വെറും 1 മാസത്തെ റീച്ചാർജ് ചെലവിൽ 3 മാസം സുഖിക്കാം! ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കൂ
രംഗൻ ചേട്ടൻ എങ്ങനെയാണ് ഇത്ര സെറ്റപ്പായത് എന്ന ആവേശം സിനിമയിലെ ഡയലോഗ് പോലെ ജിയോ എങ്ങനെയാണ് ഇത്ര സെറ്റപ്പായത് എന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഉപയോക്താവിന്റെ ഇഷ്ടം അറിഞ്ഞുള്ള റീച്ചാർജ് പ്ലാനുകളിലൂടെ എന്നതാണ് അത്. എല്ലാവിഭാഗം ആളുകൾക്കും അനുയോജ്യമായ പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്.
മികച്ച പ്ലാനുകൾ അവതരിപ്പിക്കുക മാത്രമല്ല, അവ സംതൃപ്തിയോടെ ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കാനും ജിയോയ്ക്ക് കഴിഞ്ഞിരുന്നു. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുമായി ടെലിക്കോം രംഗത്ത് ഒന്നാമതുള്ള കമ്പനിയാണ് റിലയൻസ് ജിയോ. ഈ നേട്ടത്തിലേക്ക് ജിയോയെ എത്തിച്ചതിൽ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിലുള്ള അവരുടെ പ്രാഗത്ഭ്യവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ മുതൽ കൂടിയ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ വരെ ജിയോയുടെ പ്ലാൻ പട്ടികയിൽ കാണാം. അതിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളും ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുമൊക്കെയുണ്ട്. എങ്കിലും വരിക്കാരെ സംബന്ധിച്ചിടത്തോളം കൂടുതൽ വാലിഡിറ്റി കുറഞ്ഞ ചെലവിൽ ലഭിക്കുന്ന പ്ലാനുകളോടാണ് താൽപര്യം.
റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉപയോക്താക്കളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ജിയോയുടെ റീച്ചാർജ് പ്ലാനുകളിൽ 30 ദിവസ വാലിഡിറ്റി തികച്ചു കിട്ടുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനിന് ചുരുങ്ങിയത് 259 രൂപയെങ്കിലും നൽകണം. എന്നാൽ അതിനൊപ്പം 136 രൂപകൂടി അധികമായി നൽകിയാൽ മൂന്ന് മാസത്തേക്ക് എല്ലാ ആനുകൂല്യങ്ങളും വാലിഡിറ്റിയും ലഭ്യമാകുന്ന ഒരു പ്ലാൻ നിലവിലുണ്ട്.

അധികം ഉപയോക്താക്കളും ശ്രദ്ധിക്കാതെ പോകുന്ന ഒരു മികച്ച പ്ലാൻ ആണ് ഇത്. ഒരു മാസത്തെ റീച്ചാർജ് പ്ലാനിന്റെ ചെലവുകൊണ്ട് മൂന്ന് മാസത്തേക്കുള്ള ടെലിക്കോം ആവശ്യങ്ങൾ നടത്താം എന്നതാണ് ഈ പ്ലാനിന്റെ നേട്ടം. ജിയോ ആപ്പിൽ മാത്രമാണ് ഈ 395 രൂപയുടെ ജിയോ പ്ലാൻ ലഭ്യമാകുക എന്നതാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത.
395 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്, ആകെ 6ജിബി ഡാറ്റ, 1000 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ. പ്രതിദിന ഡാറ്റ പരിധി ഇല്ലാതെയാണ് ഈ പ്ലാൻ എത്തുന്നത്.
ലഭ്യമാകുന്ന ഡാറ്റയുടെ അളവ് കുറവാണ് എന്നതായിരുന്നു ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതിൽ നിന്ന് പല ഉപയോക്താക്കളെയും പിന്നോട്ട് വലിച്ചിരുന്ന ഒരു കാരണം. എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് ഈ പ്ലാൻ അർഹമാണ് എന്നത് ശ്രദ്ധിക്കണം. ജിയോ 5ജിയുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്ക് പ്രതിദിന പരിധിയില്ലാതെ 5ജി ഡാറ്റ ആസ്വദിക്കാൻ സഹായിക്കുന്നതാണ് ഈ ഓഫർ.

അതിനാൽത്തന്നെ ആകെ 6ജിബി ഡാറ്റയേ ലഭ്യമാകൂ എന്നത് ഇവിടെ ഒരു പോരായ്മയായി കണക്കാക്കേണ്ടതില്ല. കൂടാതെ കുറഞ്ഞ ചെലവിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്കും ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. ജിയോ ആപ്പിൽ റീച്ചാർജ് പ്ലാനുകളുടെ കൂട്ടത്തിൽ വാല്യൂ എന്ന വിഭാഗത്തിലാണ് ഈ മൂല്യമുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അൺലിമിറ്റഡ് കോളിങ് ലഭ്യമാകുന്നതിനാൽ ദീർഘനാൾ വാലിഡിറ്റിയിൽ കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് ഇതൊരു മികച്ച ഓഫറാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. ജിയോ ആപ്പ് ഫോണിൽ ഇല്ലാത്തവർക്ക് പ്ലേ സ്റ്റോറിൽ നിന്ന് My Jio ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് ലോഗിൻ ചെയ്യുക. ശേഷം മെനുവിലെ റീചാർജ് ഓപ്ഷനിൽ ഈ പ്ലാൻ കണ്ടെത്താം.


Click it and Unblock the Notifications








