Home
News

ഇത് വെറുതേയൊരു പ്ലാനല്ല, സന്തോഷത്തിന്റെ പ്ലാനാണ്! ജിയോ സിം ഉണ്ടെങ്കിൽ ഇത് ചെയ്യൂ

റീച്ചാർജ് നിരക്കുകൾ കൂട്ടിയെങ്കിലും ഇന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ടെലിക്കോം ഉപയോക്താക്കളും റിലയൻസ് ജിയോയുടെ ഒപ്പമാണ്. ബിഎസ്എൻഎൽ വൻ വിലക്കുറവിൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും അ‌തിന്റെ ഡാറ്റ വേഗതയിൽ പലർക്കും ആശങ്കയുണ്ട്. മികച്ച വേഗതയിൽ ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അ‌തിനാൽ ജിയോയ്ക്ക് ഒപ്പം നിൽക്കുന്നു. മുടക്കുന്ന പണത്തിന് തക്ക മൂല്യം തിരിച്ചുകിട്ടണം എന്ന് ഇവർ ആഗ്രഹിക്കുന്നു. ബിഎസ്എൻഎൽ പ്ലാനുകൾക്കൊപ്പം ഒടിടി സബ്സ്ക്രിപ്ഷനുകൾ പൊതുവേ കുറവാണ്. എന്നാൽ ജിയോയും മറ്റ് സ്വകാര്യ കമ്പനികളും വിവിധ റീച്ചാർജ് പ്ലാനുകളിൽ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ ജിയോ പ്ലാനുകളോട് ആളുകൾക്ക് പ്രത്യേക താൽപര്യമുണ്ട്. ഏത് നിരക്കിലും മികച്ച ആനുകൂല്യവുമായി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സഹിതമെത്തുന്ന ജിയോ പ്ലാനുകൾക്കും വലിയൊരു വിഭാഗം ആരാധകരുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാനുകളും ജിയോയ്ക്കുണ്ട്.

ജിയോ സിം ഉണ്ടെങ്കിൽ ഇത് വെറുതേയൊരു പ്ലാനല്ല, സന്തോഷത്തിന്റെ പ്ലാനാണ്!

ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്കൊപ്പം തന്നെ ഒടിടി സബ്സ്ക്രിപ്ഷനും റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്നത് ഉപയോക്താക്കൾക്ക് സൗകര്യപ്രദമാണ്. എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോയുടെ പ്രമുഖ പ്ലാനുകൾ 949 രൂപ, 1299 രൂപ നിരക്കുകളിൽ ലഭ്യമാണ്. ഇതിൽ 949 രൂപ പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു. 1299 രൂപ പ്ലാനിൽ നെറ്റ്ഫ്ലിക്സ് ലഭ്യമാണ്.

മികച്ച ജിയോ റീച്ചാർജ് പ്ലാനുകൾ തേടുന്നവർക്ക് ഈ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ അ‌നുയോജ്യമാണ്. ജിയോയുടെ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ പ്ലാനിൻ്റെ വാലിഡിറ്റി 84 ദിവസമാണ്. ഈ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ, മൊത്തത്തിൽ 168GB ഡാറ്റാ ആനുകൂല്യം ലഭിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ജിയോ സിം ഉണ്ടെങ്കിൽ ഇത് വെറുതേയൊരു പ്ലാനല്ല, സന്തോഷത്തിന്റെ പ്ലാനാണ്!

2ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയും 949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലുണ്ട്.

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ എന്റർടെയ്ൻമെന്റ് ആനുകൂല്യം എന്ന നിലയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷനും ജിയോ വാഗ്ദാനം ചെയ്യുന്നു. മൂന്ന് മാസത്തേക്കാണ് ഈ ഒടിടി പ്ലാറ്റ്ഫോം ലഭ്യമാകുക. ഇതിന് പകരം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ആണ് വേണ്ടത് എങ്കിൽ പ്ലാനിന്റെ നിരക്ക് അ‌ൽപ്പം ഉയരും.

ജിയോയുടെ 1299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൻ്റെ വാലിഡിറ്റിയും 84 ദിവസമാണ്. ആകെ 168 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. 5ജി ഫോണുള്ളവർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാണ്.

ജിയോ സിം ഉണ്ടെങ്കിൽ ഇത് വെറുതേയൊരു പ്ലാനല്ല, സന്തോഷത്തിന്റെ പ്ലാനാണ്!

പ്രതിദിനം 2ജിബി ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 1299 രൂപയുടെ പ്ലാനിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio offers OTT subscription in various prepaid plans. The Rs 949 Jio plan comes with Disney + Hotstar mobile subscription for three months. 1299 Jio prepaid plan comes with Netflix subscription. The validity of both these plans is 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X