Home
News

വെർച്വൽ കമ്പ്യൂട്ടർ അ‌വതരിപ്പിച്ച് ജിയോ; വീട്ടിലെ സ്മാർട്ട്ടിവിയെ കമ്പ്യൂട്ടറാക്കാം, വെറും 4 സ്റ്റെപ്പിൽ

ഇന്ത്യയിലെ കമ്പ്യൂട്ടർ വിപണിയുടെ ഗതി തന്നെ മാറ്റി മറിച്ചേക്കാവുന്ന ഒരു പുതിയ സേവനം ആരംഭിച്ച് റിലയൻസ് ജിയോ. ജിയോപിസി (JioPC) എന്നാണ് ജിയോ ആരംഭിച്ചിരിക്കുന്ന പുതിയ സേവനത്തിന്റെ പേര്. ഇത് ഉപയോക്താക്കളെ തങ്ങളുടെ സ്മാർട്ട്ടിവികൾ വെർച്വൽ കമ്പ്യൂട്ടറാക്കി മാറ്റാൻ സഹായിക്കുന്നു. ഇന്ത്യയിൽ ഏകദേശം 70% വീടുകളിലും ടിവി ഉണ്ടെങ്കിലും, 15% പേർക്ക് മാത്രമേ പഴ്സണൽ കമ്പ്യൂട്ടർ ഉള്ളൂ. ഇത് ഒരു വലിയ സാധ്യതയായി മുന്നിൽക്കണ്ടുകൊണ്ടാണ് വിപ്ലവകരമായ ഡിജിറ്റൽ മുന്നേറ്റത്തിന് സാധ്യതയുള്ള ജിയോപിസി എന്ന ആശയവുമായി ജിയോ രംഗത്ത് എത്തിയിരിക്കുന്നത്.

എന്താണ് ജിയോപിസി (What is JioPC): ജിയോയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ജോലികൾ നിർവഹിക്കാനും പഠനാവശ്യങ്ങൾക്കും, ക്രിയേഷനുമായൊക്കെ (work, learn, and create) സഹായിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു വെർച്വൽ ഡെസ്‌ക്‌ടോപ്പ് സേവനമാണ് ജിയോപിസി. വെബ് ബ്രൗസ് ചെയ്യുക, ആപ്പുകൾ ഉപയോഗിക്കുക, പഠനസംബന്ധമായ കാര്യങ്ങളിൽ ഏർപ്പെടുക, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുക എന്നിങ്ങനെ എന്തുതരം ജോലിക്കും സുഗമവും തടസ്സമില്ലാത്തതുമായ എക്സ്പീരിയൻസ് ജിയോപിസി ഉറപ്പാക്കുന്നു.

JioPC: വീട്ടിലെ സ്മാർട്ട്ടിവിയെ കമ്പ്യൂട്ടറാക്കാം, വെറും 4 സ്റ്റെപ്പിൽ

ഉപയോക്തൾക്കായി ജിയോപിസി ട്രയൽ സൗകര്യം ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും നാല് സ്റ്റെപ്പിൽ ഇതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും എന്നതാണ് ഏറെ ശ്രദ്ധേയം. അ‌തായത് ഈ സൗകര്യം വളരെ ഈസിയായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും വിധം ജിയോ ഡി​സൈൻ ചെയ്തിരിക്കുന്നു. ജിയോപിസി സൗജന്യ ട്രയൽ എങ്ങനെ ലഭ്യമാകും എന്നുകൂടി പരിചയപ്പെടാം.

JioPC: വീട്ടിലെ സ്മാർട്ട്ടിവിയെ കമ്പ്യൂട്ടറാക്കാം, വെറും 4 സ്റ്റെപ്പിൽ

ജിയോപിസി സൗജന്യ ട്രയൽ എങ്ങനെ എക്സ്പീരിയൻസ് ചെയ്യാം എന്ന് ഇതാ: വെറും നാല് ഘട്ടങ്ങൾ മാത്രമാണ് ഇതിനായി പിന്നിടേണ്ടത്. ആദ്യം ജിയോപിസി ആപ്പ് തുറക്കുക. ജിയോ സെറ്റ് ടോപ്പ് ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളുടെ സ്മാർട്ട്ടിവി ഓണാക്കുമ്പോൾ, ആപ്പ്സ് സെക്ഷനിലേക്ക് നാവിഗേറ്റ് ചെയ്ത് ലിസ്റ്റിൽ നിന്ന് ജിയോപിസി ഐക്കൺ തിരഞ്ഞെടുക്കുക.

JioPC: വീട്ടിലെ സ്മാർട്ട്ടിവിയെ കമ്പ്യൂട്ടറാക്കാം, വെറും 4 സ്റ്റെപ്പിൽ

രണ്ടാമത്തെ സ്റ്റെപ്പ് കീബോർഡും മൗസും കണക്ട് ചെയ്യുക എന്നതാണ്. ഉപയോക്താക്കളുടെ ഡി​വൈസിനെ ആശ്രയിച്ച്, ലഭ്യമായ യുഎസ്ബി പോർട്ടുകൾ അല്ലെങ്കിൽ ബ്ലൂടൂത്ത് വഴി കീബോർഡും മൗസും ജിയോ സെറ്റ് ടോപ്പ് ബോക്‌സിലേക്ക് കണക്ട് ചെയ്യുക. മൂന്നാം ഘട്ടം നമ്മുടെ ജിയോപിസി അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക എന്നതാണ്. ഉപയോക്താക്കളുടെ പഴ്സണൽ വിവരങ്ങൾ ഇവിടെ ഓട്ടോമാറ്റിക്കായി കാണാം. അ‌വിടെ കണ്ടിന്യൂ ബട്ടണിൽ ക്ലിക്കുചെയ്യുക.

JioPC: വീട്ടിലെ സ്മാർട്ട്ടിവിയെ കമ്പ്യൂട്ടറാക്കാം, വെറും 4 സ്റ്റെപ്പിൽ

നാലാം സ്റ്റെപ്പ് ജിയോപിസി ഉപയോഗം ആരംഭിക്കുക എന്നതാണ്. മൂന്നാം ഘട്ടം പൂർത്തിയാക്കിക്കഴിയുമ്പോൾ 'സ്റ്റാർട്ട് നൗ' എന്ന ഓപ്ഷൻ കാണും. അ‌തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പഠനം, ബ്രൗസിങ് തുടങ്ങിയ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ ജിയോപിസി സജ്ജമാകും. ആളുകളെ ഡിജിറ്റൽ ലോകവുമായി കൂടുതൽ അ‌ടുപ്പിക്കാൻ ഈ ജിയോ സേവനത്തിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

JioPC: വീട്ടിലെ സ്മാർട്ട്ടിവിയെ കമ്പ്യൂട്ടറാക്കാം, വെറും 4 സ്റ്റെപ്പിൽ

ഇടത്തരം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ആളുകളെ ആകർഷിക്കാൻ സെറ്റ്- ടോപ്പ് ബോക്സ് ഉപയോഗിച്ച് ടിവിയെ വെർച്വൽ കമ്പ്യൂട്ടറാക്കുന്ന ജിയോപിസി സേവനത്തിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവഴി ജിയോ തങ്ങളുടെ സ്വാധീനം ഇന്ത്യൻ ഡിജിറ്റൽ മേഖലയിലും ഇന്ത്യയിലെ ജനവിഭാഗങ്ങൾക്കിടയിലും വർധിപ്പിക്കാനും ലക്ഷ്യമിടുന്നു എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വിപ്ലവകരമായ ഒരു ഡിജിറ്റൽ മുന്നേറ്റം ഇന്ത്യയിൽ നടപ്പാക്കാനുള്ള ശേഷി ജിയോപിസി എന്ന ആശയത്തിനുണ്ട്. എന്നാൽ കണക്ടിവിറ്റി, ആളുകളുടെ ഡിജിറ്റൽ സാക്ഷരത എന്നിവയെ ആശ്രയിച്ചാകും ഈ സേവനത്തിന്റെ വിജയം എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. മൈക്രോസോഫ്റ്റും മറ്റും കുറച്ചുകാലമായി എന്റർപ്രൈസ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വെർച്വൽ ഡെസ്‌ക്‌ടോപ്പ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ജിയോ ഈ സേവനത്തിലേക്ക് ഇറങ്ങുമ്പോൾ അ‌തിന്റെ ലെവൽ മാറുകയാണ്, ഒപ്പം ഡിജിറ്റൽ മുന്നേറ്റത്തിന്റെ ഒരു വലിയ സാധ്യത തുറക്കപ്പെടുകയുമാണ്.

More from GizBot

Best Mobiles in India

English summary
JioPC, a service that helps turn SmartTVs into virtual computers, has been launched in India by Jio. Its free trial is now available. JioPC is a virtual desktop service. Whether you’re browsing the web, using productivity apps, engaging with educational tools, or attending online classes, JioPC ensures a smooth, seamless experience for all your needs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X