49 രൂപയുടെ ജിയോ അണ്‍ലിമിറ്റഡ് പ്ലാന്‍ ഏതു മൊബൈലിലും ഉപയോഗിക്കാം

Posted By: Samuel P Mohan

ജിയോ രണ്ടും കല്‍പ്പിച്ചാണ് എത്തിയിരിക്കുന്നത്. ടെലികോം വിപണി ഒന്നടങ്കം പിടിച്ചടക്കാനുളള ശ്രമത്തിലാണ് മുകേഷ് അംബാനി. ജിയോയുടെ ഈ അടുത്ത ദിവസത്തെ പുതിയ പ്രഖ്യാപനം മറ്റു ടെലികോം കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

49 രൂപയുടെ ജിയോ അണ്‍ലിമിറ്റഡ് പ്ലാന്‍ ഏതു മൊബൈലിലും ഉപയോഗിക്കാം

രണ്ടു വര്‍ഷം മുന്‍പാണ് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 4ജി ഡാറ്റയും ജിയോ പ്രഖ്യാപിച്ചത്. അന്ന് ഈ ഓഫറിനായി എല്ലാ റീച്ചാര്‍ജ്ജ് സ്റ്റോറുകളിലും വന്‍ ജനക്കൂട്ടമായിരുന്നു. എന്നാല്‍ അതേ സാഹചര്യം വീണ്ടും വരാന്‍ പോകുന്നു.

മുകേഷ് അംബാനിയുടെ നേതൃത്ത്വത്തില്‍ പുതുതായി പ്രഖ്യാപിച്ച 49 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 1ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ഓഫര്‍ വേറെ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?

ഇത് വളരെ അത്ഭുതകരമായ ഓഫറാണ്. 50 രൂപയ്ക്കു താഴെ മികച്ച വോയിസ് ഡാറ്റ പ്ലാന്‍ ഓഫര്‍ മറ്റേതു കമ്പനിയാണ് നല്‍കുന്നത്? 'ഈ പ്ലന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സിം ജിയോ ഫോണില്‍ മാത്രമായിരിക്കണം'. ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ഈ സന്ദേശമാണ് ജിയോ വെബ്‌സൈറ്റില്‍ നിങ്ങള്‍ കാണുന്നത്.

എന്നാല്‍ വേറൊരു മാര്‍ഗ്ഗവുമുണ്ട്. നിങ്ങള്‍ക്ക് ഏതു ഫോണില്‍ വേണമെങ്കിലും ജിയോയുടെ 49 രൂപ പ്ലാന്‍ ഉപയോഗിക്കാം. ഔദ്യോഗികമായി തന്നെ ജിയോ അവകാശപ്പെടുന്നു.

ഇത് എങ്ങനെ സാധിക്കും?

ജിയോ ഉപഭോക്താക്കള്‍ക്കു മാത്രമായി രണ്ട് പദ്ധതികള്‍ നല്‍കുന്നുണ്ട്, ഒന്ന് 153 രൂപ മറ്റൊന്ന് 49 രൂപ പ്ലാന്‍. അതേ, ഈ ഓഫര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജിയോ ഫോണില്‍ തന്നെ ജിയോ സിം ഉണ്ടായിരിക്കണം.

എന്നാല്‍ ജിയോ സിമ്മില്‍ ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതു ഫോണില്‍ വേണമെങ്കിലും ഈ സിം ഉപയോഗിക്കാം.

കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ ജിയോ സിം ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ സിം ജിയോ ഫോണില്‍ തന്നെ ഉണ്ടായിരിക്കണം, ആക്ടിവേറ്റ് ആയതിനു ശേഷം ജിയോ സിം ഏതു ഫോണിലും ഉപയോഗിക്കാം. 153 രൂപ പ്ലാനിലും 49 രൂപ പ്ലാനിലും ഇതു സാധിക്കും.

ഓണര്‍ 9 ലൈറ്റിന്റെ ക്യാമറകള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കാനുള്ള വഴികള്‍

ടെലികോം മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി

ടെലികോം മേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് കേവലം 49 രൂപയ്ക്ക് 28 ദിവസ കാലവധിയില്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്നത്. ജിയോയുടെ 149 രൂപ പ്ലാനിനെ മറികടക്കാന്‍ ലക്ഷ്യമിട്ട മറ്റു ടെലികോം കമ്പനികള്‍ താരിഫ് പ്ലാനുകള്‍ പുതുക്കുന്നതിനിടയിലാണ് 49 രൂപ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്. നിലവില്‍ 153 രൂപയായിരുന്നു ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളും 500 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് നല്‍കിയിരുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio has two plans available only on JioPhone users- Rs 153 and Rs 49. But once the offer has been bought and activated on JioPhone, you can take it out and pair it any phone you want to avail the offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot