Home
News

രാജാവിനെപ്പോലെ സുഖിക്കാം; ആകെയുള്ളത് മൂന്നേ മൂന്ന് ജിയോ പ്ലാനുകൾ മാത്രം

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. പണം ഒരു മാനദണ്ഡമാക്കാതെ, മികച്ച സേവനങ്ങൾ ആസ്വദിക്കുന്നതിന് മുൻതൂക്കം നൽകുന്നവർക്കായി മികച്ച ചില റീച്ചാർജ് പ്ലാനുകൾ ജിയോ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ 3ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്ലാനുകൾ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ഡാറ്റ ഉപയോഗം കൂടുതലുള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് 3ജിബി പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. ജിയോ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതമാണ് ഈ 3ജിബി പ്രതിദിന ഡാറ്റ അ‌ടങ്ങുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുള്ളത്. അ‌തിനാൽ 4ജി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മാത്രമല്ല, 5ജി ഫോൺ ഉള്ളവർക്കും ഈ 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ മികച്ചതാണ്.

​ഹൈസ്പീഡിൽ ഇഷ്ടം പോലെ ഡാറ്റ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് അ‌നുയോജ്യം 3ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്. ഇത്തരം മൂന്ന് പ്ലാനുകളാണ് ജിയോയുടെ പക്കൽ ഉള്ളത്. അ‌വ 449 രൂപ, 1199 രൂപ, 1799 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്.

രാജാവിനെപ്പോലെ സുഖിക്കാം; ആകെയുള്ളത് മൂന്നേ മൂന്ന് ജിയോ പ്ലാനുകൾ

റീച്ചാർജ് പ്ലാനുകളുടെ നിരക്കിൽ ഡാറ്റയുടെ അ‌ളവ് ഒരു പ്രധാന ഘടകമാണ്. ഡാറ്റയുടെ അ‌ളവ് കൂടുന്നതിന് അ‌നുസരിച്ച് പ്ലാനിന്റെ നിരക്കും ഉയരുന്നു. എങ്കിലും എല്ലാ സുഖസൗകര്യങ്ങളോടെയും ടെലിക്കോം സേവനങ്ങൾ ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ 3ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന ജിയോ പ്ലാനുകൾ മികച്ച ഓപ്ഷനാണ്.

449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 3ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ റീച്ചാർജ് പ്ലാനാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ.

രാജാവിനെപ്പോലെ സുഖിക്കാം; ആകെയുള്ളത് മൂന്നേ മൂന്ന് ജിയോ പ്ലാനുകൾ

1199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ജിയോ 3ജിബി പ്രതിദിന ഡാറ്റ പ്ലാൻ ആണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നീ ആനുകൂല്യങ്ങളും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.

1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 3ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ പ്ലാനാണിത്. എന്നാൽ 1199 രൂപയുടെ ജിയോ പ്ലാനിലും ഈ പ്ലാനിലും ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പക്ഷേ ഈ പ്ലാനിൽ ഒരു ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷൻ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നു. അ‌തുകൊണ്ടാണ് നിരക്ക് വർധിച്ചത്.

അ‌തായത് 1799രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. 3ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് പതിവ് പോലെ ഈ ജിയോ പ്ലാനുകളിലെല്ലാം ഉൾപ്പെട്ടിട്ടുണ്ട്.

രാജാവിനെപ്പോലെ സുഖിക്കാം; ആകെയുള്ളത് മൂന്നേ മൂന്ന് ജിയോ പ്ലാനുകൾ

ജിയോയുടെ ഈ മൂന്ന് 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ ചെലവ് വരുന്നത് 1199 രൂപയുടെ പ്ലാനിലാണ്. 449 രൂപയുടെ പ്ലാനിൽ പ്രതിദിനം 16 രൂപ 03 ​പൈസ ചെലവാകും. 1199 രൂപയുടെ പ്ലാനിൽ 14 രൂപ 27 ​പൈസയാണ് പ്രതിദിന ചെലവ്. 1799 രൂപയുടെ പ്ലാനിൽ പ്രതിദിനം 21 രൂപ 41 ​പൈസ ചെലവാകും.

More from GizBot

Best Mobiles in India

English summary
Jio's Rs 449, Rs 1199 and Rs 1799 prepaid plans offer 3GB of daily data. The cheapest of these three 3GB daily data plans from Jio is the Rs 1199 plan. The Rs 449 plan costs Rs 16.03 per day. The Rs 1199 plan costs Rs 14.27 per day. The Rs 1799 plan costs Rs 21.41 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X