Home
News

ദിവസം 4.5 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിച്ച് ജിയോ! അതും ഇത്രയും കുറഞ്ഞ തുകയ്ക്ക്!

By Gizbot Bureau

ടെലികോം വിപണിയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആധിപത്യം സ്ഥാപിച്ചെടുത്ത കമ്പനിയാണ് ജിയോ. ഐപിഎല്‍ സീസണ്‍ പ്രമാണിച്ച് ആകര്‍ഷകമായ ഓഫര്‍ അണിനിരത്തിയ അവര്‍ക്ക് ഉദ്ദേശിച്ച നേട്ടം കൊയ്യാനായി.

ഡബിൾ ഡാറ്റ ഓഫർ

ഡബിൾ ഡാറ്റ ഓഫർ

ഈ അടുത്തിടെയാണ് ജിയോ ഡബിള്‍ ഡേറ്റ ഓഫര്‍ പ്രഖ്യാപിച്ചത്. ഈ പരിമിതമായ ഓഫറിന്റെ കീഴില്‍ 149 രൂപയ്ക്കും 399 രൂപയ്ക്കും 3ജിബി ഡേറ്റ പ്രതിദിനം നല്‍കിയിരുന്നു. ജിയോ ഇപ്പോള്‍ തങ്ങളുടെ 299 രൂപ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്, അതായത് ഇതില്‍ 1.5ജിബി 4ജി ഡേറ്റ അധികം നല്‍കുന്നു. വോയിസ് കോളും പ്രതിദിനം 100 എസ്എംഎസും ഉള്‍പ്പെടെ 3ജിബി ഡേറ്റയായിരുന്നു ആദ്യം ഇതില്‍ നല്‍കിയിരുന്നത്.

4.5ജിബി ഡേറ്റ പ്രതിദിനം

4.5ജിബി ഡേറ്റ പ്രതിദിനം

ഇനി ജൂണ്‍ 30നുളളില്‍ 299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 4.5ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതിനോടൊപ്പം ജിയോ ടിവി ഉള്‍പ്പെടുന്ന ജിയോ ആപ്ലിക്കേഷനുകളും സൗജന്യമായി ലഭ്യമാക്കാന്‍ പ്ലാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ 2018 ഫിഫ ലോകകപ്പ് സൗജന്യമായി നിങ്ങള്‍ക്കു കാണാം.

മറ്റു പ്രധാന ഓഫറുകൾ

മറ്റു പ്രധാന ഓഫറുകൾ

ജിയോയുടെ 149 രൂപ പ്ലാനില്‍ 3ജിബി ഡേറ്റ പ്രതി ദിനം, ഫ്രീ വോയിസ് കോള്‍, ജിയോ ആപ്‌സ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ജിയോയുടെ 399 രൂപ പ്ലാനിലും ഇതേ ആനുകൂല്യങ്ങള്‍ തന്നെയാണ്, എന്നാല്‍ വാലിഡിറ്റി 84 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

മുഴുവൻ ഓഫറുകൾ

മുഴുവൻ ഓഫറുകൾ

ജിയോ അപ്‌ഡ്രേഡ് ചെയ്ത പ്ലാനുകള്‍ ഇവയൊക്കെയാണ്, ജൂണ്‍ 30നു മുന്‍പ് ഇവ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

#. ജിയോ 149, 349, 399, 449 രൂപ പ്ലാനുകള്‍: 1.5ജിബി 4ജി ഡേറ്റയില്‍ നിന്നും ഇപ്പോള്‍ 3ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു.

#. ജിയോ 198, 398, 448, 498 രൂപ പ്ലാനുകള്‍: 2ജിബി ഡേറ്റയില്‍ നിന്നും ഇപ്പോള്‍ 3.5ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു.

#. ജിയോ 299 രൂപ പ്ലാന്‍: പ്രതിദിനം 3ജിബി ഡേറ്റയില്‍ നിന്നും ഇപ്പോള്‍ 4.5ജിബി ഡേറ്റയാക്കി ഉയത്തിയിരിക്കുന്നു.

#. ജിയോ 509 രൂപ പ്ലാന്‍: പ്രതിദിനം 4ജിബി ഡേറ്റയില്‍ നിന്നും ഇപ്പോള്‍ 5.5ജിബി ഡേറ്റയാക്കി ഉയര്‍ത്തിയിരിക്കുന്നു.

#. ജിയോ 799 രൂപ പ്ലാന്‍: പ്രതിദിനം 5ജിബി ഡേറ്റയില്‍ നിന്നും 6.5ജിബി ഡേറ്റയായി ഉയര്‍ത്തിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Jio's Rs 299 Prepaid Plan Offers 4.5 GB Data Per Day, Unlimited Calling
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X