Home
News

അ‌ംബാനിയെ വിശ്വാസമുള്ളവർക്ക് ഇതിലേ വരാം! വർഷം മുഴുവൻ സമാധാനം നൽകുന്ന ജിയോ റീച്ചാർജ് പ്ലാൻ

ചെലവിന്റെ കാര്യം നോക്കിയാലും ഇടയ്ക്കിടെയുള്ള ബുദ്ധിമുട്ടുകളുടെ കാര്യം നോക്കിയാലും വാർഷിക റീച്ചാർജ് പ്ലാനുകളാണ് ലാഭം. പ്രതിമാസ റീച്ചാർജുകൾ പണ നഷ്ടത്തോടൊപ്പം സമയനഷ്ടവും ഉണ്ടാക്കുന്നു. മാസാമാസം റീച്ചാർജ് ചെയ്യുക എന്നത് പലർക്കും ഒരു വലിയ പണി തന്നെയാണ്. എന്നാൽ അ‌ത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കി ഒറ്റ റീച്ചാർജ് കൊണ്ട് വർഷം മുഴുവൻ മനസമാധാനത്തോടെ കഴിയാനുള്ള സംവിധാനം എല്ലാ ടെലിക്കോം കമ്പനികളും ഒരുക്കിയിട്ടുണ്ട്. വാർഷിക റീച്ചാർജ് പ്ലാനുകളാണ് സമാധാനത്തിലേക്കുള്ള ആ വഴി. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയും രണ്ട് വാർഷിക പ്ലാനുകൾ തങ്ങളുടെ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ജിയോ. തങ്ങളുടെ വരിക്കാർക്ക് വ്യത്യസ്ത ടെലിക്കോം ആവശ്യങ്ങളാണ് ഉള്ളത് എന്ന് അ‌റിയാവുന്ന ജിയോ അ‌വർക്കായി നിരവധി മികച്ച റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുമുണ്ട്. അ‌തിനെല്ലാം മുകളിൽ നിൽക്കുന്നവയാണ് ജിയോയുടെ വാർഷിക പ്ലാനുകൾ. 3599 രൂപ, 3999 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ വാർഷിക പ്ലാനുകൾ എത്തുന്നത്.

അ‌ംബാനിയെ വിശ്വാസമുള്ളവർക്ക് ഇതിലേ വരാം! സമാധാനം നൽകുന്ന ജിയോ പ്ലാൻ

അ‌തിൽത്തന്നെ ഏറ്റവും നിരക്ക് കുറഞ്ഞതും എന്നാൽ മാന്യമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതുമായ ജിയോ പ്ലാനാണ് 3599 രൂപയുടെ പ്ലാൻ. 365 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ ജിയോ വാർഷിക പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

പ്രതിദിനം 2ജിബിക്ക് മുകളിൽ ഡാറ്റ അ‌ടങ്ങുന്ന പ്ലാൻ ആയതിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ ജിയോ വാർഷിക പ്ലാനിൽ ലഭ്യമാണ്. അ‌തിനാൽ 5ജി സ്മാർട്ട്ഫോണുള്ള ജിയോ വരിക്കാർക്ക് തങ്ങളുടെ പ്രദേശത്ത് ജിയോ 5ജി ലഭ്യമാണ് എങ്കിൽ പരിധിയില്ലാതെ ​ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

അ‌ംബാനിയെ വിശ്വാസമുള്ളവർക്ക് ഇതിലേ വരാം! സമാധാനം നൽകുന്ന ജിയോ പ്ലാൻ

അൺലിമിറ്റഡ് 5G ഡാറ്റയ്ക്ക് പുറമേ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ 3599 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കും മുമ്പ് ജിയോ വരിക്കാർ ഒരുകാര്യം ഉറപ്പാക്കേണ്ടതുണ്ട്.

തങ്ങളുടെ പ്രദേശത്ത് ജിയോ സേവനങ്ങൾ കൃത്യമായി തൃപ്തികരമാം വിധത്തിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതാണ് വാർഷിക പ്ലാൻ ചെയ്യും മുമ്പ് ജിയോ വരിക്കാർ ചെയ്യേണ്ടത്. ചിലയിടങ്ങളിൽ ജിയോയ്ക്ക് വേഗത കുറവാണ് എന്ന് പരാതിയുണ്ട്. അ‌ങ്ങനെയുള്ള ഇടങ്ങളിലുള്ളവർ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് പോർട്ട് ചെയ്യുന്ന കാര്യം ആലോചിക്കുന്നുണ്ട് എങ്കിൽ വാർഷിക പ്ലാൻ ചെയ്യുന്നത് നഷ്ടമായി മാറും.

ഒരു വർഷത്തേക്ക് റീച്ചാർജ് ​ചെയ്തിട്ട് ആനുകൂല്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള സാഹചര്യമില്ല എങ്കിലും മുടക്കുന്ന കാശ് നഷ്ടമാകും. അ‌തിനാൽ ജിയോ സേവനങ്ങളിൽ തൃപ്തിയുണ്ടെങ്കിൽ മാത്രം വാർഷിക റീച്ചാർജ് പ്ലാനുമായി മുന്നോട്ട് പോകുന്നതാണ് നല്ലത്. ജിയോയുടെ റീച്ചാർജ് പ്ലാനുകളിൽ വച്ച് ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ തന്നെയാണ് 3599 രൂപയുടെ പ്ലാൻ.

അ‌ംബാനിയെ വിശ്വാസമുള്ളവർക്ക് ഇതിലേ വരാം! സമാധാനം നൽകുന്ന ജിയോ പ്ലാൻ

ജിയോയുടെ രണ്ടാമത്തെ വാർഷിക പ്ലാനായ 3999 രൂപയുടെ പ്ലാനിൽ 2.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. അൺലിമിറ്റഡ് 5G ഡാറ്റ, ഫാൻകോഡ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിൽ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Jio has two annual plans available for prepaid users. Out of which the Rs 3599 plan offers benefits for 365 days at the lowest rate. The benefits of unlimited calling, 2.5GB data per day, 100 SMS per day and unlimited 5G data offer will be available in this Jio annual plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X