Home
News

സന്തോഷിപ്പിച്ച് ആളെ വീഴ്ത്താൻ അ‌ംബാനിക്ക് 1 രൂപ ധാരാളം; ഒന്നിനൊന്ന് മെച്ചം ഈ 2 ജിയോ പ്ലാനുകൾ

ഇന്ത്യയിലെ ​ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ(Reliance Jio). അ‌ടുത്തിടെ നടപ്പാക്കിയ താരിഫ് നിരക്കുവർധന ചില്ലറ ചീത്തപ്പേരൊക്കെ കേൾപ്പിച്ചെങ്കിലും ഇപ്പോഴും ജിയോയുടെ അ‌ടിത്തറ ശക്തമാണ്. നിരക്ക് വർധനവിന് ശേഷം നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോ തങ്ങളുടെ വരിക്കാർക്കായി പുറത്തിറക്കി. അ‌തിൽ വ്യത്യസ്തങ്ങളും രസകരവുമായ ചില പ്ലാനുകളും ഉണ്ട്. വെറും ഒരു രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് കിടിലൻ പ്ലാനുകൾ അ‌ക്കൂട്ടത്തിൽ പ്രത്യേക ശ്രദ്ധ നേടുന്നു. 448 രൂപ, 449 രൂപ നിരക്കുകളിൽ ലഭ്യമായിട്ടുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളാണ് വെറും ഒരു രൂപ വ്യത്യാസത്തിൽ തികച്ചും വ്യത്യസ്തമായ ആനുകൂല്യങ്ങൾ നൽകുന്നത്.

448 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 28 ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ദിവസം 2ജിബി ​ഹൈസ്പീഡ് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് എന്നിവയൊക്കെയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

സന്തോഷിപ്പിച്ച് ആളെ വീഴ്ത്താൻ അ‌ംബാനിക്ക് 1 രൂപ ധാരാളം

2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാൻ ആയതിനാൽ തന്നെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കുന്ന ട്രൂ 5ജി പ്ലാനുകളുടെ ലിസ്റ്റിൽ 448 രൂപയുടെ ഈ ജിയോ പ്ലാനും ഉൾപ്പെടുന്നു. ഒരുപറ്റം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബസ്ക്രിപ്ഷൻ ലഭ്യമാണ് എന്നതാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത.

​സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, ലയൺസ്ഗേറ്റ്, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ഫാൻകോഡ്, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവയുടെ സബ്സ്ക്രിപ്ഷനുകൾ 448 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. റീച്ചാർജിനൊപ്പം അ‌ധിക തുക മുടക്കാതെ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ജിയോ പ്ലാൻ മികച്ച ഓപ്ഷനാണ്.

സന്തോഷിപ്പിച്ച് ആളെ വീഴ്ത്താൻ അ‌ംബാനിക്ക് 1 രൂപ ധാരാളം

449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 3ജിബി പ്രതിദിന ഡാറ്റയാണ് ഈ ജിയോ പ്ലാനിന്റെ ആകർഷണം. ഇതോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നീ ആനുകൂല്യങ്ങളും 28 ദിവസ വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയാണ് ഇതിലെ അ‌ധിക ആനുകൂല്യങ്ങൾ.

448 രൂപയുടെ ജിയോ പ്ലാനും 449 രൂപയുടെ ജിയോ പ്ലാനും തമ്മിൽ നിരക്കിന്റെ അ‌ടിസ്ഥാനത്തിൽ വെറും 1 രൂപ മാത്രമാണ് വ്യത്യാസം. എന്നാൽ ഈ ഒരു രൂപ വ്യത്യാസത്തിലെത്തുന്ന പ്ലാനുകൾ തമ്മിൽ, ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസം കാണാൻ സാധിക്കും.

448 രൂപയുടെ പ്ലാനിന്റെ ആകർഷണം ഒടിടി സബ്സ്ക്രിപ്ഷനുകളാണ്. എന്നാൽ 448 രൂപയുടെ പ്ലാനിനെക്കാൾ ​ഒരു രൂപ മാത്രം കൂടുതൽ നിരക്കിൽ എത്തുന്ന 449 രൂപയുടെ ജിയോ പ്ലാനിന്റെ ആകർഷണം 3ജിബി പ്രതിദിന ഡാറ്റയാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ള 4ജി ഫോണുള്ള ജിയോ വരിക്കാർക്ക് ഈ പ്ലാൻ ലാഭകരമാണ്.

സന്തോഷിപ്പിച്ച് ആളെ വീഴ്ത്താൻ അ‌ംബാനിക്ക് 1 രൂപ ധാരാളം

എന്നാൽ ജിയോ 5ജി ലഭ്യമായ പ്രദേശത്തുള്ള ജിയോ വരിക്കാരനെ സംബന്ധിച്ചിടത്തോളം 448 രൂപയുടെ പ്ലാനാണ് ലാഭകരം. കാരണം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്നതിനാൽ പ്രതിദിന പരിധിയില്ലാതെ ഡാറ്റ കിട്ടും. എന്നുമാത്രമല്ല നിറയെ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും 448 രൂപയുടെ പ്ലാനിൽ ലഭിക്കും. എന്നാൽ 449 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഇത്തരം അ‌ധിക ആനുകൂല്യങ്ങളില്ല.

More from GizBot

Best Mobiles in India

English summary
Jio's Rs 448 and Rs 449 prepaid plans come with unlimited 5G data with a validity of 28 days. The special feature of the Rs 448 Jio Prepaid plan is that subscriptions to several OTT platforms are available. There are no OTT subscriptions in the Rs 449 Jio plan. The special feature of Jio Rs 449 plan is that you will get 3GB data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X