അന്നേ നോട്ടപ്പുള്ളി, ഈ ജിയോ പ്ലാൻ ആണത്രേ ഇപ്പോൾ ട്രെൻഡിങ്
റിലയൻസ് ജിയോ (Reliance Jio) ഒരുപാട് റീച്ചാർജ് പ്ലാനുകൾ നൽകുന്നുണ്ട്. അതിൽ ആളുകൾ അവരുടെ ഉപയോഗത്തിന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കുന്നു. എങ്കിലും ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്നത് 799 രൂപയുടെ ജിയോ പ്ലാൻ ആണ്. 84 ദിവസ വാലിഡിറ്റിയിൽ എത്തുന്നു, പ്രതിദിന ഡാറ്റയുണ്ട് തുടങ്ങി നിരവധി അനുകൂല ഘടകങ്ങൾ ഉള്ളതാകാം ഈ പ്ലാനിനെ ജിയോയുടെ ട്രെൻഡിങ് പ്ലാനാക്കി മാറ്റിയത്. ജിയോ ആപ്പിൽ 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളുടെ വിഭാഗത്തിൽ ട്രെൻഡിങ് എന്ന തലക്കെട്ടോടുകൂടി 799 രൂപയുടെ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നു.
സ്വകാര്യ കമ്പനികളുടെ കൂട്ടത്തിൽ ജിയോ ഏറെ വേറിട്ട് നിൽക്കുന്നു. മാന്യമായ നിരക്കിൽ ലഭ്യമാകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് അതിന് കാരണം. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം 5ജി ഉപയോക്താക്കൾ ഉള്ളത് റിലയൻസ് ജിയോയ്ക്ക് ആണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുകൾ മികച്ച പ്ലാനുകൾക്കൊപ്പം ജിയോ നൽകിവരുന്നു.

എന്നാൽ അൺലിമിറ്റഡ് ഡാറ്റ ഇല്ലാത്ത പ്ലാനുകളും ജിയോ നൽകിവരുന്നുണ്ട്. അതിന് കാരണം ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും 4ജി ഫോണുകൾ ആണ് ഉപയോഗിച്ചുവരുന്നത്. അവർക്കായി മികച്ച പ്ലാനുകൾ നൽകേണ്ടതുണ്ട്. അത്യാവശ്യം ഡാറ്റ ഉപയോഗം മാത്രമുള്ളവർ കൂടുതൽ തുക മുടക്കി 2ജിബി പ്രതിദിന ഡാറ്റ പ്ലാൻ ചെയ്യേണ്ടതില്ല. അവർക്ക് 1ജിബ അല്ലെങ്കിൽ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ മതിയാകും.
ജിയോയുടെ 799 രൂപയുടെ പ്ലാൻ 1.5ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്ലാനാണ്. 4ജി ഫോൺ ഉപയോഗിക്കുന്ന ജിയോ വരിക്കാർക്ക് മികച്ച വേഗതയിൽ ഡാറ്റ ലഭ്യമാകാൻ ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. ഇറങ്ങിയപ്പോഴേ ഈ പ്ലാൻ ജിയോ വരിക്കാരുടെ നോട്ടപ്പുള്ളിയായിരുന്നു. 799 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമായി പരിചയപ്പെടാം.

ജിയോ 799 രൂപ പ്രീപെയ്ഡ് പ്ലാൻ: ഈ ട്രെൻഡിങ് ജിയോ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ആണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ലഭ്യമാകും.
പ്രതിദിനം 9 രൂപ 51 പൈസയാണ് 799 രൂപ പ്ലാനിൽ ജിയോ ഉപയോക്താക്കൾക്ക് ചെലവാകുക. 1.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ആകെ 9 പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 199 രൂപ, 239 രൂപ, 299 രൂപ, 319 രൂപ, 329 രൂപ, 579 രൂപ, 666 രൂപ, 799 രൂപ, 889 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.
ഇതിൽ 199 രൂപയുടെ ജിയോ പ്ലാൻ 18 ദിവസ വാലിഡിറ്റിയിലും 239 രൂപയുടെ പ്ലാൻ 22 ദിവസ വാലിഡിറ്റിയിലും 299 രൂപയുടെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലും 319 രൂപയുടെ പ്ലാൻ ഒരു കലണ്ടർ മാസ വാലിഡിറ്റിയിലും, 329 രൂപയുടെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ ജിയോ സാവൻ പ്രോ ആനുകൂല്യങ്ങൾ സഹിതവും എത്തുന്നു.

579 രൂപയുടെ ജിയോ പ്ലാൻ 56 ദിവസവും 666 രൂപയുടെ പ്ലാൻ 70 ദിവസവും 889 രൂപയുടെ പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ ജിയോ സാവൻ പ്രോ ആനുകൂല്യവും സഹിതം എത്തുന്നു. അൺലിമിറ്റഡ് കോളിങ്, 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനുകളിലെല്ലാം ഒരുപോലെ തന്നെയാണ്.


Click it and Unblock the Notifications








