5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും

|

5ജി റേസിൽ ആര് മുന്നിലെത്തിയാലും ഏറ്റവും നല്ല സർവീസ് നൽകുമെന്നത് ആര് ആയിരിക്കുമെന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. രാജ്യത്ത് ഒന്നും രണ്ടും സ്ഥാനത്തുള്ള ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. 5G റേസിലും മുന്നിലെത്തുക ഈ രണ്ട് കമ്പനികളായിരിക്കും. രണ്ട് കമ്പനികളും രാജ്യത്തെ നിരവധി നഗരങ്ങളിൽ 5ജി അവതരിപ്പിച്ച് കഴിഞ്ഞിട്ടുമുണ്ട്.

 

5ജി നെറ്റ്വർക്ക്

കൂടുതൽ നഗരങ്ങളിലേക്ക് 5ജി നെറ്റ്വർക്ക് വ്യാപിപ്പിക്കാനുള്ള നടപടി ക്രമങ്ങളുമായി കമ്പനികൾ മുന്നോട്ട് പോകുകയും ചെയ്യുന്നു. നല്ല നെറ്റ്വർക്ക് ഏതെന്ന് മനസിലാക്കുന്നതിന് മുമ്പ് ജിയോ, എയർടെൽ എന്നീ കമ്പനികളുടെ 5ജി സർവീസിനെക്കുറിച്ചും അവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 5ജി സാങ്കേതിക വിദ്യ

5ജി സാങ്കേതിക വിദ്യ

വ്യത്യസ്തമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് റിലയൻസ് ജിയോയും എയർടെലും 5ജി നെറ്റ്വർക്ക് ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോ ട്രൂ 5ജി സേവനം ലഭ്യമാക്കുന്നത് 5ജി എസ്എ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. 4ജി കോറുകളുടെ സഹായമില്ലാതെ പൂർണമായും സ്വതന്ത്രമായ 5ജി നെറ്റ്വർക്കുകളെയാണ് എസ്എ ( സ്റ്റാൻഡ് എലോൺ ) എന്ന് വിശേഷിപ്പിക്കുന്നത്.

പൂട്ടിച്ചേ അ‌ടങ്ങൂ; മികച്ച ജനപ്രീതിയുള്ള രണ്ട് പ്ലാനുകൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽപൂട്ടിച്ചേ അ‌ടങ്ങൂ; മികച്ച ജനപ്രീതിയുള്ള രണ്ട് പ്ലാനുകൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ

എയർടെൽ
 

അതേ സമയം എയർടെൽ അവതരിപ്പിക്കുന്നത് 5ജി എൻഎസ്എ നെറ്റ്വർക്കുമാണ്. നിലവിലുള്ള 4ജി ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിച്ചാണ് 5ജി എൻഎസ്എ ( നോൺ സ്റ്റാൻഡ് എലോൺ ) നെറ്റ്വർക്കുകൾ പ്രവർത്തിക്കുന്നത്. 5ജി എസ്എയും 5ജി എൻഎസ്എയും അതിവേഗ ഇന്റർനെറ്റ് ഉറപ്പ് നൽകുന്നുണ്ട്. എൻഎസ്എ നെറ്റ്വർക്ക് വാഗ്ദാനം ചെയ്യുന്നതിന് അപ്പുറമുള്ള യൂസ് കേസുകൾ എസ്എ നെറ്റ്വർക്കിന് നൽകാൻ കഴിയുമെന്നതാണ് പ്രധാന വ്യത്യാസം.

നഗരങ്ങൾ

നഗരങ്ങൾ

നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി, ചെന്നൈ എന്നീ അഞ്ച് നഗരങ്ങളിലാണ് ജിയോ തങ്ങളുടെ ട്രൂ 5ജി സേവനങ്ങൾ നൽകുന്നത്. നാത്ദ്വാരയിൽ 5ജി വൈഫൈ സേവനവും ജിയോ സൌജന്യമായി പ്രൊവൈഡ് ചെയ്യുന്നുണ്ട്. രാജ്യത്തെ എട്ട് നഗരങ്ങളിലാണ് നിലവിൽ എയർടെൽ 5ജി ലഭ്യമാകുന്നത്.

രണ്ട് സൂപ്പർ ദീപാവലി പ്ലാനുകളുമായി ബിഎസ്എൻഎൽ; ഡാറ്റ വാരിക്കോരി നൽകി ജിയോയും വിഐയുംരണ്ട് സൂപ്പർ ദീപാവലി പ്ലാനുകളുമായി ബിഎസ്എൻഎൽ; ഡാറ്റ വാരിക്കോരി നൽകി ജിയോയും വിഐയും

5ജി സേവനങ്ങൾ

ഡൽഹി, മുംബൈ, ചെന്നൈ, വാരാണസി, നാഗ്പൂർ, സിലിഗുരി, ബെംഗളൂരൂ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് എയർടെൽ 5ജി സേവനങ്ങൾ ലഭിക്കുന്നത്. ഈ വർഷാവസാനത്തോടെ തന്നെ രാജ്യത്തെ നിരവധി സിറ്റികളിൽ 5ജി കവറേജ് ലഭ്യമാകും. 2-3 വർഷം കൊണ്ട് രാജ്യത്ത് എല്ലായിടത്തും 5ജി സേവനങ്ങൾ എത്തിക്കാൻ കഴിയുമെന്നും കമ്പനികൾ പ്രതീക്ഷിക്കുന്നു.

5ജി ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ

5ജി ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ

നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന മിക്കവാറും 5ജി സ്മാർട്ട്ഫോണുകളിലും എയർടെലിന്റെയും ജിയോയുടെയും 5ജി നെറ്റ്വർക്കുകൾക്ക് സപ്പോർട്ട് ലഭിക്കും. നിലവിൽ സപ്പോർട്ട് ലഭ്യമാകാത്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കായി ഒടിഎ ( ഓവർ ദ എയർ ) അപ്ഡേറ്റുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ് കമ്പനികൾ. ഐഫോണുകൾക്കായി ഇത് വരെയും ഒടിഎ അപ്ഡേറ്റുകൾ അവതരിപ്പിച്ചിട്ടില്ല. ഡിസംബർ മാസത്തോടെ ഐഫോണുകളിൽ ഒടിഎ അപ്ഡേറ്റുകൾ ലഭ്യമാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

സിം കാർഡുകൾ

സിം കാർഡുകൾ

നിലവിൽ ഉപയോഗിക്കുന്ന 4ജി സിം കാർഡുകളിൽ തന്നെ 5ജി സേവനങ്ങളും ലഭ്യമാകുമെന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. 5ജിയ്ക്കായി പുതിയ സിംകാർഡുകൾ വാങ്ങേണ്ടതില്ലെന്ന് സാരം. നിങ്ങൾ ഉള്ള നഗരങ്ങളിൽ 5ജി കവറേജ് കിട്ടിത്തുടങ്ങിയാൽ മറ്റ് തടസങ്ങളില്ലാതെ 5ജി ആസ്വദിക്കാൻ കഴിയും.

ജിയോ vs എയർടെൽ

ജിയോ vs എയർടെൽ

ഏത് കമ്പനിയാകും കൂടുതൽ മികച്ച 5ജി സേവനങ്ങൾ അവതരിപ്പിക്കുകയെന്ന ചോദ്യത്തിന് ഇപ്പോൾ ഒരു ഉത്തരം വ്യക്തമായി പറയാൻ കഴിയില്ല. മികച്ച കവറേജുള്ള ഏരിയയിൽ രണ്ട് കമ്പനികളും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും. നേരത്തെ പറഞ്ഞത് പോലെ പൂർണമായും സ്വതന്ത്രമായ 5ജി നെറ്റ്വവർക്ക് എന്ന നിലയിൽ ജിയോ ട്രൂ 5ജിയുടെ ഉപയോഗ സാധ്യതകൾ ( യൂസ് കേസുകൾ ) വളരെക്കൂടുതലാണ്.

5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്?5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്?

വ്യാപകമായ കവറേജ്

എന്നാൽ സാധാരണ 5ജി യൂസറിന് യൂസ് കേസുകളിൽ വലിയ കാര്യമില്ല. പിന്നെ നിർണായകമാകുന്നത് ഏത് കമ്പനിയാണ് കൂടുതൽ നഗരങ്ങളിലേക്ക് ആദ്യം 5ജി എത്തിക്കുക എന്നതാണ്. നിലവിൽ 5ജി റേസിൽ മുന്നിലുള്ള എയർടെലിന് അത് സാധിച്ചാൽ വ്യാപകമായ കവറേജ് എന്ന പ്രത്യേകത പരിഗണിച്ച് എയർടെലിന് മുൻഗണന നൽകേണ്ടി വരും.

5ജി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ

അവിടെയാണ് 5ജി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ചിന്തിക്കേണ്ട ഏറ്റവും പ്രധാന കാര്യം നി‍ർണായകമാകുന്നത് - പ്ലാൻ നിരക്കുകൾ. പ്രീമിയം യൂസേഴ്സിന് മുൻഗണന നൽകുന്ന എയർടെലിന്റെ പ്ലാനുകൾക്ക് സ്വാഭാവികമായും അൽപ്പം വില കൂടുതൽ ആയിരിക്കും. ജിയോ തങ്ങളുടെ രീതി നിലനിർത്തിയാൽ എയർടെലിനെക്കാളും കുറഞ്ഞ നിരക്കിൽ 5ജി സർവീസ് അവതരിപ്പിക്കാനാണ് സാധ്യത. ഈ കാര്യങ്ങളെല്ലാം ഇനിയും കാത്തിരുന്ന് കാണേണ്ടതാണ്. അപ്പോൾ തീരുമാനത്തിനും കാത്തിരിക്കേണ്ടി വരും.

''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?

Best Mobiles in India

English summary
Whoever comes out on top in the 5G race remains a question of who will provide the best service. Reliance Jio and Bharti Airtel are the number one and two telecom companies in the country. These two companies are leading the 5G race as well. Both telcos have already introduced 5G in many cities in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X