ചോക്ക് മലയിൽ ഇരുന്നിട്ട് ചോക്ക് അന്വേഷിച്ചു പോകേണ്ട! വരിക്കാർക്കായി ജിയോയുടെ ഒരു കിടിലൻ റീച്ചാർജ് പ്ലാൻ
കോടിക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). ഈ വരിക്കാർക്കായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ ജിയോയുടെ അത്രയും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്ലാനുകൾ കുറവായിരിക്കും. ചോക്ക് മലയിൽ ഇരുന്നിട്ട് ചോക്ക് അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല എന്ന് പറയാറുണ്ട്. അതേപോലെ ജിയോ വരിക്കാരായിരുന്നിട്ട് മികച്ച റീച്ചാർജ് പ്ലാൻ അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല. കാരണം ആളുകളുടെ പോക്കറ്റിന് താങ്ങാൻ കഴിയുന്ന അത്രയധികം പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്.
ജിയോയുടെ റീച്ചാർജ് പ്ലാനുകൾ പലതും ജനം ഏറ്റെടുത്തവയാണ്. അതിനാൽത്തന്നെ പല ജിയോ പ്രീപെയ്ഡ് പ്ലാനുകളും പ്രശസ്തമാണ്. അതിനുദാഹരണമാണ് 666 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 666 രൂപയുടെ ജിയോ പ്ലാൻ അൺലിമിറ്റഡ് കോളിങ് സൗകര്യവും ദിവസം 1.5ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും അടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ജിയോയുടെ നിരവധി ഉപയോക്താക്കൾ 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഇവിടെ പരിചയപ്പെടുത്താൻ ഉദ്ദേശിച്ചത് 666 രൂപയുടെ ജിയോ പ്ലാനല്ല, മറിച്ച് സമാനമായി ഫാൻസി തുകയിൽ എത്തുന്ന 999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ്. ദിവസവും ധാരാളം ഡാറ്റ ആവശ്യങ്ങൾ സ്മാർട്ട്ഫോൺ ഉടമകൾക്ക് ഉണ്ടാകുന്നുണ്ട്.
യൂട്യൂബ് വീഡിയോ കാണാനും ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയുമൊക്കെ റീൽസും മറ്റ് ഷോട്ട് വീഡിയോകളും കാണാനും വിവിധ ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപഷൻ ആസ്വദിക്കാനുമൊക്കെ ധാരാളം ഡാറ്റ ആവശ്യമായി വരുന്നു. ഈ ആവശ്യങ്ങളൊക്കെ ഭംഗിയായി നിറവേറ്റണമെങ്കിൽ അതിനായി മികച്ച ഡാറ്റ പിന്തുണയുള്ള ഒരു പ്ലാൻ വേണം. അതിന് കൂടുതൽ അനുയോജ്യം 3ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ്.

ജിയോയുടെ 999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 3ജിബി പ്രതിദിന ഡാറ്റയുമായിട്ടാണ് എത്തുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങ് സൗകര്യവും ദിവസം 100 സൗജന്യ എസ്എംഎസും ഈ ജിയോ പ്ലാൻ അനുവദിക്കുന്നുണ്ട്. 84 ദിവസമാണ് ഈ ജിയോ പ്ലാനിന്റെ വാലിഡിറ്റി. വരിക്കാരെ സംബന്ധിച്ചിടത്തോളം 1000 രൂപയിൽ താഴെ ചിലവിൽ സ്വന്തമാക്കാവുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ് ഇത്.
ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ലഭ്യമാകും. അതേസമയം ഈ പ്ലാനിനൊപ്പം ലഭിക്കുന്ന 3ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64കെബിപിഎസ് ആയി കുറയും. എന്നാൽ 999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് അർഹതയുണ്ട്.
ഒറ്റനോട്ടത്തിൽ 999 രൂപയുടെ പ്ലാൻ വളരെ ചെലവേറിയ ഒന്നായി തോന്നും. 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ വേറെയും ജിയോയുടെ പക്കലുണ്ട് എന്നതും നാം ഓർക്കും. എന്നാൽ കൂടുതൽ പ്രതിദിന ഡാറ്റ വേണ്ട ആളുകൾക്ക്, പ്രത്യേകിച്ച് 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് 3ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

84 ദിവസ വാലഡിറ്റിയിൽ ഒടിടി സബ്സ്ക്രിപ്ഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് 1499 രൂപയുടെ പ്ലാൻ പോലുള്ള ഓപ്ഷനുകൾ ലഭ്യമാണ്. പ്രതിദിനം 3ജിബി ഡാറ്റ തന്നെയാണ് ഈ 1499 രൂപയുടെ പ്ലാനിലും ലഭിക്കുക. അതായത് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഒഴിച്ച് നിർത്തിയാൽ 999 രൂപയുടെയും 1499 രൂപയുടെയും പ്ലാനിലുള്ളത് ഒരേ ആനുകൂല്യങ്ങൾ തന്നെയാണ്.


Click it and Unblock the Notifications








