കൺഫ്യൂഷൻ ആയോ? ജിയോ 399 രൂപ, 349 രൂപ പ്ലാനുകളിൽ ഏറ്റവും ഗുണം ചെയ്യുന്നത് ഏത്?
ജിയോ അടുത്തിടെ അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് താരിഫ് പ്ലാനുകൾ 15 ശതമാനം വരെ വർദ്ധിപ്പിച്ചു. പുതിയ നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. വില വർദ്ധനയ്ക്ക് ശേഷവും, ഇന്ത്യയിലെ എല്ലാ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർക്കിടയിൽ ഏറ്റവും താങ്ങാനാവുന്ന ചില റീചാർജ് പ്ലാനുകൾ കമ്പനി ഇപ്പോഴും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളാണെങ്കിൽ പ്രതിദിനം 2ജിബിയിൽ കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ, ജിയോയ്ക്ക് 349 രൂപയ്ക്കും 399 രൂപയ്ക്കും റീചാർജ് പ്ലാനുകൾ ഉണ്ട് എന്നത് മറക്കാതിരിക്കുക. ഏതാണ് മികച്ച ഓപ്ഷൻ എന്ന് അറിയാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.
ജിയോ 349 രൂപയുടെ റീചാർജ് പ്ലാൻ: പേര് സൂചിപ്പിക്കുന്നത് പോലെ, ഈ റീചാർജ് പ്ലാനിന് 349 രൂപയാണ് വില. ഇത് 28 ദിവസത്തേക്ക് ആണ് വാലിഡിറ്റി നൽകുന്നത്. ഈ റീചാർജ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് 5ജി ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ജിയോ 5ജി സേവനം ലഭ്യമായ പ്രദേശങ്ങളിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റ ആസ്വദിക്കാനാകും.
ജിയോ 399 രൂപയുടെ റീചാർജ് പ്ലാൻ: ഈ റീചാർജ് പ്ലാനിന് 349 രൂപയാണ് വില. ഇത് 28 ദിവസത്തേക്ക് വാലിഡിറ്റി ഉള്ളത് ആണ്. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. കൂടാതെ, ഈ പ്ലാൻ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
ഇത് ജിയോ 5ജി സേവനം ലഭ്യമായ മേഖലകളിൽ ഉപയോക്താക്കളെ പരിധി ഇല്ലാത്ത ഡാറ്റ ആസ്വദിക്കാൻ അനുവദിക്കുന്നു. നല്ലപ്പോലെ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ജിയോ 349 രൂപയുടെ റീചാർജ് പ്ലാൻ എങ്ങനെ മികച്ചതാകും എന്നൊരു സംശയം നിങ്ങൾക്ക് തോന്നിയേക്കാം. അതിനുള്ള ഉത്തരം ഇതാ...
ജിയോയുടെ 349 രൂപയുടെ റീചാർജ് പ്ലാൻ 28 ദിവസത്തേക്ക് വാലിഡിറ്റി ഉള്ളതാണ്. കൂടാതെ ഒരു ഉപയോക്താവിന് 2 ജിബി ഡാറ്റ പ്രതിദിനം മതിയാകും. ഇതിന് പുറമെ, ജിയോ 5ജി സേവനം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കൾക്ക് അധിക ചിലവില്ലാതെ അൺലിമിറ്റഡ് ജിയോ 5ജി ഡാറ്റ ആസ്വദിക്കാനാകും.
എന്നിരുന്നാലും, നിങ്ങൾ ജിയോ 5ജി സേവനങ്ങൾ ലഭ്യമല്ലാത്ത ഒരു പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ, 28 ദിവസത്തേക്ക് 2.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനാൽ ജിയോയുടെ 399 രൂപയുടെ റീചാർജ് പ്ലാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. നിങ്ങളുടെ പ്രദേശത്തെ അടിസ്ഥാനമാക്കി ആണ് ഈ പ്ലാനുകളുടെ ഗുണം വിലയിരുത്തേണ്ടത്.
നിങ്ങൾക്ക് 5ജി പ്രദേശത്തെ ആക്സസ് ഇപ്പോഴും ലഭ്യമല്ലെങ്കിൽ, ജിയോയുടെ 349 രൂപ റീചാർജ് പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ 50 രൂപയ്ക്ക് 14 ജിബി അധിക ഡാറ്റ ലഭിക്കും എന്നത് കൊണ്ട് തന്നെ ഈ 399 രൂപ പ്ലാൻ ആകും മികച്ചത്. ജിയോ 69 രൂപയ്ക്ക് 6 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനാൽ ഇത് ഒരു നല്ല ഡീലാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications