Home
News

ടെസ്റ്റ് മത്സരത്തിൽ ട്വന്റി:20 കളി പുറത്തെടുത്ത ജിയോ! ഈ പ്ലാൻ തീരാൻ സമയമെടുക്കും

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് മത്സരങ്ങളാണ് ടെസ്റ്റ് മത്സരങ്ങൾ, അ‌തേപോലെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുന്ന തീപ്പൊരി ക്രിക്കറ്റ് മത്സര രൂപമാണ് ട്വന്റി: 20. ഈ രണ്ട് ഫോർമാറ്റുകൾക്കും അ‌തിന്റേതായ ഒരു ​ശൈലിയുണ്ട്. ടെസ്റ്റ് താരതമ്യേന സ്ലോ ആണെങ്കിൽ ടി20 നേരെ മറിച്ച് വളരെ ഫാസ്റ്റാണ്.

ഇപ്പോൾ ഐപിഎൽ മത്സരങ്ങളുടെ സമയമാണ്. ക്രിക്കറ്റ് ആരാധകർക്ക് ഐപിഎൽ തങ്ങളുടെ ഫോണിൽ കാണണമെങ്കിൽ ധാരാളം ​ഹൈസ്പീഡ് ഡാറ്റയും മറ്റും ആവശ്യമാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ ആരാധകർക്കായി ചില ക്രിക്കറ്റ് സ്പെഷ്യൽ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ടെസ്റ്റ് മത്സരത്തിൽ ട്വന്റി:20 കളി പുറത്തെടുത്ത ജിയോ!

ഡാറ്റ ആവശ്യം കണക്കിലെടുത്ത് കൂടുതൽ ഡാറ്റ ലഭ്യമാക്കിക്കൊണ്ടാണ് ജിയോ തങ്ങളുടെ വരിക്കാർക്ക് ഐപിഎൽ ആസ്വദിക്കാൻ അ‌വസരം ഒരുക്കിയിരിക്കുന്നത്. അ‌തിനായി നിലവിൽ ലഭ്യമായിരുന്ന തങ്ങളുടെ ചില പ്ലാനുകളിൽ എക്സ്ട്രാ ഡാറ്റ നൽകാൻ ജിയോ തയാറായി. അ‌ത്തരത്തിൽ എക്സ്ട്രാ ഡാറ്റയുമായി എത്തുന്ന ഒരു ജിയോ പ്ലാനാണ് 749 രൂപയുടേത്.

ടെസ്റ്റ് മത്സരത്തിൽ ട്വന്റി:20 കളി പുറത്തെടുക്കുന്ന ജിയോയെയാണ് ഈ 749 രൂപ പ്ലാനിൽ കാണാനാകുക. കാരണം ഇതിലെ ആനുകൂല്യങ്ങൾ ടി20 പോലെ ആവേശകരമാണ്. ​ഹൈസ്പീഡ് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് തുടങ്ങിയവയെല്ലാം ഈ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. അ‌തേസമയം തന്നെ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ടെസ്റ്റ് മത്സരങ്ങൾ പോലെയുമാണ്, കാരണം തീരാൻ സമയമെടുക്കും.

ടെസ്റ്റ് മത്സരത്തിൽ ട്വന്റി:20 കളി പുറത്തെടുത്ത ജിയോ!

അ‌തായത് ഈ പ്ലാനിലെ നീണ്ടുനിൽക്കുന്ന വാലിഡിറ്റിയും ആകെ 200 ജിബി ഡാറ്റയും അ‌ൺലിമിറ്റഡായി കോൾ ചെയ്യാനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ഏറെ നാളത്തേക്ക് ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ഉപകാരപ്പെടുന്നു. പ്രതിദിന ഡാറ്റയ്ക്ക് പുറമേ എക്സ്ട്രാ ഡാറ്റയും ഇതിൽ ലഭിക്കുന്നു. 749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ അ‌ധിക ആനുകൂല്യമായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

2ജിബി പ്രതിദിന ഡാറ്റ വീതം 90 ദിവസത്തേക്ക് ആകെ 180ജിബി ഡാറ്റയാണ് ലഭിക്കേണ്ടത്. എന്നാൽ ക്രിക്കറ്റ് സ്പെഷ്യൽ ഓഫറായി ജിയോ ഇതിൽ 20ജിബി എക്സ്ട്രാ ഡാറ്റ നൽകിയിരിക്കുന്നതിനാൽ ആകെ 200ജിബി ഡാറ്റ ലഭ്യമാകുന്നു. ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമല്ല, ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന മുഴുവൻ ജിയോ ഉപയോക്താക്കൾക്കും അ‌തിന്റെ പ്രയോജനം ലഭിക്കുന്നു.

ടെസ്റ്റ് മത്സരത്തിൽ ട്വന്റി:20 കളി പുറത്തെടുത്ത ജിയോ!

749 രൂപയുടെ പ്ലാൻ കൂടാതെ, ക്രിക്കറ്റ് ഓഫറുകളുമായി എത്തുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ കൂടി ജിയോയുടെ പട്ടികയിലുണ്ട്. 222 രൂപ, 49 രൂപ പ്ലാനുകളാണ് അ‌വ. അ‌ടുത്തിടെയാണ് ജിയോ 49 രൂപയുടെ പ്ലാൻ അ‌വതരിപ്പിച്ചത്. ഇതൊരു ഡാറ്റ പ്ലാൻ ആണ്. എക്സ്ട്രാ ഡാറ്റ വേണ്ടവർക്ക് ഇത് ഉപയോഗപ്പെടുത്താം.

49 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ 25 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതൊരു ഡാറ്റ വൗച്ചറായതിനാൽ തന്നെ ഈ പ്ലാൻ ഉപയോഗിക്കുന്നതിന് ഉപയോക്താവിന് ആക്റ്റീവ് ആയിട്ടുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം. ഒരു ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ റീച്ചാർജ് പ്ലാൻ എത്തുന്നത്.

തങ്ങളുടെ 222 രൂപയുടെ പ്ലാനിനെയും ജിയോ ക്രിക്കറ്റ് ഡാറ്റ പായ്ക്ക് എന്നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജിയോയുടെ എക്സ്ട്രാ ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ പ്ലാൻ ആണിത്. ആകെ 50 ജിബി ഡാറ്റയാണ് 222 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റി തീരുംവരെ ഈ 50 ജിബി ഡാറ്റയ്ക്കും വാലിഡിറ്റിയുണ്ട്.

More from GizBot

Best Mobiles in India

English summary
Reliance Jio has made some plans available for cricket lovers. It includes Rs 749, Rs 49 and Rs 222 plans. Jio prepaid plan of Rs 749 has a validity of 90 days. The main benefits of this plan are 2GB data per day, unlimited calling and 100 SMS per day. 20GB extra data will be available in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X