ഒരു കാലിച്ചായയുടെ കാശല്ലേ ചോദിച്ചുള്ളൂ! ജിയോയുടെ മൂന്ന് കിടിലൻ പ്ലാനുകളും ചെലവും
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകിവരുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതം എത്തുന്ന പ്ലാനുകളും ഇതിലുണ്ട്. കോടിക്കണക്കിന് വരുന്ന വരിക്കാരെ സന്തോഷിപ്പിക്കാൻ എല്ലാ പ്ലാനുകളിലും മികച്ച ആനുകൂല്യങ്ങൾ തന്നെ ജിയോ നൽകുന്നുണ്ട്. എങ്കിലും ജൂലൈയിൽ നിരക്ക് വർധന നടപ്പിലാക്കിയത് ജിയോയുടെ ജനപ്രീതിയിൽ ചെറിയ ഇടിവ് ഉണ്ടാക്കി. എന്നാൽ ബിഎസ്എൻഎൽ പ്ലാനുകളുടെ അത്രയും എത്തില്ലെങ്കിലും മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് മികച്ച വിലക്കുറവ് റീച്ചാർജ് പ്ലാനുകൾക്ക് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
മറ്റ് സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ മികച്ച ആനുകൂല്യങ്ങളും റീച്ചാർജ് ഓപ്ഷനുകളും കാണാൻ സാധിക്കുക ജിയോയുടെ പ്ലാൻ പട്ടികയിലാണ്. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ പലതും പല നിരക്കിലാണ് എത്തുന്നത് എങ്കിലും ചില പ്ലാനുകളുടെ പ്രതിദിന ചെലവ് ഏകദേശം സമാനമായിരിക്കും. പ്രധാനപ്പെട്ട മൂന്ന് ജിയോ പ്ലാനുകളും അവയുടെ പ്രതിദിന ചെലവും ഇവിടെ പരിചയപ്പെടാം.

റീച്ചാർജിന് ഇറങ്ങിത്തിരിക്കുന്ന ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ലാഭകരം വാർഷിക റീച്ചാർജ് പ്ലാനുകളാണ്. ജിയോയ്ക്ക് നിലവിൽ രണ്ട് വാർഷിക പ്ലാനുകളാണ് മികച്ച ആനുകൂല്യങ്ങൾ സഹിതം ലഭ്യമായിട്ടുള്ളത്. അവ 3599 രൂപ, 3999 രൂപ എന്നീ നിരക്കുകളിൽ എത്തുന്നു. ഈ പ്ലാനുകളും 90 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 899 രൂപയുടെ പ്ലാനും അവയുടെ പ്രതിദിന ചെലവും ഇതാ.
ജിയോ 899 രൂപ പ്രീപെയ്ഡ് പ്ലാൻ: 90 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 20ജിബി എക്സ്ട്രാ ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ മികച്ച വാർഷിക പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഈ പ്ലാനിലുണ്ട്.
ജിയോ 3999 രൂപ പ്രീപെയ്ഡ് പ്ലാൻ: 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ ജിയോ പ്ലാൻ ജിയോയുടെ ഏറ്റവും നിരക്ക് കൂടിയ വാർഷിക പ്ലാനാണ്. അൺലിമിറ്റഡ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5G ഡാറ്റ, ഫാൻകോഡ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നു.
ഈ പറഞ്ഞ മൂന്ന് പ്ലാനുകളും മൂന്ന് വ്യത്യസ്ത തുകകളിൽ വ്യത്യസ്ത വാലിഡിറ്റിയിൽ എത്തുന്നു. എന്നാൽ ഈ മൂന്ന് പ്ലാനുകളുടെയും പ്രതിദിന ചെലവ് ഏതാണ്ട് പത്തുരൂപയ്ക്ക് അടുത്താണ്. അതായത് 90 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 899 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 9 രൂപ 98 പൈസയാണ്.

അതേപോലെ 365 ദിവസവാലിഡിറ്റിയിൽ എത്തുന്ന 3599 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 9 രൂപ 86 പൈസയാണ്. ഏറ്റവും നിരക്ക് കൂടിയ ജിയോ വാർഷിക പ്ലാനായ 3999 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 10 രൂപ 95 പൈസയാണ്.
അതിനർഥം, പ്രതിദിനം ഏതാണ്ട് 10 രൂപയ്ക്കടുത്ത് ഒരു ഉപയോക്താവിൽ നിന്ന് ഈ ജിയോ പ്ലാനുകൾ ഈടാക്കുന്നു, അതായത് ഒരു കാലിച്ചായയുടെ കാശ് അംബാനി നമ്മളിൽ പലരുടെയും കൈയിൽ നിന്ന് ദിവസവും ഈടാക്കുന്നു. വിവിധ പ്ലാനുകളിലെ വാലിഡിറ്റി, ആനുകൂല്യങ്ങൾ എന്നിവ അനുസരിച്ച് അവയുടെ പ്രതിദിന ചെലവ് വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും പല ജിയോ പ്ലാനുകളും ഏതാണ്ട് 10 രൂപയ്ക്കടുത്ത് പ്രതിദിന ചെലവിലാണ് എത്തുന്നത്.


Click it and Unblock the Notifications