നല്ല വേഗമുണ്ട്, അറിയാമോ! ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകളിലെ ബെസ്റ്റ് 2 പ്ലാനുകൾ ഇവയാണ്
വരിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി റിലയൻസ് ജിയോ (Reliance Jio) ആണ്. തങ്ങളുടെ കോടിക്കണക്കിന് വരുന്ന വരിക്കാർക്കായി റിലയൻസ് ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ മികച്ച വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജിയോയുടെ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകൾ ആണ് അനുയോജ്യം. അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന 21 പ്രീപെയ്ഡ് പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. ഇതിൽ 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകളും 2.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളും 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളും ഉൾപ്പെടുന്നു.
എന്നാൽ 5ജി ഫോണുള്ള ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം 2ജിബി പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകളാണ് ഏറ്റവും ലാഭകരം. ജൂലൈയിൽ നിരക്കുകൾ വർധിപ്പിച്ച കൂട്ടത്തിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകാനുള്ള മാനദണ്ഡങ്ങളിലും ജിയോ മാറ്റം വരുത്തി. നിരക്ക് വർധനയ്ക്ക് ശേഷം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകളിൽ മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കൂ.

2ജിബിക്ക് മുകളിലുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടുന്നതിനാൽ ഉപയോക്താക്കൾക്ക് ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. 3ജിബിയോ, 2.5ജിബിയോ ഉള്ള പ്ലാനുകൾ എടുത്താലും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കും. അപ്പോൾ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് ലാഭകരം. കാരണം ഡാറ്റയുടെ അളവ് കൂടുംതോറും പ്ലാനിന്റെ ചെലവും കൂടും.
അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ജിയോയുടെ 21 പ്രീപെയ്ഡ് പ്ലാനുകൾക്കിടയിൽ ഏറ്റവും ബെസ്റ്റ് 2 പ്ലാനുകൾ എന്ന് ജിയോ തന്നെ അടയാളപ്പെടുത്തിയിരിക്കുന്ന രണ്ട് പ്ലാനുകൾ ഉണ്ട്. അവ 349 രൂപ, 899 രൂപ നിരക്കുകളിലാണ് എത്തുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് അനുയോജ്യമായ ഈ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

349 രൂപയുടെ ജിയോ അൺലിമിറ്റഡ് 5ജി പ്ലാൻ: ജിയോ തങ്ങളുടെ വെബ്സൈറ്റിലും ആപ്പിലും ബെസ്റ്റ് 5ജി പ്ലാൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് പ്ലാനുകളിൽ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനാണിത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഉൾപ്പെടുന്നു.
899 രൂപയുടെ ജിയോ 5ജി പ്ലാൻ: ജിയോയുടെ ബെസ്റ്റ് 5ജി പ്ലാനുകളിൽ രണ്ടാമത്തെ പ്ലാന ഇതാണ്. 90 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ 2GB പ്രതിദിന ഡാറ്റ, 20GB "എക്സ്ട്രാ" ഡാറ്റ (ആകെ 164GB), അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 SMS എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. അധിക ആനുകൂല്യങ്ങൾക്കൊപ്പം സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ജിയോയുടെ ഈ രണ്ട് ബെസ്റ്റ് 5ജി പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ പ്രതിദിന ചെലവ് ഉള്ളത് 899 രൂപയുടെ പ്ലാനിനാണ്. ദിവസം 9 രൂപ 98 പൈസയാണ് ഈ പ്ലാനിന്റെ ചെലവ്. അതേസമയം 349 രൂപയുടെ ജിയോ 5ജി പ്ലാനിന് പ്രതിദിനം 12 രൂപ 82 പൈസ ചെലവാകും. അതിനാൽ ഈ രണ്ട് പ്ലാനുകളിൽ ലാഭം 899 രൂപയുടെ പ്ലാനാണ്.


Click it and Unblock the Notifications







