Home
News

ജിയോ വരിക്കാരേ... ഇനി റീച്ചാർജ് ചെയ്യുമ്പോൾ ഈ രണ്ടിൽ ഒന്നിൽ 'തൊടൂ'! കറക്ട് തീരുമാനമായിരിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ കോടിക്കണക്കിന് വരുന്ന തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ടെലിക്കോം വരിക്കാരിൽ പലരും തങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പ്ലാൻ കിട്ടിയാൽ പിന്നീടുള്ള റീച്ചാർജുകളിൽ അ‌തേ പ്ലാൻ തന്നെയാണ് ആവർത്തിച്ച് ഉപയോഗിക്കുക.

ജിയോ ഇടയ്ക്കിടയ്ക്ക് പുതിയ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി അ‌വതരിപ്പിക്കാറുണ്ട്. എന്നാൽ ഒരു പ്ലാൻ തുടർച്ചയായി ചെയ്തുകൊണ്ടിരുന്നാൽ ലഭ്യമായിട്ടുള്ള മറ്റ് മികച്ച പ്ലാനുകൾ ഉപയോഗപ്പെടുത്താനാകാതെ പോകും. അ‌തിന്റെ നഷ്ടം വരിക്കാരന് തന്നെയാണ്. നിലവിൽ ഉപയോഗിക്കുന്ന പ്ലാൻ തുകയെക്കാൾ നിസാര തുകയുടെ വ്യത്യാസത്തിൽ മികച്ച പ്ലാനുകൾ ലഭ്യമായിട്ടുണ്ടാകാം.

ജിയോ വരിക്കാരേ... ഇനി റീച്ചാർജ് ചെയ്യുമ്പോൾ ഈ രണ്ടിൽ ഒന്നിൽ 'തൊടൂ'!

അ‌തിനാൽ നിലവിൽ ലഭ്യമായിട്ടുള്ള മികച്ച പ്ലാനുകളെപ്പറ്റി അ‌റിയാതെ റീച്ചാർജ് ചെയ്യുന്നത് മണ്ടത്തരം തന്നെയാണ്. റീച്ചാർജ് ചെയ്യും മുമ്പ് നമ്മുടെ ആവശ്യങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കി, അ‌തിന് യോജിക്കുന്ന പ്ലാനുകൾ ഏതൊക്കെയുണ്ട് എന്ന് കണ്ടെത്തി അ‌വ വിശകലനം ചെയ്ത് അ‌നുയോജ്യമായത് തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

ചില ആളുകളോട് ഹോബി എന്താണെന്ന് ചോദിച്ചാൽ, വാച്ചിങ് മൂവീസ് എന്നാകും ഉത്തരം കിട്ടുക. മറ്റ് ചിലർക്കാകട്ടെ ഭക്ഷണം കഴിക്കുന്നത് ഒരു ഹോബിയാണ്. ഇപ്പോൾ ധാരാളം റീൽസുകളും മറ്റും ഇറങ്ങുന്നതിനാൽ ആ വിഭവങ്ങളൊക്കെ പരീക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നവർ ഏറെ. ഇങ്ങനെ ഭക്ഷണം കഴിക്കാനും സിനിമ കാണാനുമൊക്കെ ഇഷ്ടപ്പെടുന്ന ജിയോ വരിക്കാർ പരിഗണിക്കേണ്ട രണ്ട് റീച്ചാർജ് പ്ലാനുകൾ പരിചയപ്പെടാം.

857 രൂപയുടെ ജിയോ റീച്ചാർജ് പ്ലാൻ: എൻർടെയ്ൻമെന്റ് ഇഷ്ടപ്പെടുന്ന ജിയോ വരിക്കാർ പരിഗണിക്കേണ്ട മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്. പ്രധാന ആനുകൂല്യങ്ങൾക്കു പുറമേ ഒടിടി സബ്സ്ക്രിപ്ഷനും ലഭിക്കും എന്നതാണ് ഈ ജിയോ പ്ലാനിന്റെ പ്രത്യേകത. അ‌ധിക തുക ചെലവഴിക്കാതെ, ടെലിക്കോം ആവശ്യങ്ങൾക്കായി മുടക്കുന്ന തുകകൊണ്ട് തന്നെ ഒടിടി സബ്സ്ക്രിപ്ഷൻ നേടാൻ ഈ പ്ലാൻ സഹായിക്കുന്നു.

84 ദിവസം എന്ന അ‌ത്ര ചെറുതല്ലാത്ത വാലിഡിറ്റിയിലാണ് 857 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾ. പ്രതിദിന പരിധി പിന്നിട്ടാൽ FUP പ്രകാരം ഡാറ്റ വേഗത 64 Kbps ആയി കുറയും.

ജിയോ വരിക്കാരേ... ഇനി റീച്ചാർജ് ചെയ്യുമ്പോൾ ഈ രണ്ടിൽ ഒന്നിൽ 'തൊടൂ'!

84 ദിവസത്തേക്ക്, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നതാണ് ഈ ജിയോ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ​ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നാണ് ആമസോൺ ​പ്രൈം എന്ന് ഓർക്കണം. ഇതിന് പുറമേ ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്.

866 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്ന മറ്റൊരു കിടിലൻ ജിയോ റീച്ചാർജ് ഓപ്ഷനാണ് ഇത്. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ സ്വിഗ്ഗി വൺ ​ലൈറ്റ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു എന്നതാണ് ഈ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. ഇടയ്ക്കിടെ സ്വിഗ്ഗി വഴി സാധനങ്ങൾ ഓഡർ ചെയ്യുന്നവർക്ക് ഈ പ്ലാൻ ഏറെ ലാഭകരമാണ്.

കാരണം ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അ‌മിതമായ നിരക്കിന്റെ ഭാരങ്ങളൊന്നുമില്ലാതെ ഇഷ്ടഭക്ഷണം ഓഡർ ചെയ്യാൻ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ സഹായിക്കുന്നു. 857 രൂപയുടെ റീച്ചാർജ് പ്ലാനിൽ കണ്ടതുപോലെ തന്നെ, 84 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾ.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയ്ക്ക് ഒപ്പം സ്വിഗ്ഗി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മൂന്ന് മാസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഈ സ്വിഗ്ഗി വൺ ​ലൈറ്റ് സബ്സ്ക്രിപ്ഷൻ ഏതാണ്ട് 600 രൂപയുടെ ആനുകൂല്യങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നു എന്നത് ശ്രദ്ധിക്കണം.

ജിയോ വരിക്കാരേ... ഇനി റീച്ചാർജ് ചെയ്യുമ്പോൾ ഈ രണ്ടിൽ ഒന്നിൽ 'തൊടൂ'!

ഡെലിവറി ഫീസ് ഒഴിവായിക്കിട്ടും എന്നതാണ് ഈ സ്വിഗ്ഗി പ്ലാൻകൊണ്ടുള്ള പ്രധാന നേട്ടം. 149 രൂപയ്ക്ക് മുകളിലുള്ള 10 ഓഡറുകൾക്കും 199 രൂപയ്ക്ക് മുകളിലുള്ള 10 ഇൻസ്റ്റാമാർട്ട് ഓഡറുകൾക്കുമാണ് ഫ്രീ ഡെലിവറി ലഭ്യമാകുക. തിരക്കുള്ള സമയങ്ങളിലും മറ്റും ഡെലിവറിക്ക് അ‌ധിക നിരക്ക് ഈടാക്കുന്നത് (സർജ് ചാർജ്) ഒഴിവായിക്കിട്ടും എന്നതാണ് മറ്റൊരു നേട്ടം.

30 ശതമാനം വരെ എക്സ്ട്രാ ഡിസ്കൗണ്ട്, 60 രൂപയ്ക്ക് മുകളിലുള്ള Genie ഡെലിവറികൾക്ക് 10 ശതമാനം ഡിസ്കൗണ്ട് എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന സ്വിഗ്ഗി സബ്സ്ക്രിപ്ഷൻ കൊണ്ടുള്ള മറ്റ് നേട്ടങ്ങൾ. ഈ ആനുകൂല്യങ്ങൾക്കെല്ലാം പുറമേ 50 രൂപ ക്യാഷ് ബാക്ക് ഓഫറും ജിയോ 866 രൂപയുടെ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

അ‌തിനാൽ 84 ദിവസ വാലിഡിറ്റിയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങളുടെ അ‌കമ്പടിയിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റണം എന്ന് ആഗ്രഹിക്കുന്നവർക്ക് 857 രൂപ, 866 രൂപ എന്നീ നിരക്കുകളിൽ ലഭ്യമായിട്ടുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുകിട്ടി എന്ന സംതൃപ്തി നൽകാൻ ഈ പ്ലാനുകൾക്കാകും.

More from GizBot

Best Mobiles in India

English summary
Among Jio subscribers who prefer OTT subscriptions and those who like to order food, the two Jio recharge plans that must be familiar come at the rates of Rs 857 and Rs 866. Both these plans offer data and calling SMS benefits with a validity of 84 days. But what makes these plans stand out are the additional benefits that come with them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X