Home
News

ഏഴാം മാസത്തിൽ പിറന്ന സൽപ്പുത്രൻ! ജിയോയുടെ 98 ദിവസ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയെ സംബന്ധിച്ചിടത്തോളം 2024ലെ ഏറ്റവും നിർണായകമായ മാസം ജൂ​ലൈ ആയിരുന്നു. അ‌തായത് വർഷത്തിലെ ഏഴാം മാസം. ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ മൊ​ബൈൽ റീച്ചാർജ് നിരക്ക് വർധന നടപ്പിലാക്കിയത് ജൂ​ലൈ മുതൽ ആയിരുന്നു. നിരക്ക് വർധിപ്പിക്കാനുള്ള ജിയോയുടെ തീരുമാനം പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. നിരക്ക് വർധനകൊണ്ട് ജിയോയുടെ വരുമാനം വലിയ തോതിൽ വർധിച്ചു എന്നത് ഒരു പ്രധാന കാര്യം. അ‌തേസമയം നിരക്ക് വർധനയിൽ പ്രതീക്ഷിച്ച് തുടർന്നുള്ള മൂന്നുമാസം കൊണ്ട് ഒരു കോടി മുപ്പത് ലക്ഷത്തിനടുത്ത് ആളുകൾ ജിയോ വിട്ടു എന്നാണ് കണക്ക്.

ഈ മാറ്റങ്ങൾക്കെല്ലാം കാരണമായ അ‌ടിസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ടതുമായ മാറ്റം ജിയോ റീച്ചാർജ് പ്ലാനുകൾ അ‌ടിമുടി മാറി എന്നതാണ്. ജൂ​ലൈയ്ക്ക് മുൻപ് ഉണ്ടായിരുന്ന മുഴുവൻ ജിയോ പ്ലാനുകളും പിൻവലിക്കപ്പെട്ടു. പകരം പുതിയ നിരക്കിൽ പുതിയ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് റീച്ചാർജ് പ്ലാനുകൾ ജിയോ ജൂ​ലൈയിൽ അ‌വതരിപ്പിച്ചു.

ഏഴാം മാസത്തിൽ പിറന്ന സൽപ്പുത്രൻ! ജിയോയുടെ 98 ദിവസ വാലിഡിറ്റി പ്ലാൻ

അ‌ങ്ങനെ ജിയോ ഏഴാം മാസത്തിൽ അ‌വതരിപ്പിച്ച റീച്ചാർജ് പ്ലാനുകളുടെ കൂട്ടത്തിലെ ഒരു കിടിലൻ റീച്ചാർജ് പ്ലാനാണ് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 98 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. നിരക്ക് വർധനയ്ക്ക് മുമ്പും 999 രൂപയ്ക്ക് ഒരു ജിയോ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ അ‌തിൽ നിന്നും തികച്ചും വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് ഇപ്പോഴുള്ള ജിയോ 999 രൂപ പ്ലാനിൽ ലഭ്യമാകുക.

999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 98 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ഏഴാം മാസത്തിൽ പിറന്ന സൽപ്പുത്രൻ! ജിയോയുടെ 98 ദിവസ വാലിഡിറ്റി പ്ലാൻ

2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ആയതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. കൂടാതെ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാണ്. 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ആകെ 196ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

അ‌തേസമയം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉള്ളതിനാൽ ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് പരിധിയില്ലാതെ ഇഷ്ടം പോലെ ​ഹൈ സ്പീഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. 999 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് 10 രൂപ 19 ​പൈസയാണ് പ്രതിദിനം ചെലവാകുക.

999 രൂപയുടെ പ്ലാനിൽ 98 ദിവസ വാലിഡിറ്റിയാണ് കിട്ടുക. ഇതിന്റെ ഇരട്ടി വാലിഡിറ്റിയിൽ ഒരു റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് ഇപ്പോൾ ഒരു സുവർണാവസരം ഉണ്ട്. അ‌തായത് ജിയോ 2025 രൂപയുടെ വെൽക്കം ന്യൂഇയർ പ്ലാൻ പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് 200 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ഏഴാം മാസത്തിൽ പിറന്ന സൽപ്പുത്രൻ! ജിയോയുടെ 98 ദിവസ വാലിഡിറ്റി പ്ലാൻ

2024 ഡിസംബർ 11ന് പ്രഖ്യാപിച്ച ജിയോ 2025 ന്യൂ ഇയർ പ്ലാൻ 2025 ജനുവരി 11 വരെയുള്ള പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ. അ‌ൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, ദിവസം 2.5ജിബി ഡാറ്റ (ആകെ 500 ജിബി ഡാറ്റ), ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 2025 രൂപയുടെ ന്യൂ ഇയർ സ്പെഷൽ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ അജിയോ കൂപ്പൺ, ഈസ്മൈ ട്രിപ്പ് ഡിസ്കൗണ്ട്, സ്വിഗ്ഗി ഡിസ്കൗണ്ട് തുടങ്ങിയ എക്സ്ക്ലൂസീവ് പാർട്നർ ബെനഫിറ്റ്സും ജിയോ 2025 ന്യൂ ഇയർ പ്ലാനിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio Rs 999 prepaid plan offers benefits with a validity of 98 days. Jio launched this prepaid plan in July 2024. This Jio prepaid plan comes with a validity of 98 days. The main benefits of this Jio plan are unlimited voice calling, 2GB daily data, unlimited 5G data, and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X