Home
News

ഉപ്പോളം വരില്ല എങ്കിലും! ജിയോ വരിക്കാരേ... ബിഎസ്എൻഎല്ലിന്റേത് പോലെ ചീപ് റേറ്റിൽ ഡാറ്റ നിങ്ങൾക്കും കിട്ടും

ജൂ​ലൈയിൽ നടപ്പായ നിരക്ക് വർധനയ്ക്ക് ശേഷം മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ബിഎസ്എൻഎൽ വരിക്കാരെ അ‌സൂയയോടെയാണ് നോക്കുന്നത്. കാരണം സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ ചീപ് റേറ്റിൽ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് കണ്ടാൽ ഏത് സാധാരണക്കാരനും അ‌സൂയ തോന്നിപ്പോകും. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് ജിയോ. ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാർ ഉള്ളത് റിലയൻസ് ജിയോയ്ക്ക് ആണ്. ഈ ജിയോ വരിക്കാർക്ക് ​വേണമെങ്കിൽ ബിഎസ്എൻഎല്ലിന്റേത് പോലെ ചീപ് റേറ്റിൽ ഡാറ്റ സ്വന്തമാക്കാൻ അ‌വസരം ഉണ്ട്.

തങ്ങളുടെ വരിക്കാർക്ക് അ‌ടിയന്തര ഘട്ടങ്ങളിൽ ആശ്രയിക്കുന്നതിനായി എല്ലാ ടെലിക്കോം കമ്പനികളും ഡാറ്റ പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. പല ടെലിക്കോം വരിക്കാരും പ്രതിദിന ഡാറ്റ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഉപയോഗിക്കുന്നത്. ഈ പ്ലാനുകളിൽ പരമാവധി ലഭ്യമാകുന്ന പ്രതിദിന ഡാറ്റ അ‌ളവ് വിഐ വരിക്കാർക്ക് 4ജിബി വരെയും മറ്റ് കമ്പനികൾക്ക് 3ജിബി വരെയുമാണ്.

ജിയോ വരിക്കാരേ... ചീപ് റേറ്റിൽ ഡാറ്റ നിങ്ങൾക്കും കിട്ടും

ചില ഘട്ടങ്ങളിൽ നാം നമ്മുടെ പ്രതിദിന ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞും ഡാറ്റ ആവശ്യമായി വരാം, അ‌തല്ലെങ്കിൽ ചില ഘട്ടങ്ങളിൽ നമ്മുടെ പ്രതിദിന ഡാറ്റ ക്വാട്ടയിലും ഉയർന്ന അ‌ളവിൽ ഡാറ്റ ആവശ്യമായി വരാം. ഇത്തരം ഘട്ടങ്ങളിൽ ഉപയോഗിക്കാനായി വലിയ അ‌ളവിൽ ഡാറ്റയുമായി എത്തുന്ന ഡാറ്റ പ്ലാനുകളുണ്ട്.

റിലയൻസ് ജിയോയുടെ കാര്യമെടുത്താൽ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി ഒന്നിലധികം ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട്. അ‌തിൽ ബിഎസ്എൻഎൽ നൽകുന്നതുപോലെ ചീപ് റേറ്റിൽ ഇഷ്ടം പോലെ ഡാറ്റ ലഭ്യമാക്കുന്ന 49 രൂപയുടെ ജിയോ പ്രീപെയ്ഡ് ഡാറ്റ പ്ലാനിനെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

ജിയോ വരിക്കാരേ... ചീപ് റേറ്റിൽ ഡാറ്റ നിങ്ങൾക്കും കിട്ടും

49 രൂപയുടെ ജിയോ ഡാറ്റ പ്ലാനിലെ ആനുകൂല്യങ്ങൾ: ഒരു ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും എന്ന് ജിയോ പറയുന്നു. എന്നാൽ ഇതിൽ മനസിലാക്കിയിരിക്കേണ്ട കാര്യം എന്തെന്നാൽ എഫ്യുപി പ്രകാരം ഈ പ്ലാനിൽ ലഭ്യമാകുന്ന ​ഹൈസ്പീഡ് ഡാറ്റ 25ജിബി ആണ്. അ‌തായത് 25ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക എന്ന് പറയാം.

25ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 kbps ആയി കുറയും. ഡാറ്റ ആനുകൂല്യം മാത്രമാണ് ഈ പ്ലാനിൽ ഉൾപ്പെടുന്നത്. ഒരു ദിവസം കഴിഞ്ഞാൽ ഡാറ്റയുടെ വാലിഡിറ്റി തീരും. ജിയോ അ‌ടുത്തിടെ 11 രൂപ നിരക്കിൽ ഒരു ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിരുന്നു. അ‌തിനെക്കാൾ ലാഭകരമാണ് ഈ 49 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ.

കാരണം 11 രൂപയുടെ ജിയോ ഡാറ്റ പ്ലാനിൽ ആകെ 1 മണിക്കൂർ വാലിഡിറ്റിയിൽ 10ജിബി ഡാറ്റയാണ് ലഭിക്കുക. ഈ ഒരു മണിക്കൂർ കഴിഞ്ഞാൽ ഡാറ്റയുടെ വാലിഡിറ്റി തീരും. 49 രൂപയുടെ ഡാറ്റ പ്ലാൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ദിവസം മുഴുവൻ മികച്ച വേഗതയിൽ വലിയ അ‌ളവ് (25ജിബി) ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

ജിയോ വരിക്കാരേ... ചീപ് റേറ്റിൽ ഡാറ്റ നിങ്ങൾക്കും കിട്ടും

ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന് ചോദിക്കും പോലെ ബിഎസ്എൻഎല്ലിന്റെ അ‌ത്രയും വരില്ല ഈ ജിയോ പ്ലാൻ. എങ്കിലും ജിയോ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ജിയോ എന്ത് നൽകുന്നുവേ അ‌ത് ഉപയോഗിക്കുക എന്നതു മാത്രമാണ് വഴി. ആ നിലയ്ക്ക് നോക്കിയാൽ ഒരു ദിവസത്തെ വലിയ അ‌ളവിലുള്ള ഡാറ്റ ആവശ്യത്തിന് അ‌നുയോജ്യമായ ജിയോ പ്ലാൻ 49 രൂപയുടെ ഡാറ്റ പ്ലാനാണ്.

More from GizBot

Best Mobiles in India

English summary
Jio subscribers can get a lot of data at a cheap rate, similar to what BSNL offers. For that, they just need to use the Jio data plan of Rs 49. The Jio data prepaid plan of Rs 49 offers 25GB of high-speed data with a validity of one day. If you want data at a lower rate than this, you can use the Jio plan of Rs 11.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X