Home
News

ഒറ്റ പ്ലാൻ​ കൊണ്ട് ഇന്ത്യക്കാരെ ഹാപ്പിയാക്കിയ ജിയോ! ഇത് ബിഎസ്എൻഎല്ലിനോട് കട്ടയ്ക്ക് നിൽക്കും

ഇന്ത്യൻ ടെലിക്കോം മേഖലയിൽ ആധിപത്യം പുലർത്തുകയും ഒന്നാമതായി നിലനിൽക്കുകയും ചെയ്യുന്ന കമ്പനി റിലയൻസ് ജിയോ ആണെന്ന് എല്ലാവർക്കും അ‌റിയാം. ജൂ​ലൈയ്ക്ക് മുൻപ് വരെ എയർടെൽ ആയിരുന്നു ജിയോയുടെ പ്രധാന എതിരാളി. നിരക്കുകളുടെ കാര്യത്തിലും 5ജിയുടെ കാര്യത്തിലും മറ്റ് പലവിധ സേവനങ്ങളുടെ കാര്യത്തിലും വരിക്കാരെ സ്വന്തമാക്കുന്നതിലുമെല്ലാം ഈ രണ്ട് കമ്പനികൾക്കിടയിലാണ് പ്രധാന മത്സരം നടന്നുകൊണ്ടിരുന്നത്. എന്നാൽ ബിഎസ്എൻഎൽ 4ജി വ്യാപനം കൂടുതൽ മുന്നേറുകയും ജൂ​ലൈയിൽ സ്വകാര്യ കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുകയും ചെയ്തതോടുകൂടി ഈ മത്സര രംഗത്തേക്ക് ശക്തനായ ഒരു എതിരാളികൂടി കടന്നുവന്നു- ബിഎസ്എൻഎൽ (BSNL).

പഴയ നിരക്കിൽ തന്നെയാണ് ബിഎസ്എൻഎൽ ഇപ്പോഴും റീച്ചാർജ് പ്ലാനുകൾ നൽകിവരുന്നത്. ഇത് ആളുകൾക്കിടയിൽ ബിഎസ്എൻഎല്ലിനോട് ഒരു താൽപ്പര്യം സൃഷ്ടിക്കുന്നു. കൂടാതെ 4ജി- 5ജി സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ ഇപ്പോൾ കാണിക്കുന്ന ശുഷ്കാന്തിയും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. അ‌തിനാൽ ജിയോയ്ക്കും എയർടെലിനുമൊക്കെ ഇപ്പോൾത്തന്നെ ബിഎസ്എൻഎൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഒറ്റ പ്ലാൻ​ കൊണ്ട് ഇന്ത്യക്കാരെ ഹാപ്പിയാക്കിയ ജിയോ!

നിരക്ക് വർധനയിൽ പ്രതിഷേധിച്ച് സ്വകാര്യ കമ്പനികളുടെ വരിക്കാരിൽ ഒരു വിഭാഗം ബിഎസ്എൻഎല്ലിലേക്ക് മാറിയിരുന്നു. ജിയോയിൽ നിന്ന് അ‌ടക്കം ലക്ഷക്കണക്കിന് വരിക്കാരാണ് ഇങ്ങനെ ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. ഇവരിൽ ബഹുഭൂരിപക്ഷവും പരിഗണിച്ചത് കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ നൽകുന്നു എന്നതാണ്. എന്നാൽ നിരക്കുകൾ ഉയർത്തിയെങ്കിലും റിലയൻസ് ജിയോ താങ്ങാനാകുന്ന നിരക്കിൽ ചില പ്ലാനുകൾ സാധാരണക്കാർക്കായി നൽകുന്നുണ്ട്.

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ വാല്യൂ എന്ന ഒരു വിഭാഗം ലിസ്റ്റ് ചെയ്തിട്ടുണ്ട്. അ‌തിൽ കുറഞ്ഞ അ‌ളവിൽ ബൾക്ക് ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി സൗകര്യങ്ങളുമായി മൂന്ന് പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള ഒരു പ്ലാൻ ഉണ്ട്, 479 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.

ഒറ്റ പ്ലാൻ​ കൊണ്ട് ഇന്ത്യക്കാരെ ഹാപ്പിയാക്കിയ ജിയോ!

479 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: കുറഞ്ഞ നിരക്കിൽ മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ആണിത്. ബൾക്ക് ഡാറ്റയുമായിട്ടാണ് ഈ പ്ലാൻ എത്തുന്നത്. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിക്കാൻ പ്രധാന കാരണം അ‌തിലടങ്ങിയിരിക്കുന്ന ഡാറ്റയുടെ അ‌ളവാണ്. ഡാറ്റ കൂടുന്നത് അ‌നുസരിച്ച് വിലയും ഉയരുന്നു.

ഇവിടെ 479 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആകെ 6ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1000 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

കുറഞ്ഞ നിരക്കിൽ എത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളോട് കട്ടയ്ക്ക് നിൽക്കുന്ന ജിയോ പ്ലാൻ ആണ് 479 രൂപയുടേത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 5 രൂപ 70 ​പൈസ മാത്രമാണ്. ഡാറ്റ ആനുകൂല്യം അ‌ൽപ്പം കുറവാണ് എന്നത് ഈ പ്ലാനിന്റെ പോരായ്മയായി തോന്നും, എന്നാലിത് ഡാറ്റ ആവശ്യം കുറഞ്ഞ ആളുകൾക്കായി അ‌വതരിപ്പിച്ചിരിക്കുന്ന പ്ലാൻ ആണ് എന്ന് മനസിലാക്കിയാൽ മതി.

ഒറ്റ പ്ലാൻ​ കൊണ്ട് ഇന്ത്യക്കാരെ ഹാപ്പിയാക്കിയ ജിയോ!

വീട്ടിലും ഓഫീസിലും ​വൈ​ഫൈ ഉള്ള ജിയോ വരിക്കാർക്കും മറ്റും ഈ റീച്ചാർജ് പ്ലാൻ മികച്ച ഓപ്ഷനാണ്. യാത്രയ്ക്കിടയിലും മറ്റും അ‌ത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ നേരിട്ടാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ സഹായം തേടാനും സാധിക്കും. ഈ പ്ലാൻ കൂടാതെ 189 രൂപ, 1899 രൂപ എന്നീ നിരക്കുകളിലും ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio Rs 479 prepaid plan offers unlimited calling with a validity of 84 days. This is a Jio prepaid plan that offers a validity of around three months at a low rate. This plan comes with bulk data. The daily cost of this plan is only Rs 5 70 paise. Unlimited calling, a total of 6GB data and 1000 SMS are available in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X