Home
News

അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും 1 സൗജന്യ സിമ്മും; അ‌താണ് ഈ ജിയോ പ്ലാനിന്റെ വാഗ്ദാനം

ഇന്ത്യയിലെ ഏറ്റവും മികച്ച ടെലിക്കോം കമ്പനി എന്ന് ഭൂരിഭാഗം പേരും കരുതുന്ന സ്ഥാപനമാണ് റിലയൻസ് ജിയോ ( Reliance Jio ). തങ്ങളുടെ വരിക്കാർക്കായി ആകർഷകമായ ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല, അ‌തിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളും ജിയോ നൽകുന്നുണ്ട്.

ജിയോയുടെ ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ രണ്ട് പ്ലാനുകൾ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയോടൊപ്പം അധിക സിമ്മുകളോ അധിക കണക്ഷനുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. 239 രൂപയോ അതിൽ കൂടുതലോ നിരക്കിലുള്ള ജിയോയുടെ എല്ലാ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും അ‌ൺലിമിറ്റഡ് 5ജി അ‌ടങ്ങിയിരിക്കുന്നു എന്നത് ഭൂരിഭാഗം പേർക്കും അ‌റിയാവുന്ന കാര്യമാണ്.

5ജി ഡാറ്റയും സൗജന്യ സിമ്മും; അ‌താണ് ഈ ജിയോ പ്ലാനിന്റെ വാഗ്ദാനം

ടൺ കണക്കിന് ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ അ‌ടിസ്ഥാന ടെലിക്കോം സേവനങ്ങൾക്ക് പുറമേ, ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടക്കം നിരവധി ആനുകൂല്യങ്ങൾ വിവിധ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അ‌ടങ്ങിയിരിക്കുന്നു. ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽപ്പെടുന്ന 399 രൂപ, 699 രൂപ ഫാമിലി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.

399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 75 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് റിലയൻസ് ജിയോയുടെ 399 രൂപ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 3 ഫാമിലി സിമ്മുകൾ വരെ ഈ പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ലഭിക്കും.

5ജി ഡാറ്റയും സൗജന്യ സിമ്മും; അ‌താണ് ഈ ജിയോ പ്ലാനിന്റെ വാഗ്ദാനം

ജിയോയിൽ നിന്ന് ഉപഭോക്താവ് എടുക്കുന്ന ഓരോ അധിക സിമ്മിനും പ്രതിമാസം 99 രൂപ അധികമായി നൽകേണ്ടി വരും. അധിക സിമ്മിന് പ്രതിമാസം 5 ജിബി ഡാറ്റ ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയാണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ. ഇതിലെ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ക്ലെയിം ചെയ്യാൻ, ഉപയോക്താവ് MyJio ആപ്പിലേക്ക് പോകേണ്ടതുണ്ട്.

699 രൂപയുടെ ജിയോ മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ജിയോയിൽ നിന്നുള്ള 699 രൂപയുടെ മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ലഭിക്കുക. 3 ഫാമിലി സിമ്മുകൾ വരെ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കൾ ജിയോയിൽ നിന്ന് എടുക്കുന്ന ഓരോ അധിക സിമ്മിനും പ്രതിമാസം 99 രൂപ നൽകണം. ഈ 3 ഫാമിലി സിമ്മുകളിൽ ഓരോ സിമ്മിനും 5ജിബി ഡാറ്റയും ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങൾ ഈ സിമ്മുകളിൽ ഉണ്ടായിരിക്കും. ജിയോ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും.

5ജി ഡാറ്റയും സൗജന്യ സിമ്മും; അ‌താണ് ഈ ജിയോ പ്ലാനിന്റെ വാഗ്ദാനം

ഈ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ നെറ്റ്ഫ്ലിക്സ് ( ബേസിക് ), ആമസോൺ പ്രൈം, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഉൾപ്പെടുന്നു. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ​മൊ​ബൈൽ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ മികച്ച ഒരു ഓപ്ഷനാണ്.

ഒരു മാസം പരീക്ഷിച്ച് നോക്കിയ ശേഷം ഇഷ്ടപ്പെട്ടാൽ മാത്രം തുടർന്നാൽ മതി എന്നതും ഏറെ ആകർഷകമായ വാഗ്ദാനമാണ്. താൽപര്യമുള്ളവർക്ക് കുടുംബത്തിനായി ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ പരീക്ഷിച്ച് നോക്കാവുന്നതാണ്. എന്നാൽ, രണ്ട് പ്ലാനുകളിലും ജിയോസിനിമ പ്രീമിയം ബണ്ടിൽ ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
Two Jio postpaid plans offer unlimited 5G data along with additional SIMs or additional connections in addition to the core benefits. They are Rs 399 and Rs 699 family plans. The main benefits of Reliance Jio's Rs 399 plan are 75GB data, unlimited voice calling and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X