വാലിഡിറ്റി 28 ദിവസമേ ഉള്ളൂ എന്നത് കാര്യമാക്കേണ്ട, OTT സബ്സ്ക്രിപ്ഷൻ ആണ് മെയിൻ; 500 രൂപയുടെ ജിയോ പ്ലാൻ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്തെ ടെലിക്കോം വരിക്കാരിൽ കൂടുതൽ പേരും ജിയോയുടെ സേവനങ്ങളിൽ വിശ്വസിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുന്നു. കോടിക്കണക്കിന് വരുന്ന വരിക്കാരുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും വിധത്തിലാണ് ജിയോ ഓരോ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിക്കാറുള്ളത്. അത്തരത്തിൽ ഒടിടി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അനുയോജ്യമായ പ്രതിമാസ പ്ലാൻ എന്ന നിലയിൽ അടുത്തിടെ അവതരിപ്പിക്കപ്പെട്ടതാണ് 500 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് കമ്പനി ഈ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്.
ജിയോയ്ക്ക് മൾട്ടി-ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകളുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് 500 രൂപ പ്ലാൻ. എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ അടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ അന്വേഷിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് മുടക്കുന്ന കാശിന് തക്ക മൂല്യം തിരിച്ച് നൽകുന്ന ധാരാളം ഒടിടി ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും.

ജിയോയുടെ 500 രൂപ പ്ലാൻ 28 ദിവസത്തെ സേവന വാലിഡിറ്റി മാത്രമേ നൽകുന്നുള്ളൂ, എന്നാൽ ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ കണക്കിലെടുക്കുമ്പോൾ 500 രൂപയ്ക്കുള്ളത് ഉണ്ട്. പുതുവത്സര ഓഫറിന്റെ ഭാഗമായാണ് റിലയൻസ് ജിയോ 500 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്, അതിനാൽ ചില അധിക ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവ വിശദമായി പരിചയപ്പെടാം.
500 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 SMS, ദിവസം 2ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് 500 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 2ജിബി പ്രതിദിന ഡാറ്റ പ്ലാനായതിനാൽ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് ജിയോ 5ജി ലഭ്യമായ പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഇതിൽ ലഭ്യമാകും.

ഒന്നിലധികം വരുന്ന ഒടിടി സബ്സ്ക്രിപ്ഷനുകളാണ് ഈ ജിയോ പ്ലാനിന്റെ മുഖ്യ ആകർഷണം. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്‌സ്റ്റാർ (മൊബൈൽ/ ടിവി), സോണി LIV, ZEE5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ NXT, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് എന്നിവയുൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ഈ പ്ലാനിലൂടെ ആക്‌സസ് ലഭിക്കും.
ഈ 500 രൂപ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ജിയോ ഫിനാൻസ് വഴി ജിയോ ഗോൾഡിൽ 1 ശതമാനം അധിക ആനുകൂല്യം, പുതിയ ജിയോഹോം കണക്ഷനുകളിൽ രണ്ട് മാസത്തെ ഫ്രീ ട്രയൽ, 50GB സൗജന്യ JioAICloud സ്റ്റോറേജ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും.
35,100 രൂപ വിലമതിക്കുന്ന 18 മാസത്തെ സൗജന്യ ഗൂഗിൾ ജെമിനി പ്രോ പ്ലാനും ഈ പ്ലാനിന്റെ ആനുകൂല്യമായി ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്, 18 വയസ്സും അതിൽ കൂടുതലുമുള്ള ഉപയോക്താക്കൾക്കാണ് ഇത് ലഭ്യമാകുക. ജെമിനി ആനുകൂല്യങ്ങളിലേക്കുള്ള തുടർച്ചയായ ആക്‌സസിന് 349 രൂപയോ അതിൽ കൂടുതലോ ഉള്ള ആക്ടീവ് അൺലിമിറ്റഡ് 5G പ്ലാൻ ആവശ്യമാണ് എന്നകാര്യം ശ്രദ്ധിക്കുക.

ഒന്നിലധികം ഒടിടി സബ്സ്ക്രിപ്ഷനും കോളിങ്, ഡാറ്റ, വാലിഡിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അടങ്ങുന്ന മറ്റൊരു ജിയോ പ്രീപെയ്ഡ് പ്ലാൻ 445 രൂപ വിലയിൽ ലഭ്യമാണ്. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി, 2ജിബി പ്രതിദിന ഡാറ്റ അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിലും ഉണ്ട്. എന്നാൽ ആമസോൺ പ്രൈം, യൂട്യൂബ് പോലുള്ളവയുടെ സബ്സ്ക്രിപ്ഷൻ ഇതിൽ ഇല്ല എന്നുമാത്രം.


Click it and Unblock the Notifications








