എന്തോ ഇഷ്ടമാണ് എല്ലാവർക്കും... ഏറ്റവും ജനപ്രീതി നേടിയ ജിയോ റീചാർജ് പ്ലാനുകൾ | Jio Recharge
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയെ അവരുടെ ജനപ്രീതി എക്കാലവും നിലനിർത്താൻ സഹായിച്ചത് ലാഭകരമായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണെന്ന് പറയാം. ആവശ്യത്തിന് ഡാറ്റയും വാലിഡിറ്റിയുമെല്ലാം ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ സവിശേഷതയാണ്. കമ്പനി വെബ്സെറ്റ് പ്രകാരം ഏറ്റവും പോപ്പുലറായ ചില Jio Recharge Plans പരിചയപ്പെടാം.
2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ : ജിയോ നൽകുന്ന ഏറ്റവും വിലകൂടിയ റീചാർജുകളിൽ ഒന്ന്. 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ 23 ദിവസത്തെ അധിക വാലിഡിറ്റിയും യൂസേഴ്സിന് ലഭിക്കും. ഡെയിലി 2.5 ജിബി വീതം ആകെ 912.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാനിന് ഒപ്പമുള്ളത്. 75 ജിബി അധിക ഹൈ സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5ജി ആക്സസും ജിയോസിനിമ, ജിയോടിവി, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് സബ്സ്ക്രിപ്ഷനുകളും യൂസേഴ്സിന് ലഭിക്കും.

2,023 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ : 252 ദിവസത്തെ വാലിഡിറ്റിയാണ് 2.5 ജിബി ഡെയിലി ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനിനുള്ളത്. ആകെ 630 ജിബി ഡാറ്റയും വാലിഡിറ്റി കാലയളവിൽ യൂസേഴ്സിന് ലഭിക്കുന്നു. പ്രതിദിന ഡാറ്റ പരിധി അവസാനിച്ചാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5ജി ആക്സസും ജിയോസിനിമ, ജിയോടിവി, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് സബ്സ്ക്രിപ്ഷനുകളും യൂസേഴ്സിന് ലഭിക്കും.
999 രൂപയുടെ ക്രിക്കറ്റ് പ്ലാൻ : 84 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 292 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് പുതിയ ജിയോ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഡെയിലി ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് 5ജി ആക്സസും ജിയോസിനിമ, ജിയോടിവി, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് സബ്സ്ക്രിപ്ഷനുകളും പ്ലാനിന് ഒപ്പമുണ്ട്.
899 രൂപയുടെ ക്രിക്കറ്റ് പ്ലാൻ : ഈ പ്ലാൻ എല്ലാ ദിവസവും 2.5 ജിബി ഹൈ സ്പീഡ് ഡാറ്റ വീതം ആകെ 225 ജിബി ഡാറ്റ പായ്ക്ക് ചെയ്യുന്നു. 90 ദിവസമാണ് പ്ലാനിന്റെ ആകെ വാലിഡിറ്റി. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 5ജി ആക്സസും ജിയോസിനിമ, ജിയോടിവി, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് സബ്സ്ക്രിപ്ഷനുകളും ഓഫറിന്റെ പ്രത്യേകതകളിലൊന്നാണ്.
749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ : 2 ജിബി ഡെയിലി ഡാറ്റയാണ് 749 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. അതായത് 90 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 180 ജിബി ഡാറ്റ. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആകുമെന്ന് മാത്രം. അൺലിമിറ്റഡ് വോയ്സ് കോളുകൾ, ഡെയിലി 100 എസ്എംഎസുകൾ, 5ജി ആക്സസ്, ജിയോസിനിമയും ജിയോടിവിയുമടക്കമുള്ള വിവിധ സബ്സ്ക്രിപ്ഷനുകളും 749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.
719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ : 2 ജിബി ഡെയിലി ഡാറ്റ ഓഫർ ചെയ്യുന്ന മറ്റൊരു ജിയോ പ്ലാൻ. 84 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ആകെ 168 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും പ്ലാൻ ഓഫർ ചെയ്യുന്നു. വിവിധ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും 5ജി ആക്സസും ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കും.


Click it and Unblock the Notifications








