395 രൂപയ്ക്ക് 84 ദിവസ വാലിഡിറ്റിയിൽ എല്ലാം കിട്ടും; അറിയാൻ ഈ ജിയോ പ്ലാനിൽ ഒരുപാട് നേട്ടങ്ങളുണ്ട്
ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച വാല്യൂ 5G പ്രീപെയ്ഡ് പ്ലാൻ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന പ്ലാൻ റിലയൻസ് ജിയോയുടെ പക്കലാണ് ഉള്ളത്. വെറും 395 രൂപ നിരക്കിൽ 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ ലഭ്യമാകുന്ന നേട്ടങ്ങൾ അത്രയധികം മികച്ചതും മൂല്യമുള്ളതുമാണ്. നിരവധി പേർ അത് തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുന്നു. എന്നാൽ ചിലർ ഈ പ്ലാനിന്റെ യഥാർഥ മൂല്യം മനസിലാക്കാൻ കഴിയാതെ ഇത് പ്രയോജനപ്പെടുത്താതെ പോകുന്നു എന്നതാണ് ദുഃഖകരം. ഒറ്റനോട്ടത്തിൽ ഈ പ്ലാനിന്റെ നേട്ടം മനസിലാകില്ല, അതിനാലാകാം ചിലർ ഇത് കണ്ടിട്ടും കാണാതെ പോകുന്നത്.
ജിയോയും എയർടെലും തങ്ങളുടെ വരിക്കാർക്ക് ഇപ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നിശ്ചിത തുകയ്ക്ക് മുകളിലുള്ള വരിക്കാർക്കാണ് ഈ ഓഫർ ലഭ്യമാകുക. ജിയോയുടെ കാര്യമെടുത്താൽ, 239 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനിലും ജിയോ അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതേസമയം എയർടെൽ അത്ര ഉദാരമനസ്കനല്ല.

239 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകളിൽ എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ജിയോ നൽകുന്നതു പോലെ നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ ജിയോ പ്ലാനുകളിലും എയർടെൽ ഈ ഓഫർ നൽകുന്നില്ല. കൃത്യമായി പറഞ്ഞാൽ 455 രൂപയുടെയും 1799 രൂപയുടെ എയർടെൽ വാല്യൂ പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അടങ്ങുന്നില്ല.
എന്നാൽ ജിയോ അങ്ങനെയല്ല, തങ്ങളുടെ വാല്യൂ പ്ലാനുകളിൽ ഉൾപ്പെടെ ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോയുടെ പക്കൽ മൂന്ന് വാല്യൂ പ്ലാനുകളാണ് ഉള്ളത്. അതിൽ ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ 155 രൂപയുടേത് ആണ്. രണ്ടാമത് വരുന്നത് 395 രൂപയുടെ പ്ലാൻ ആണ്. മൂന്നാമത്തേത് 1559 രൂപയുടെ പ്ലാനും.

ഇതിൽ 155 രൂപയുടെ പ്ലാന് ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് യോഗ്യതയില്ല. എന്നാൽ മറ്റ് രണ്ട് ജിയോ വാല്യൂ പ്ലാനുകളും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതം എത്തുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ 84 ദിവസ വാലിഡിറ്റിയിൽ എല്ലാ ആനുകൂല്യങ്ങളും ആസ്വദിക്കാൻ ഈ പ്ലാൻ ഉപയോക്താവിന് പ്രയോജനപ്പെടുത്താനാകും.
എന്നാൽ ഈ പ്ലാനിന്റെ നേട്ടം ശരിക്കും ഉപയോഗപ്പെടുത്തണമെങ്കിൽ 5ജി സ്മാർട്ട്ഫോണും താമസിക്കുന്ന പ്രദേശത്ത് ജിയോ 5ജി സേവനവും ഉണ്ടായിരിക്കണം എന്നുമാത്രം. 84 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ് സൗകര്യം, ആകെ 1000 എസ്എംഎസ്, ആകെ 6ജിബി ഹൈസ്പീഡ് ഡാറ്റ എന്നിവയാണ് 395 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.
ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഈ പ്ലാനിൽ കുറഞ്ഞ തുകയ്ക്ക് വാലിഡിറ്റി ധാരാളം കിട്ടുമെങ്കിലും ഡാറ്റ വളരെ കുറവാണ് എന്ന് തോന്നും. എന്നാൽ ഇവിടെയാണ് ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ യോഗ്യത രക്ഷയ്ക്ക് എത്തുന്നത്. ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്നതിനാൽ പരിധിയില്ലാതെ ഇഷ്ടം പോലെ ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

അപ്പോഴും ഒരു കാര്യം ശ്രദ്ധിക്കണം, 5ജി ഫോണും 5ജി കവറേജും ഉള്ളവർക്ക് മാത്രമാണ് ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പ്രയോജനപ്പെടുത്താനാകുക. ഇനി ഡാറ്റ വേണ്ട, കോളിങ് സൗകര്യമാണ് പ്രധാനമായി വേണ്ടത് എന്നുള്ള വരിക്കാർക്കും കുറഞ്ഞ നിരക്കിൽ ഇത്രയധികം വാലിഡിറ്റി നൽകുന്ന ഒരു കിടിലൻ പ്ലാൻ വേറെ കിട്ടാനില്ല.


Click it and Unblock the Notifications







