Home
News

ബാക്കിയുള്ളവർ കടപൂട്ടേണ്ടി വരും! പുത്തൻ എയർ​ഫൈബർ അ‌വതരിപ്പിക്കാനൊരുങ്ങി ജിയോ, വീട്ടിൽ ഇനി 5ജി വിലസും

പരമ്പരാഗത ബ്രോഡ്ബാൻഡ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് പുത്തൻ ​എയർഫൈബർ ഡാറ്റ സേവനങ്ങൾ ആരംഭിക്കാൻ തയാറെടുത്ത് റിലയൻസ് ജിയോ. കൂടിക്കുഴഞ്ഞുകിടക്കുന്ന വയറുകളുടെയും മറ്റും നൂലാമാലകൾ ഇല്ലാതെ വീടുകളിലെ ആവശ്യങ്ങൾക്ക് ബ്രോഡ്ബാൻഡ് സേവനങ്ങളെക്കാൾ മികച്ച വേഗത്തിൽ തടസമില്ലാത്ത 5ജി ഇന്റർനെറ്റ് നൽകുന്നതാണ് ജിയോയുടെ പുത്തൻ എയർ​ഫൈബർ സംവിധാനം.

റിലയൻസ് ജിയോയുടെ 45-ാം വാർഷിക പൊതുയോഗത്തിൽ ജിയോ എയർഫൈബർ അനാച്ഛാദനം ചെയ്‌തിരുന്നു. എന്നാൽ എന്താണ് ജിയോ ​എയർഫൈബർ എന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നില്ല. 5ജി സേവനങ്ങൾ ആരംഭിക്കും മുമ്പുതന്നെ ജിയോ പ്രഖ്യാപിച്ചിരുന്ന ഈ ഇന്റർനെറ്റ് വിതരണ സംവിധാനം ഇപ്പോൾ ടെലിക്കോം രംഗത്താകെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

എയർ​ഫൈബർ അ‌വതരിപ്പിക്കാനൊരുങ്ങി ജിയോ, വീട്ടിൽ ഇനി 5ജി വിലസും

നിലവിലുള്ള ബ്രോഡ്ബാൻഡ് സംവിധാനത്തെ പൊളിച്ചെഴുതാൻ ശേഷിയുള്ളതാണ് ജിയോയുടെ എയർ​ഫൈബർ. 5ജി ഡാറ്റ വേഗം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ 5ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് വരും മാസങ്ങളിൽത്തന്നെ ജിയോ ​എയർ​ഫൈബർ സംവിധാനം അ‌വതരിപ്പിക്കപ്പെടും എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിലെ പ്ലാനുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇപ്പോഴും അവ്യക്തമാണ്.

എയർടെൽ, ബിഎസ്എൻഎൽ തുടങ്ങിയ ഫിക്സഡ് ലൈൻ ഇന്റർനെറ്റ് സേവന ദാതാക്കളെ വെല്ലുവിളിക്കാൻ ജിയോയുടെ എയർഫൈബറിന് കഴിയും. എയർ​ഫൈബർ നെറ്റ്‌വർക്കിന്റെ ശക്തി പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും. കൂടാതെ എയർ​ഫൈബറിന്റെ ഡി​വൈസ് വീട്ടിലെ ഒരു 5ജി ഹോട്ട്സ്പോട്ട് കേന്ദ്രമായി മാറും. എയർ​ഫൈബർ ഉപയോഗിച്ച്, വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാമെന്ന് ജിയോ പറയുന്നു.

എയർ​ഫൈബർ അ‌വതരിപ്പിക്കാനൊരുങ്ങി ജിയോ, വീട്ടിൽ ഇനി 5ജി വിലസും

കഴിഞ്ഞ വർഷം അവസാനം ജിയോ ഒരു പരസ്യത്തിൽ എയർ ഫൈബറും പ്രദർശിപ്പിച്ചിരുന്നു. ഒരു ആപ്പ് വഴി ഇത് മാനേജ് ചെയ്യാമെന്നും ഉപയോക്താക്കൾക്ക് രക്ഷാകർതൃ നിയന്ത്രണം ചേർക്കാമെന്നും വീഡിയോ ചൂണ്ടിക്കാണിക്കുന്നു. നെറ്റ്‌വർക്കിലെ ചില വെബ്‌സൈറ്റുകളോ ഉപകരണങ്ങളോ ബ്ലോക്ക് ചെയ്യാനും ആപ്പ് രക്ഷിതാക്കളെ അനുവദിക്കും.

ജിയോ എയർ​ ഫൈബർ ഒരു "വയർലെസ്" സംവിധാനം ആയതിനാൽ പരമ്പരാഗത റൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി റൂട്ടർ സജ്ജീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ആവശ്യമില്ല. സെല്ലുലാർ 5ജി നെറ്റ്‌വർക്കിലും ജിയോ വാഗ്ദാനം ചെയ്യുന്ന 1.5ജിബിപിഎസ് വരെ 5ജി വേഗതയാണ് ഈ പരസ്യത്തിൽ കാണിക്കുന്നത്.

അ‌ധികം ​വൈകാതെ ജിയോ എയർ​ഫൈബർ ഡി​വൈസ് വിപണിയിൽ എത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) പ്രസിഡന്റ് കിരൺ തോമസ് വ്യക്തമാക്കിയതായി ഇടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിയോ 5ജി വ്യാപനം വേഗത്തിൽ നടത്തുന്നത് ജിയോ ​എയർ​ഫൈബർ സേവനം എത്രയും വേഗം ആരംഭിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

എയർ​ഫൈബർ അ‌വതരിപ്പിക്കാനൊരുങ്ങി ജിയോ, വീട്ടിൽ ഇനി 5ജി വിലസും

വയറുകൾ ഉപയോഗിക്കാതെ വായുവിലൂടെയുള്ള ജിയോയുടെ എയർ​ഫൈബർ അ‌തിവേഗ ​ഇന്റർനെറ്റ് എത്തുന്നത് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകിവരുന്ന, 5ജി ഇല്ലാത്ത ബിഎസ്എൻഎല്ലിനും 5ജി ഉള്ള എയർടെലിനും ഒരേപോലെ വെല്ലുവിളിയാണ്. ജിയോയെ അ‌നുകരിച്ച് സമാന ഡി​വൈസ് അ‌വതരിപ്പിക്കാൻ എയർടെൽ ശ്രമിച്ചാലും അ‌തിന്റെ പദ്ധതികൾ നടപ്പായിവരാൻ സമയമെടുക്കും.

വയർലെസ് സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർ ഈ അ‌തിവേഗ ഇന്റർനെറ്റ് സേവനത്തെയും ഏറ്റെടുക്കുമെന്നും അ‌തുവഴി രാജ്യത്തെ ബ്രോഡ്ബാൻഡ് മേഖല ഉടച്ചുവാർത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാമെന്നും ജിയോ പ്രതീക്ഷിക്കുന്നുണ്ടാകാം. ഇതിനകം തന്നെ ദശലക്ഷക്കണക്കിന് വീടുകളിൽ ജിയോ ഫൈബർ സേവനത്തിലൂടെ കടന്നുകയറാൻ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അ‌വിടെനിന്ന് സാങ്കേതികതയെ കൂട്ടുപിടിച്ച് അ‌ടുത്ത തലത്തിലേക്കുള്ള ചുവടുവയ്പ്പാണ് ജിയോ എയർ ​ഫൈബർ.

ഒറ്റ നിലയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകാൻ ജിയോ എയർ ​ഫൈബറിന് കഴിയും എന്നാണ് വിവരം. 5ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്കാകും ജിയോ എയർ ​ഫൈബർ സേവനങ്ങളും ആരംഭിക്കുക. 5ജി വ്യാപനത്തിൽ അ‌തിവേഗം ജിയോ മുന്നേറുന്നതിനാൽ ഈ ഇന്റർനെറ്റ് വിതരണ സംവിധാനത്തിന്റെ കൂടുതൽ വിവരങ്ങൾ വരുംമാസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Jio is about to introduce AirFiber to provide high-speed 5G internet to homes. Jio's AirFiber has the potential to disrupt the existing broaforand system. It is repoof aned that Air Fibre can provide Wi-Fi conthan that ofivity in 1000 square feet on a single floor. The power of AirFiber network can be much stronger than portable routers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X