Home
News

15,000 രൂപയ്ക്ക് പുതിയ ലാപ്ടോപ്; ജിയോ വീണ്ടും അതിശയിപ്പിക്കുന്നു

സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ വിലക്കുറവിൽ ലാപ്ടോപ് നിർമ്മിക്കാൻ തയ്യാറായി പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. എച്ച്പി, ലെനോവ, ഏസർ തുടങ്ങിയ പ്രമുഖ ലാപ്ടോപ് നിർമ്മാതാക്കളുമായി സഹകരിച്ചാണ് വില കുറഞ്ഞ ലാപ്ടോപ്പുകൾ ജിയോ നിർമ്മിക്കുക. ജിയോ ബുക്ക് പുറത്തിറക്കിയതിന് പിന്നാലെയാണ് വീണ്ടും ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പുകൾക്കായി ജിയോ പരിശ്രമിക്കുന്നത്.

ഇക്കണോമിക് ടൈംസ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ജിയോ ഉടൻ തന്നെ ക്ലൗഡ് പിസി ലാപ്‌ടോപ്പ് അവതരിപ്പിക്കും എന്നാണ് ഈ റിപ്പോർട്ടിൽ‌ പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നും രാജ്യത്തെ പ്രമുഖ ഹാർഡ് വെയർ കമ്പനികളുമായി സംസാരിച്ചെന്നും ജിയോ പറഞ്ഞു. മാസങ്ങൾക്കുള്ളിൽ തന്നെ ഈ ലാപ്ടോപ്പ് പുറത്തിറക്കാമെന്നാണ് ജിയോ പ്രതീക്ഷിക്കുന്നത്. 15,000 രൂപ മുതൽ തന്നെ ഈ ലാപ്ടോപ്പ് ലഭ്യമാകുമെന്ന് മറ്റൊരു റിപ്പോർട്ടും സൂചിപ്പിക്കുന്നുണ്ട്.

15,000 രൂപയ്ക്ക് പുതിയ ലാപ്ടോപ്; ജിയോ വീണ്ടും അതിശയിപ്പിക്കുന്നു

ലാപ്ടോപ്പിന്റെ മെമ്മറി, പ്രോസസ്സിംഗ് പവർ, ചിപ്‌സെറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഇതിന്റെ വിലയും. എന്നിരുന്നാലും പുതിയ ഉപകരണത്തിൽ മികച്ച ബാറ്ററിയും പ്രൊസസറും നൽകാൻ തന്നെയാണ് ജിയോ ശ്രമിക്കുന്നതെന്ന് ഒരു ഉ​ദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു. സ്റ്റോറേജിനും പ്രൊസസിങ്ങിനും ജിയോ ക്ലൗഡ് ഉപയോ​ഗിക്കുന്നതിനാലാണ് ഇത്ര വിലക്കുറവിൽ ലാപ്ടോപ്പുകൾ നിർമ്മിക്കാൻ സാധിക്കുന്നതെന്നും ഉദ്യോ​ഗസ്ഥർ അവകാശപ്പെട്ടു. ഉപയോക്താക്കൾക്ക് മികച്ച സേവനം തന്നെ ഇതിൽ നിന്ന് പ്രതീക്ഷിക്കാമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ എച്ച്പി ക്രോം ബുക്കിൽ ജിയോയുമായി സഹകരിച്ച് പരീക്ഷണം നടത്തിക്കൊണ്ട് ഇരിക്കുകയാണ്. ഉടൻ തന്നെ ഇതിന്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് ഇരു കമ്പനികളും പ്രതീക്ഷിക്കുന്നത്. അതേ സമയം അണിയറയിൽ ഒരുങ്ങുന്ന ക്ലൗഡ് ലാപ്ടോപ്പുകൾക്കായി ജിയോ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ക്ലൗഡ് പിസി സോഫ്റ്റ്‌വെയർ എന്ന രീതിയിൽ ആയിരിക്കും ജിയോ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കുക.

15,000 രൂപയ്ക്ക് പുതിയ ലാപ്ടോപ്; ജിയോ വീണ്ടും അതിശയിപ്പിക്കുന്നു

അതായത് പുതിയ ലാപ്ടോപ് വാങ്ങാൻ താൽപര്യം ഇല്ലെങ്കിൽ പോലും ജിയോയുടെ ഈ പുതിയ സോഫ്റ്റുവെയർ വാങ്ങാൻ സാധിക്കുന്നതായിരിക്കും. ഇവ ഡെസ്‌ക്‌ടോപ്പിലും സ്‌മാർട്ട് ടിവിയിലും പ്രവർത്തിക്കുന്നവ ആയിരിക്കും എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ജിയോ സിം അവതരിപ്പിച്ചത് പോലെ ആദ്യം കുറച്ചു നാൾ സൗജന്യമായി സേവനങ്ങൾ നൽകിയതിന് ശേഷം ആയിരിക്കും ഇവയ്ക്ക് സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കുക. സബ്‌സ്‌ക്രൈബ് ചെയ്താൽ കൂടുതൽ ഫീച്ചറുകൾ ലഭിക്കും എന്നാണ് ജിയോ വാ​ഗ്ദാനം ചെയ്യുന്നത്.

അതേ സമയം ജിയോ ആദ്യം പുറത്തിറക്കിയ ജിയോബുക്കിന് സമ്മിശ്ര പ്രതികരണം ആയിരുന്നു വിപണിയിൽ നിന്ന് ലഭിച്ചത്. എംബഡഡ് സിമ്മോട് കൂടിയ 4G ലാപ്‌ടോപ്പ് ആയിരുന്നു 2022ൽ പുറത്തിറങ്ങിയ ജിയോബുക്ക്. 366x768 പിക്സലുകളുള്ള 11.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപിന് ഉള്ളത്. ക്വാൽകോമിൽ നിന്നുള്ള ഒക്ടാ കോർ പ്രൊസസറിൽ ആയിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. ഇതിന്റെ അപ്​ഗ്രേഡ് വേർഷനും ജിയോ ഈ വർഷം അവതരിപ്പിച്ചിരുന്നു.

16,499 രൂപയ്ക്ക് പുറത്തിറക്കിയ ഈ വേർഷന് 11.6 ഇഞ്ച് ആന്റി-ഗ്ലെയർ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 2.0 ജിഗാഹെർട്‌സ് ഒക്ടാ കോർ പ്രൊസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. ഇവയ്ക്ക് പിന്നാലെയാണ് വീണ്ടും ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പുകൾ പുറത്തിറക്കാൻ ജിയോ തയ്യാറായിരിക്കുന്നത്. അടുത്തിടെ 4ജിയിൽ ഫീച്ചർ ഫോണുകളും ജിയോ അവതരിപ്പിച്ചിരുന്നു. 2ജി ഉപയോക്താക്കളെ 4ജിയിലേക്ക് മാറ്റാനാണ് കമ്പനിയുടെ പുതിയ നീക്കം എന്നായിരുന്നു ജിയോ അറിയിച്ചത്.

ചെറിയ കാലയളവിനുള്ളിൽ തന്നെ ഫീച്ചർ ഫോണുകളുടെ മാർക്കറ്റിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധി ഫോൺ നിർമ്മാതാക്കൾ ഫീച്ചർ ഫോണുകൾ ഇപ്പോഴും നിർമ്മിക്കുന്നുണ്ടെങ്കിലും നോക്കിയ, ജിയോ, മോട്ടറോള തുടങ്ങിയ കമ്പനികളുടെ ഫീച്ചർ ഫോണുകളാണ് ഇപ്പോൾ വിപണിയിൽ മുന്നിട്ട് നിൽക്കുന്നത്. എന്നാൽ ഫീച്ചർ ഫോണുകളിൽ ആദ്യമായി 4ജി അവതരിപ്പിച്ചത് ജിയോ ആണ്.

More from GizBot

Best Mobiles in India

English summary
Currently, HP is testing the Chromebook in partnership with Jio. Both companies are hoping to complete the construction soon. Meanwhile, this report also points out that Jio is likely to introduce a monthly subscription for cloud laptops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X