ജിയോ സിം റീച്ചാർജ് ചെയ്യണോ, ഇത് ഒരു പെർഫെക്ട് മിഡ് ടേം വാലിഡിറ്റി പ്ലാനാണ്
ഇന്ത്യയിൽ കൂടുതൽ ആളുകളും ഉപയോഗിക്കുക പ്രതിമാസ റീച്ചാർജ് പ്ലാനുകളാണ്. എന്നാൽ സ്വകാര്യ കമ്പനികളുടെ വരിക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നഷ്ടം പ്രതിമാസ റീച്ചാർജ് പ്ലാനുകളും ഏറ്റവും ലാഭകരം വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ്. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം താരതമ്യേന കുറഞ്ഞ നിരക്കിൽ എത്തുന്നതിനാൽ വാർഷിക പ്ലാനുകൾ ഉപയോഗിച്ചാലും പ്രതിമാസ പ്ലാനുകൾ ഉപയോഗിച്ചാലും ചെലവിൽ വൻ വ്യത്യാസം ഉണ്ടാകില്ല. എന്നാൽ സ്വകാര്യ കമ്പനികളുടെ കാര്യം അങ്ങനെയല്ല. വാലിഡിറ്റി കുറഞ്ഞ പ്ലാനുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെങ്കിലും അവയുടെ പ്രതിദിന ചെലവ് യഥാർഥത്തിൽ വളരെ വലുതായിരിക്കും.
ഉദാഹരണത്തിന് അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാനിന് 349 രൂപയാണ് വില. ഇതിന്റെ പ്രതിദിന ചെലവ് 12.46 രൂപയാണ്. അതേസമയം ഇതിനെക്കാൾ കൂടുതൽ പ്രതിദിന ഡാറ്റയടക്കം ലഭ്യമാകുന്ന 3599 രൂപയുടെ ജിയോ വാർഷിക പ്ലാനിന് പ്രതിദിനം 9.86 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ.

അതായത് സ്ഥിരമായി 349 രൂപ പ്ലാൻ ഉപയോഗിക്കുന്ന ഒരാൾ ഒരു വർഷത്തേക്ക് കുറഞ്ഞത് 13 തവണ റീച്ചാർജ് ചെയ്യണം. അപ്പോൾ ഏകദേശം 4,537 രൂപ ചെലവ് വരുന്നുണ്ട്. അതേസമയം 3599 രൂപയുടെ വാർഷിക പ്ലാൻ തെരഞ്ഞെടുത്താൽ ഒരു വർഷം റീച്ചാർജിൽ 938 രൂപയുടെ ലാഭം നേടാനാകും.
ഇവിടെ 349 രൂപയുടെ പ്ലാനിൽ കിട്ടുന്നതിനെക്കാൾ കൂടുതൽ ഡാറ്റ വാർഷിക പ്ലാനിലാണ് ലഭിക്കുക എന്നതും ശ്രദ്ധേയമാണ്. വാർഷിക പ്ലാനുകൾ ആണ് ബെസ്റ്റ് എന്ന് അറിയാമെങ്കിലും അത് തിരഞ്ഞെടുക്കാൻ പലർക്കും കഴിയാതെ പോകുന്നതിന് പിന്നിലെ പ്രധാന കാരണം വലിയൊരു തുക ഒറ്റയടിക്ക് ചെലവഴിക്കേണ്ടിവരുന്നു എന്നതാണ്.

3599 രൂപയുടെ പ്ലാൻ ഒരു തവണ ഉപയോഗിച്ചാൽ പിന്നെ ആ വർഷം റീച്ചാർജിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട എന്നത് സൗകര്യപ്രദമാണ്. എന്നാൽ ഒറ്റയടിക്ക് അത്ര വലിയ തുക ചെലവഴിക്കുന്നതിനെക്കാൾ ഈസി മാസം 349 രൂപ വീതം ചെലവഴിക്കുന്നതാണ് എന്ന് ആളുകൾ കരുതുന്നു, അല്ലെങ്കിൽ സാഹചര്യം അവരെ ആ നിലയിലേക്ക് എത്തിക്കുന്നു.
എന്തായാലും വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ എല്ലാവർക്കും തെരഞ്ഞെടുക്കാൻ കഴിയില്ല എന്നതിനാൽ തന്നെയാണ് കുറഞ്ഞ വിലയിൽ പല വാലിഡിറ്റിയിൽ മറ്റ് റീച്ചാർജ് പ്ലാനുകളും ലഭ്യമാക്കിയിരിക്കുന്നത്. ഒരു മാസത്തിലധികം വാലിഡിറ്റിയിൽ ഒരു റീച്ചാർജ് പ്ലാൻ തേടുന്ന ജിയോ വരിക്കാർക്ക് പരിഗണിക്കാവുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ഇവിടെ പരിചയപ്പെടുത്തുന്നു. 579 രൂപയാണ് ഈ പ്ലാനിന്റെ വില.
ഒരു മീഡിയം ടേം വാലിഡിറ്റി പ്ലാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് 579 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അനുയോജ്യമാണ്. കാരണം പലരുടെയും ബജറ്റിനോട് ചേർന്നുനിൽക്കുന്ന പ്ലാനാണിത്. എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇതിൽ ലഭ്യമാകില്ല എന്നകാര്യം ശ്രദ്ധിക്കുക. അതിനാൽ 4ജി ഫോൺ ഉപയോഗിക്കുന്നവർക്കാകും ഇത് കൂടുതൽ അനുയോജ്യം.

579 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 1.5 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ പ്രീപെയ്ഡ് പ്ലാനിന്റെ സേവന വാലിഡിറ്റി 56 ദിവസമാണ്. ജിയോടിവി, ജിയോഎഐക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം, അധിക ചെലവില്ലാതെ 35,100 രൂപ വിലമതിക്കുന്ന 18 മാസത്തെ ഗൂഗിൾ ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.


Click it and Unblock the Notifications




