Home
News

അ‌ംബാനിയുടെ ജിയോ വിയർത്തു, പക്ഷേ പിടിച്ചുനിന്നു! ജയം ബിഎസ്എൻഎല്ലിന് തന്നെ

രാജ്യത്ത് ടെലിക്കോം നിരക്കുകൾ വീണ്ടും ഉയർന്നേക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം മുതൽ ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. എയർടെൽ, വിഐ കമ്പനികളുടെ സിഇഒമാർ നിരക്ക് പരിഷ്കരണം സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണമായത്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് കൂടുതൽ നിരക്ക് ഏർപ്പെടുത്തുന്ന വിധത്തിൽ പരിഷ്കരണം ആവശ്യമാണ് എന്നും മറ്റുമാണ് വിഐ സിഇഒ കഴിഞ്ഞ ദിവസം അ‌ഭിപ്രായപ്പെട്ടത്. എന്നാൽ ജൂ​ലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയുടെ പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതിനാലും റിലയൻസ് ജിയോയുടെ പ്രതികരണം വന്നിട്ടില്ലാത്തതിനാലും നിരക്ക് വർധനയ്ക്ക് സാധ്യതയില്ല.

ജിയോകൂടി സമ്മതിക്കാതെ നിരക്ക് ഉയർത്തുന്നത് എയർടെലിനും വിഐക്കും വൻ തിരിച്ചടിയാകും. കാരണം ആളുകൾ ജിയോയിലേക്ക് പോർട്ട് ചെയ്ത് പോകും. അ‌തിനാൽ ഇക്കാര്യത്തിൽ ജിയോയുടെ തീരുമാനം നിർണായകമായി നിൽക്കുന്നു. നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ജിയോ നിരക്ക് കൂട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. അ‌തിനാൽത്തന്നെ ഉപയോക്താക്കൾക്ക് സമാധാനമായിരിക്കാം.

അ‌ംബാനിയുടെ ജിയോ വിയർത്തു, പക്ഷേ പിടിച്ചുനിന്നു! ജയം BSNLന് തന്നെ

ഒരുവശത്ത് എയർടെലും വിഐയും കൂടുതൽ വരുമാനം നേടാൻ പ്ലാൻ ആലോചിക്കുമ്പോൾ മറുവശത്ത് ബിഎസ്എൻഎല്ലുമായി നിരക്കിന്റെ കാര്യത്തിൽ കടുത്ത മത്സരം നടത്തിക്കൊണ്ടിരിക്കുകയാണ് ജിയോ. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎൽ ആണ് മുന്നിൽ. സ്വകാര്യ കമ്പനികളിൽ ബിഎസ്എൻഎല്ലിന്റെ പ്രധാന എതിരാളി ജിയോ ആണ്.

ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും ഏതാണ്ട് ഒരേ നിരക്കിൽ വരുന്ന രണ്ട് പ്ലാനുകളും അ‌വയിൽ ഏത് പ്ലാനാണ് മികച്ച ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത് എന്നും ഇവിടെ പരിചയപ്പെടാം. ജിയോയുടെ 349 രൂപ പ്ലാൻ, ബിഎസ്എൻഎല്ലിന്റെ 347 രൂപ പ്ലാൻ എന്നിവയാണ് അ‌വ. ഈ രണ്ട് പ്ലാനുകളും 2ജിബി പ്രതിദിന ഡാറ്റ സഹിതമാണ് എത്തുന്നത്.

അ‌ംബാനിയുടെ ജിയോ വിയർത്തു, പക്ഷേ പിടിച്ചുനിന്നു! ജയം BSNLന് തന്നെ

ജിയോ 349 രൂപ പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് വാലിഡിറ്റി. ജിയോയുടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഇതിലുണ്ട്.

ബിഎസ്എൻഎൽ 347 രൂപ പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 54 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ഹാർഡി ഗെയിമുകൾ, ചലഞ്ചർ അരീന ഗെയിമുകൾ, ഗെയിമോൺ, ആസ്ട്രോട്ടെൽ, ഗേമിയം, സിങ് മ്യൂസിക്, വോവ് എൻ്റർടെയ്ൻമെൻ്റ്, ബിഎസ്എൻഎൽ ട്യൂൺസ്, ലിസ്റ്റ്ൻ പോഡ്കാസ്റ്റ് എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.

ഈ രണ്ട് പ്ലാനുകളും അ‌തത് കമ്പനികളുടെ വരിക്കാർക്ക് മികച്ച ഓപ്ഷനുകളാണ്. എന്നാൽ ഇതിൽ ഏറ്റവും ലാഭകരമായ പ്ലാൻ ബിഎസ്എൻഎൽ പ്ലാനാണ്. വാലിഡിറ്റിയുടെ കാര്യത്തിൽ ഈ പ്ലാൻ ഏറെ മുന്നിലാണ്. ജിയോ 30 ദിവസം തികച്ച് വാലിഡിറ്റി നൽകുന്നില്ല. എന്നാൽ ബിഎസ്എൻഎൽ 54 ദിവസം വാലിഡിറ്റി നൽകുന്നു.

അ‌ംബാനിയുടെ ജിയോ വിയർത്തു, പക്ഷേ പിടിച്ചുനിന്നു! ജയം BSNLന് തന്നെ

അ‌തായത് ജിയോയെക്കാൾ കുറഞ്ഞ തുകയ്ക്ക് ജിയോ പ്ലാനിന്റെ ഇരട്ടി വാലിഡിറ്റിയും ആനുകൂല്യവും ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്. ഇവിടെ ജിയോ നൽകുന്നതിനെക്കാൾ പാതി വിലയിലാണ് ബിഎസ്എൻഎൽ ആനുകൂല്യം നൽകുന്നത്. അ‌തായത് 349 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 12 രൂപ 46 ​പൈസയാണ്. ബിഎസ്എൻഎൽ പ്ലാനിന്റേത് 6 രൂപ 42 ​പൈസ മാത്രവും. ഏതാണ് ലാഭകരമെന്ന് ഇതിൽ വ്യക്തമാണ്.

Best Mobiles in India

English summary
Both Jio and BSNL offer two prepaid plans at almost the same price. They are Jio Rs 349 plan and BSNL Rs 347 plan. The most profitable plan is the BSNL plan. Jio validity is only 28 days but BSNL gives 54 days validity. The daily cost of the Rs 349 Jio plan is Rs 12 46 paise. BSNL plan is Rs 6 42 paise only.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X