Home
News

ഇത് കണ്ടാൽ ആർക്കും സിംപിളായി കാര്യം മനസിലാകും! 1.5GB ഡാറ്റയുള്ള ബെസ്റ്റ് 84 ദിവസ റീച്ചാർജ് പ്ലാൻ

ഇന്ത്യൻ ടെലിക്കോം രംഗം അ‌ടക്കിഭരിക്കുന്നത് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്ന് മൂന്ന് സ്വകാര്യ കമ്പനികളും ചേർന്നാണ്. ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും ഒടുവിൽ വന്ന പ്രതിമാസ (ഡിസംബറിലെ) റിപ്പോർട്ട് പ്രകാരം, ടെലിക്കോം വിപണിയുടെ 92.53 ശതമാനം സ്വകാര്യ ടെലിക്കോം കമ്പനികളുടെ പക്കലാണ്, ബാക്കി 7.47 ശതമാനം മാത്രമാണ് ബി‌എസ്‌എൻ‌എല്ലിന് ഉള്ളത്. 489.05 ദശലക്ഷം വയർലെസ് വരിക്കാരുള്ള റിലയൻസ് ജിയോയാണ് ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും വലിയ കമ്പനി. 463.38 ദശലക്ഷം വയർലെസ് വരിക്കാരുമായി രണ്ടാം സ്ഥാനത്ത് എയർടെൽ നിൽക്കുന്നു.

198.77 ദശലക്ഷം വയർലെസ് വരിക്കാരുമായാണ് വിഐ മൂന്നാം സ്ഥാനത്ത് തുടരുന്നത്. നാലമതുള്ള ബിഎസ്എൻഎല്ലിന് 92.76 ദശലക്ഷം വയർലെസ് വരിക്കാരാണ് ഉള്ളത്. അ‌തായത് രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത് സ്വകാര്യ ടെലിക്കോം കമ്പനികളുടെ സിം ആണ്. ഈ സാഹചര്യത്തിൽ ഈ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളിൽ ആരാണ് 84 ദിവസ വാലിഡിറ്റിയിൽ ബെസ്റ്റ് 1.5ജിബി പ്രതിദിന ഡാറ്റ പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത് എന്ന് നോക്കാം.

1.5GB ഡാറ്റയുള്ള ബെസ്റ്റ് 84 ദിവസ റീച്ചാർജ് പ്ലാൻ

799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ സേവന വാലിഡിറ്റിയോടെ എത്തുന്നു. അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. എഫ്‌യുപി (ഫെയർ യൂസേജ് പോളിസി) പ്രകാരം നിശ്ചിത ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 64 കെബിപിഎസായി കുറയുന്നു.

ജിയോടിവി, ജിയോഎഐക്ലൗഡ് എന്നിവയുൾപ്പെടെയുള്ള അ‌ധിക ആനുകൂല്യങ്ങളും 799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിനൊപ്പം ലഭ്യമാണ്. എന്നാൽ ഇതിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകില്ല. പ്രതിദിനം 9.51 രൂപയാണ് ഈ ജിയോ പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. ​മൈജിയോ ആപ്പിലും ജിയോ വെബ്​സൈറ്റിലും ഈ പ്ലാൻ ലഭ്യമാണ്.

1.5GB ഡാറ്റയുള്ള ബെസ്റ്റ് 84 ദിവസ റീച്ചാർജ് പ്ലാൻ

859 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

859 രൂപയുടെ എയർടെൽ പ്ലാൻ 84 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. എഫ്‌യുപി ഡാറ്റ തീർന്നതിന് ശേഷം ഇവിടെ വേഗത 64 കെബിപിഎസായി കുറയുന്നു.

ഈ എയർടെൽ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് 12 മാസ വാലിഡിറ്റിയിൽ അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷനും ഒരു വർഷത്തേക്ക് 4,000 രൂപ വിലമതിക്കുന്ന റിവാർഡ്സ്മിനി സബ്സ്ക്രിപ്ഷനും ലഭിക്കും. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഈ പ്ലാനിലും ലഭ്യമല്ല. 10.22 രൂപയാണ് 859 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്.

859 രൂപയുടെ വിഐ പ്ലാൻ

859 രൂപയുടെ വൊഡാഫോൺ ഐഡിയ (VI) പ്രീപെയ്ഡ് പ്ലാനും 84 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. അ‌ൺലിമിറ്റഡ് കോളിങ്, 1.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ബിഞ്ച് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. 10.22 രൂപയാണിതിന്റെ പ്രതിദിന ചെലവ്.

1.5GB ഡാറ്റയുള്ള ബെസ്റ്റ് 84 ദിവസ റീച്ചാർജ് പ്ലാൻ

ഇവിടെ ഈ മൂന്ന് പ്ലാനുകളും ഒരേ പ്രധാന ആനുകൂല്യങ്ങൾ ആണ് വാഗ്ദാനം ചെയ്യുന്നത്. അ‌തിന് അ‌വ ഈടാക്കുന്ന തുകയാകട്ടെ വ്യത്യസ്തവും. എയർടെലും വിഐയും ഒരേ വിലയിൽ തന്നെ ഈ ആനുകൂല്യങ്ങൾ നൽകുന്നു. എന്നാൽ ജിയോ ഈ രണ്ട് കമ്പനികളെക്കാളും അ‌ൽപ്പം കുറഞ്ഞ വിലയിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ 84 ദിവസ വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത് ജിയോ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ഇവിടെ മനസിലാക്കാനാകും.

Best Mobiles in India

English summary
All three private telecom companies, Jio, Airtel and Vodafone Idea, have plans with 1.5GB daily data for a validity of 84 days. The Jio plan is priced at Rs 799, while the Airtel and Vi plans are priced at Rs 859. The cheapest plan here is Jio's Rs 799 prepaid plan, which offers 1.5GB daily data for a validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X