Home
News

കിടിലൻ റീചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ

സ്വകാര്യ ടെലിക്കോം കമ്പനികൾക്കിടയിൽ ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാനുകൾ നൽകുന്ന കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്തെ ഒന്നാമത്തെ ടെലിക്കോം കമ്പനിയായുള്ള ജിയോയുടെ വളർച്ചയെ ഈ പ്ലാനുകളും സ്വാധീനിച്ചിട്ടുണ്ട്. 400 രൂപയിൽ താഴെ വിലയിൽ റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ഏതാനും പ്ലാനുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

349 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : പ്രതിദിനം 2.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 30 ദിവസത്തേക്കാണ് വാലിഡിറ്റി. അങ്ങനെ ആകെ മൊത്തം 75 ജിബി ഡാറ്റ യൂസേഴ്സിന് ലഭിക്കുന്നു. ഡെയിലി 2.5 ജിബി ഡാറ്റ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്ലാനാണിത്. മറ്റ് ജിയോ ആനുകൂല്യങ്ങളും 349 രൂപ വിലയുള്ള പ്ലാനിൽ ലഭ്യമാണ്.

കിടിലൻ റീചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ

299 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : 28 ദിവസത്തെ വാലിഡിറ്റിയാണ് 299 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. ഡെയിലി 2 ജിബി ഡാറ്റ വീതം ആകെ മൊത്തം 56 ജിബി ഹൈ സ്പീഡ് ഡാറ്റ ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു. ഡെയിലി 100 എസ്എംഎസിനൊപ്പം സൌജന്യ വോയ്സ് കോൾ സൌകര്യവും ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും 5ജി ആക്സും 299 രൂപയുടെ പ്ലാനിന്റെ സവിശേഷതയാണ്.

259 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : 259 രൂപയുടെ പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. പ്രതിദിനം 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും പ്ലാനിനൊപ്പമുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും അൺലിമിറ്റഡ് 5ജി ആക്സസും 259 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

കിടിലൻ റീചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ

249 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : 2 ജിബി ഡെയിലി ഹൈസ്പീഡ് ഡാറ്റ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ ഓഫറാണിത്. 23 ദിവസത്തെ വാലിഡിറ്റിയിൽ ആകെ മൊത്തം 46 ജിബി ഡാറ്റ ഈ പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കും. വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും സൌജന്യമാണ്. ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകൾ, 5ജി ആക്സസ് എന്നിവയും ഈ പ്ലാനിനൊപ്പമുണ്ട്.

239 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : 239 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. 1.5 ജിബിയാണ് ഡെയിലി ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ്. അതായത് ആകെ 42 ജിബി ഡാറ്റ അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലുണ്ട്. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ, അൺലിമിറ്റഡ് 5ജി ആക്സസ് എന്നിവയും 239 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.

കിടിലൻ റീചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ

199 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : ഈ പ്ലാനിന് 23 ദിവസമാണ് വാലിഡിറ്റിയുള്ളത്. പ്രതിദിനം 1.5 ജിബി ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു. വാലിഡിറ്റി കാലയളവിലേക്ക് ആകെ 34.5 ജിബി ഹൈസ്പീഡ് ഡാറ്റ ലഭിക്കുമെന്ന് സാരം. അൺലിമിറ്റഡ് വോയ്സ് കോളുകൾക്കും എല്ലാ ദിവസവും 100 എസ്എംഎസുകൾക്കുമൊപ്പം ജിയോ ആപ്പുകളിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും 199 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

119 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : 119 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 14 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. 1.5 ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. വാലിഡിറ്റി കാലയളവിലേക്ക് ആകെ 21 ജിബി ഹൈ സ്പീഡ് ഡാറ്റ യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളുകളും 300 എസ്എംഎസുകളും ജിയോ ടിവി, ജിയോ സിനിമ എന്നിവയടക്കമുള്ള ആപ്പുകളിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും 119 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Jio offers the cheapest recharge plans among private telecom companies. These plans have also influenced the growth of Jio as the number one telecom company in the country. Let's know in detail about some of the plans offered by Reliance Jio under Rs 400.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X