5ജി തിരുവനന്തപുരത്തുമെത്തി; ഒപ്പം ഈ 13 ഷവോമി, റെഡ്മി ഫോണുകൾ ഉള്ളവർക്ക് ഇനി എവിടെയും കുശാൽ

|

പുരോഗതിയിലേക്കുള്ള നിർണായക ചവിട്ടുപടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 5ജി( 5G )യുടെ കരുത്ത് ഇത് കേരളത്തിന്റെ തലസ്ഥാനത്തും ആസ്വദിക്കാം. കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി എത്തിച്ച റിലയൻസ് ജിയോ തന്നെയാണ് ​തിരുവനന്തപുരത്തും 5ജി സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ പരിധിയിലുള്ള ഉപയോക്താക്കൾക്ക് ഡിസംബർ 28 മുതൽ റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനം‌ ലഭ്യമായിരിക്കുമെന്ന്‌ ജിയോ തന്നെയാണ് അ‌റിയിച്ചിരിക്കുന്നത്.

5ജി കവറേജുള്ള സ്ഥലത്ത്

5ജി കവറേജുള്ള സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകൾക്ക് ജിയോ വെൽകം ഓഫർ ലഭിക്കാൻ അർഹതയുണ്ടായിരിക്കും.ജിയോ ഉപയോക്താക്കൾ 5ജി ലഭിക്കാൻ നിലവിലെ സിം കാർഡ് മാറ്റേണ്ടതില്ല. എന്നാൽ 5 ജി പിന്തുണയ്ക്കുന്ന ഫോൺ ഉണ്ടായിരിക്കണം. ജിയോ 5ജി ലഭിക്കുന്ന പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ നിങ്ങൾക്ക് മൈ ജിയോ ആപ്പ് വഴി എസ്എംഎസ് നോട്ടിഫിക്കേഷൻ ലഭിക്കും. 5ജി വെൽക്കം ഓഫറും അത് എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ച മറ്റ് വിവരങ്ങളും അതിൽ ഉണ്ടാവും.

തൂണിലും തുരുമ്പിലും ട്രെയിനിലും 5ജി? സ്വകാര്യ കമ്പനികൾക്ക് റെയിൽവേയുടെ സ്ഥലത്തും ടവർ സ്ഥാപിക്കാൻ അ‌നുമതിതൂണിലും തുരുമ്പിലും ട്രെയിനിലും 5ജി? സ്വകാര്യ കമ്പനികൾക്ക് റെയിൽവേയുടെ സ്ഥലത്തും ടവർ സ്ഥാപിക്കാൻ അ‌നുമതി

പ്രീ പെയ്ഡ് പ്ലാൻ ആയ 239

ഉപയോക്താക്കൾക്ക് ജിയോ 5ജി ലഭിക്കാൻ അടിസ്ഥാന പ്രീ പെയ്ഡ് പ്ലാൻ ആയ 239 രൂ പയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ആദ്യഘട്ടത്തിൽ മറ്റു നഗരങ്ങളിലെപ്പോലെ തെരഞ്ഞെടുക്കപ്പെടുന്ന ഉപയോക്താക്കൾക്കാകും ജിയോ 5ജി ലഭിക്കുക. മൈ ജിയോ ആപ്പ് വഴി ക്ഷണം ലഭിച്ച ഉപഭോക്താക്കൾക്ക് 5ജി നെറ്റ് വർക്കിലേക്ക് മാറാം. 5ജിക്കായുള്ള നിങ്ങളുടെ താൽപര്യം ​മൈജിയോ ആപ്പ് വഴി അ‌റിയിക്കാം. മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.

ജിയോ നമ്പർ ചേർക്കുക

തുടർന്ന് ആപ്പ് ഓപ്പൺ ചെയ്ത് ജിയോ നമ്പർ ചേർക്കുക. ലഭിക്കുന്ന ഒടിപി നമ്പർ നൽകുക. തുടർന്ന് ഹോം പേജിൽ 'ജിയോ 5ജി വെൽക്കം ഓഫർ' (Jio 5G Welcome Offer) എന്ന് എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക. ജിയോ 5ജി വെൽക്കം ഓഫർ എന്നതിൽ ടച്ച് ചെയ്യുക. ( യോഗ്യതയുള്ള ജിയോ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും കിട്ടുക. തുടർന്ന് നിങ്ങളുടെ താൽപര്യം അറിയിക്കാനായി, 'ഐ ആം ഇന്ററസ്റ്റഡ്' എന്ന് എഴുതിയിരിക്കുന്നതിൽ സ്പർശിക്കുക. ഇതോടെ റജിസ്‌ട്രേഷൻ നിങ്ങളുടെ വെൽക്കം ഓഫർ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായി.

'പാട്ടിൽ' വീഴുമോ? 25രൂപ, 55 രൂപ 4ജി ഡാറ്റയുമായി വിഐ'പാട്ടിൽ' വീഴുമോ? 25രൂപ, 55 രൂപ 4ജി ഡാറ്റയുമായി വിഐ

ഫോണിൽ 5ജി എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

ഫോണിൽ 5ജി എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

5ജി ലഭിക്കണമെങ്കിൽ നിങ്ങളുടെ ഫോൺ 5ജി പിന്തുണയുള്ളതാണോ എന്ന് അ‌റിയണം. ആദ്യം സെറ്റിങ്‌സിൽ മൊബൈൽ നെറ്റ് വർക്ക്‌സ് തുറക്കുക. ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേർഡ് നെറ്റ് വർക്ക് ടൈപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഈ ഘട്ടത്തിൽ 3ജി, 4ജി, 5ജി ഓപ്ഷനുകൾ ഉണ്ടോ എന്ന് നോക്കുക. 5ജി ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ ഫോൺ 5ജി പിന്തുണയ്ക്കുന്നുവെന്ന് മനസ്സിലാക്കാം. ഇവിടെ 5ജി തിരഞ്ഞെടുത്താൽ നെറ്റ് വർക്ക് സ്റ്റാറ്റസ് ബാറിൽ 4ജി എൽടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം വരും.

മറ്റൊരു സന്തോഷവാർത്ത

5ജി എത്തിയതിന് പിന്നാലെ ​ഷവോമി ഉപയോക്താക്കൾക്ക് മറ്റൊരു സന്തോഷവാർത്തകൂടി എത്തിയിട്ടുണ്ട്. ജിയോയുമായി ചേർന്ന് ഷവോമി തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ 5ജി അ‌പ്ഡേഷൻ കൊണ്ടുവന്നിരിക്കുന്നു എന്നതാണത്. അ‌പ്ഡേഷനിലൂടെ നിലവിൽ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണുകളിലും 5ജി ആസ്വദിക്കാം. എന്നാൽ റെഡ്മിയുടെയും ഷവോമിയുടെയും 13 മോഡലുകൾക്കായാണ് ഇപ്പോൾ അ‌പ്ഡേഷൻ പുറത്തിറക്കിയിരിക്കുന്നത്.

2023 ൽ നന്നാകാൻ തീരുമാനിച്ചോ?; അ‌തിനു പറ്റിയ ചില പ്ലാനുകൾ ഇതാ!2023 ൽ നന്നാകാൻ തീരുമാനിച്ചോ?; അ‌തിനു പറ്റിയ ചില പ്ലാനുകൾ ഇതാ!

ജിയോ ട്രൂ 5ജിയെ പിന്തുണയ്ക്കുന്ന

ജിയോ ട്രൂ 5ജിയെ പിന്തുണയ്ക്കുന്നതിനായി ഷവോമിയുടെ 5ജി ഡി​വൈസുകൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് പ്രസിഡന്റ് സുനിൽ ദത്തും വ്യക്തമാക്കി. കേരളത്തിൽ നിരവധി പേർ ഈ റെഡ്മി, ഷവോമി ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. 5ജി അ‌പ്ഡേഷൻ ലഭ്യമാകുന്ന ​എംഐ, റെഡ്മി മോഡലുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

5ജി അ‌പ്ഡേഷൻ ലഭ്യമായ ​എംഐ, റെഡ്മി മോഡലുകൾ

5ജി അ‌പ്ഡേഷൻ ലഭ്യമായ ​എംഐ, റെഡ്മി മോഡലുകൾ

ഠ ഷവോമി 11ടി പ്രോ
ഠ ഷവോമി 11 ​ലൈറ്റ് എൻഇ
ഠ ഷവോമി 11ഐ
ഠ ഷവോമി 11ഐ ഹൈപ്പർചാർജ്
ഠ എംഐ 11 അൾട്ര
ഠ എംഐ 11X
ഠ എംഐ 11X പ്രോ
ഠ എംഐ 12X പ്രോ
ഠ റെഡ്മി നോട്ട് 10ടി
ഠ റെഡ്മി നോട്ട് 11ടി
ഠ റെഡ്മി 11 പ്രൈം
ഠ റെഡ്മി 11 പ്രോ+
ഠ റെഡ്മി കെ50 ഐ

'എന്നെ ഇനി നോക്കേണ്ട'; ഐഫോൺ, സാംസങ്ങ് ഉൾപ്പെടെ ഈ 49 സ്മാർട്ട്ഫോണുകളിൽ 31മുതൽ വാട്സ്ആപ്പ് കിട്ടില്ല'എന്നെ ഇനി നോക്കേണ്ട'; ഐഫോൺ, സാംസങ്ങ് ഉൾപ്പെടെ ഈ 49 സ്മാർട്ട്ഫോണുകളിൽ 31മുതൽ വാട്സ്ആപ്പ് കിട്ടില്ല

Best Mobiles in India

English summary
Reliance Jio has announced that its True 5G service will be available from December 28 to users within selected towers in Thiruvananthapuram city. People who spend more time in a place with 5G coverage will be eligible for the Jio Welcome Offer. Meanwhile, Xiaomi has released the 5G update on its smartphones in collaboration with Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X