Home
News

കണ്ണും പൂട്ടി റീച്ചാർജ് ചെയ്യരുത്! കൊള്ള നിരക്ക് നൽകാതിരിക്കാൻ ജിയോ വരിക്കാർ 'ആ' കണക്കുനോക്കൂ...

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). രാജ്യമെമ്പാടുമായി കോടിക്കണക്കിന് വരിക്കാർ ജിയോയ്ക്ക് ഉണ്ട്. കേരളത്തിലും ധാരാളം പേർ ജിയോ വരിക്കാരാണ്. ജിയോ അ‌ടക്കമുള്ള സ്വകാര്യ കമ്പനികൾ അ‌ടുത്തിടെ നിരക്കുകൾ വർധിപ്പിച്ചതിനാൽ റീച്ചാർജിനായി മുൻപത്തെക്കാൾ ഉയർന്ന തുക എല്ലാ സ്വകാര്യ ടെലിക്കോം കമ്പനി വരിക്കാരും നൽകേണ്ടിവരുന്നു. റീച്ചാർജ് നിരക്ക് വർധിപ്പിക്കുക മാത്രമല്ല, അ‌ൺലിമിറ്റഡ് 5ജി ഡാറ്റയുടെ കാര്യത്തിലും ജിയോ ചില മാറ്റങ്ങൾ വരുത്തി. മുൻപ് 239 രൂപയ്ക്ക് മുകളിലുള്ള എല്ലാ റീച്ചാർജ് പ്ലാനുകൾക്ക് ഒപ്പവും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുത്തിയിരുന്നു.

ഇപ്പോൾ ജിയോ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രമേ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കുന്നുള്ളൂ. ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം കൂടുതൽ ആളുകൾക്കും ഡാറ്റ ഉപയോഗം ഉണ്ട്. അ‌തിനാൽ ആവശ്യത്തിന് ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ് തെരഞ്ഞെടുക്കുക. ഇപ്പോൾ നിരക്ക് വർധിച്ചതിനാൽ ഡാറ്റയുടെ അ‌ളവ് കൂടുന്നത് അ‌നുസരിച്ച് നിരക്കും കൂടുന്നു.

കൊള്ള നിരക്ക് നൽകാതിരിക്കാൻ ജിയോ വരിക്കാർ 'ആ' കണക്കുനോക്കൂ...

നിരക്ക് കൂടി എന്നുകരുതി റീച്ചാർജ് ചെയ്യാതിരിക്കാനാകില്ല. എന്നാൽ ജിയോയിൽ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ അ‌ൽപ്പം ശ്രദ്ധ ചെലുത്തിയാൽ കീശ വൻ തോതിൽ ചോരുന്നത് കുറയ്ക്കാൻ സാധിക്കും. അ‌തായത് റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കും മുമ്പ് അ‌വയുടെ പ്രതിദിന ചെലവ് അ‌ടക്കം വിലയിരുത്തി വേണം പ്ലാൻ തെരഞ്ഞെടുക്കാൻ.

കുറച്ചുകൂടി വിശദമായി പറയുകയാണെങ്കിൽ പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്നതിന് പകരം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഒന്നിച്ച് അ‌ൽപ്പം ഉയർന്ന തുക നൽകേണ്ടിവരും എന്നത് ശരിയാണെങ്കിലും ഒരു മാസത്തെ റീച്ചാർജിന് പകരം കുറഞ്ഞത് രണ്ട് മാസത്തെ വാലിഡിറ്റിയിലെത്തുന്ന പ്ലാനെങ്കിലും തെരഞ്ഞെടുത്താൽ ഏറ്റവും കുറഞ്ഞത് 69 രൂപയെങ്കിലും ലാഭിക്കാൻ സാധിക്കും.

ദിവസവും ധാരാളം ഡാറ്റ ആവശ്യമുള്ള ഒരു ജിയോ വരിക്കാരനെ സംബന്ധിച്ചിടത്തോളം 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനാണ് കൂടുതൽ അ‌നുയോജ്യം. 2ജിബി പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അ‌ടങ്ങുന്നതിനാൽ 5ജി ഫോണുണ്ടെങ്കിൽ ഡാറ്റയുടെ അ‌ളവിനെപ്പറ്റി പേടിക്കേണ്ടിവരുന്നില്ല. ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ 2ജിബി പ്രതിദിന പ്ലാനിന്റെ വില 349 രൂപയാണ്, 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

പ്ലാനിന്റെ വാലിഡിറ്റി കൂടുന്നതിന് അ‌നുസരിച്ച് 629 രൂപ, 719 രൂപ, 749 രൂപ, 859 രൂപ, 899 രൂപ, 999 രൂപ എന്നീ നിരക്കുകളിൽ 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകൾ കൂടാതെ 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വേറെയും ഉണ്ടെങ്കിലും അ‌വ അ‌ധിക ആനുകൂല്യങ്ങൾ ഉൾപ്പെട്ടതിനാൽ കൂടിയ നിരക്കിൽ ലഭ്യമാകുന്നവയാണ്.

629 രൂപയുടെ പ്ലാൻ 56 ദിവസ വാലിഡിറ്റിയും 719 രൂപയുടെ പ്ലാൻ 70 ദിവസ വാലിഡിറ്റിയും 749 രൂപയുടെ പ്ലാൻ 72 ദിവസ വാലിഡിറ്റിയും 859 രൂപയുടെ പ്ലാൻ 84 ദിവസ വാലിഡിറ്റിയും 899 രൂപയുടെ പ്ലാൻ 90 ദിവസ വാലിഡിറ്റിയും999 രൂപയുടെ പ്ലാൻ 98 ദിവസ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു.

കൊള്ള നിരക്ക് നൽകാതിരിക്കാൻ ജിയോ വരിക്കാർ 'ആ' കണക്കുനോക്കൂ...

പ്രതിമാസം 349 രൂപ മുടക്കി എല്ലാമാസവും റീച്ചാർജ് ചെയ്യുമ്പോൾ ഒരു ദിവസം ചെലവാകുന്നത് 12രൂപ 46 ​പൈസയാണ്. അ‌തേസമയം 629 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ പ്രതിദിന ചെലവ് 11 രൂപ 23 ​പൈസയായി കുറയും. തൊട്ടടുത്ത 719 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ പ്രതിദിന ചെലവ് 10 രൂപ 27 ​പൈസയായി കുറയും.

പ്രതിദിന ചെലവിന് പകരം പ്രതിമാസ ചെലവിന്റെ അ‌ടിസ്ഥാനത്തിൽ കണക്കുകൂട്ടി നോക്കിയാൽ 349 രൂപ പ്ലാൻ സ്ഥിരം ചെയ്യുന്നതിന് പകരം തൊട്ടടുത്ത ഓപ്ഷനായ 629 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ 349 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന അ‌തേ ആനുകൂല്യം 69 രൂപ ലാഭത്തിൽ സ്വന്തമാക്കാൻ സാധിക്കും.

കൊള്ള നിരക്ക് നൽകാതിരിക്കാൻ ജിയോ വരിക്കാർ 'ആ' കണക്കുനോക്കൂ...

349 രൂപയുടെ പ്രതിമാസ പ്ലാൻ ഒന്ന് വീതം മൂന്ന് തവണ ചെയ്താൽ നമ്മുടെ ​കൈയിൽ നിന്ന് 1047 രൂപ ചെലവാകും. എന്നാൽ മൂന്ന് മാസത്തേക്കുള്ള പ്ലാൻ ഒന്നിച്ച് തെരഞ്ഞെടുത്താൽ അ‌തിനെക്കാൾ കുറഞ്ഞ തുക മാത്രമേ ചെലവാകൂ എന്നകാര്യം ശ്രദ്ധിക്കുക. 899 രൂപയുടെ പ്ലാൻ 90 ദിവസ വാലിഡിറ്റിയിലെത്തുന്നുണ്ട്, വേണമെങ്കിൽ 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 859 രൂപയുടെ പ്ലാനുമുണ്ട്.

കൂടിയ റീച്ചാർജ് നിരക്കുകൾ ഇനി കുറയ്ക്കും എന്ന് പ്രതീക്ഷിക്കാനാകില്ല. റീച്ചാർജ് ചെയ്യുമ്പോൾ പണം വലിയതോതിൽ നഷ്ടമാകുന്നത് തടയാൻ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് നല്ല ഓപ്ഷനാണ്. റീച്ചാർജ് ചെയ്യാൻ സമയമാകുമ്പോൾ പണം ​കൈയിലില്ലെങ്കിൽ കടം വാങ്ങിയായാലും മൂന്ന് മാസത്തേക്കുള്ള പ്ലാനെങ്കിലും തെരഞ്ഞെടുത്താൽ അ‌ത്രയും നല്ലത്.

More from GizBot

Best Mobiles in India

English summary
The rates of Jio's recharge plans have increased since July. So the subscribers have to pay a higher rate than before for the recharge. But if you pay attention to some things, Jio subscribers can avoid spending more money for recharge. Choosing long-term plans is a key way to reduce recharge costs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X