summary
Jio Prepaid plan of Rs 299 is the second cheapest plan which is preferred and used by Jio users. This plan comes with a validity of 28 days. The benefits of this plan include 2GB data per day, unlimited calling, 100 SMS per day and subscriptions to various Jio apps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X