എതിരാളികളെ പറപ്പിച്ച അംബാനി! ദിവസം 3ജിബി ഡാറ്റയും കോളിങ്ങും അധിക ആനുകൂല്യങ്ങളുമുള്ള ജിയോ പ്ലാൻ!
ഏറെ ആകർഷകമായ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കാറുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ജിയോയെക്കാൾ മികച്ച ലാഭം നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ നൽകുമ്പോൾ പോലും ആളുകൾക്ക് താൽപര്യം ജിയോയോട് തന്നെയാണ്. അവർ ഉള്ള പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോയോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.
ഇന്ത്യൻ ടെലിക്കോം രംഗത്തെ എതിരാളികളായ എയർടെല്ലിനോടും വോഡഫോൺ ഐഡിയ എന്ന വിഐയോടും ബിഎസ്എൻഎല്ലിനോടും മത്സരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ആനുകൂല്യങ്ങളാൽ സമ്പന്നമായ പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നത്. അതിനാൽത്തന്നെ ജിയോ അവതരിപ്പിച്ച എല്ലാ പ്രീപെയ്ഡ് പ്ലാനുകളും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അധിക ആനുകൂല്യങ്ങളും ജിയോ പ്ലാനുകൾ നൽകുന്നു. ഇത് ജിയോയുടെ പ്ലാനുകളെ കൂടുതൽ മികച്ചതാക്കി മാറ്റുന്നു. ഇന്ന് ആളുകൾക്ക് ഏറ്റവും ആവശ്യം ഡാറ്റയാണ്. ദിവസം കുറഞ്ഞത് 2 ജിബിഡാറ്റയെങ്കിലും വേണ്ടിവരുന്നു. ചിലർക്ക് അതിനും മുകളിൽ വേണ്ടിവരാറുണ്ട്.
5ജി ഫോണുള്ള ജിയോ വരിക്കാർക്ക് തങ്ങളുടെ പ്രദേശത്ത് 5ജി ലഭ്യമാണ് എങ്കിൽ ഡാറ്റയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കാരണം അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ ജിയോ തങ്ങളുടെ വരിക്കാരെ അനുവദിക്കുന്നുണ്ട്. എന്നാൽ 4ജി ഫോണുകളിൽ തുടരുന്ന വരിക്കാർ ധാരാളം പേരുണ്ട്. അവർക്ക് ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യം അനുസരിച്ച് വിവിധ പ്രീപെയ്ഡ് പ്ലാനുകൾ പരിഗണിക്കേണ്ടിവരും.

ദിവസം ഒരു 3ജിബി ഡാറ്റ വേണ്ടിവരുന്ന ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാവുന്ന പ്ലാനുകളും ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. അത്തരത്തിൽ ഒരു മികച്ച പ്ലാൻ ആണ് 399 രൂപയുടെ ജിയോ റീച്ചാർജ് പ്ലാൻ. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 6 ജിബി അധിക ഡാറ്റയും ഇപ്പോൾ ഈ പ്ലാനിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. ആകെ 90 ജിബി ഡാറ്റ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും.
ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും 399 രൂപ പ്ലാനിൽ ലഭ്യമാകും. പ്രത്യേകിച്ചും ജിയോ സിനിമയിലൂടെ പ്രിയപ്പെട്ട സിനിമകൾ, ടിവി ഷോകൾ, ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ തുടങ്ങിയവ കാണാൻ കഴിയും.

ഒരു മാസത്തേക്കുള്ള പ്ലാൻ എന്നാണ് പറയുന്നത് എങ്കിലും 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ 399 രൂപ പ്ലാനിൽ ലഭിക്കുക. വർഷത്തിൽ 13 മാസം ഉള്ള ടെലിക്കോം കമ്പനികളുടെ പ്രത്യേക കലണ്ടറിന്റെ അവശിഷ്ടമാണ് മാസം 'തികയാത്ത' ഈ പ്ലാനും എന്ന് പറയാം.
28 ദിവസ വാലിഡിറ്റിയേ ഉള്ളൂ എങ്കിലും വാലിഡിറ്റി ഉള്ള ദിവസങ്ങളിൽ എല്ലാ ആനുകൂല്യവും ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ 399 രൂപയുടെ പ്ലാൻ ജിയോ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. 28 ദിവസ വാലിഡിറ്റിയിൽ ദിവസം 2ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും മറ്റ് ആനുകൂല്യങ്ങളും ആസ്വദിക്കണമെന്നുള്ള വരിക്കാർക്ക് 598 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
598 രൂപയുടെ ജിയോയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനുകളും ഉണ്ട്. എന്നാൽ ഈ പ്ലാനിന്റെ മുഖ്യ ആകർഷണം ഒടിടി സബ്സ്ക്രിപ്ഷനാണ്. ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








