Home
News

എന്ത് തകരാർ ഉണ്ടായാലും ഇൻർനെറ്റ് മുടങ്ങില്ല; 198 രൂപയുടെ ജിയോ​ഫൈബർ ബ്രോഡ്ബാൻഡ് ബാക്കപ്പ് പ്ലാൻ എത്തി!

ഇന്ത്യയിലെ ഇൻർനെറ്റ് സേവന ദാതാക്കളിൽ (ISP) പ്രമുഖരായ റിലയൻസ് ജിയോ പുതിയ ജിയോ ​ഫൈബർ ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് സേവനവുമായി രംഗത്ത്. 198 രൂപയുടെ പ്ലാനാണ് ഇതിനായി ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 2023 മാർച്ച് 30 മുതൽ ഉപയോക്താക്കൾക്ക് ഈ ബ്രോഡ്‌ബാൻഡ് ബാക്ക്- അപ്പ് സേവനം ലഭ്യമാകും.

പ്രാഥമിക കണക്ഷൻ പ്രവർത്തിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ മെയിന്റനൻസ് പ്രവർത്തനങ്ങൾ കാരണം തകരാറിലായാൽ ഒരു ബാക്കപ്പ് ബ്രോഡ്ബാൻഡ് കണക്ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ഉദ്ദേശിച്ചുള്ളതാണ് ജിയോ ​ഫൈബർ ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാൻ. പ്രതിമാസം 198 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകൾ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത വർക്ക്ഫ്ലോ ഉണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും.

198 രൂപയുടെ ജിയോ​ഫൈബർ ബ്രോഡ്ബാൻഡ് ബാക്കപ്പ് പ്ലാൻ എത്തി!

198 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാനിലൂടെ 10 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. പ്രാഥമിക ബ്രോഡ്‌ബാൻഡ് കണക്ഷൻ തകരാറിലായാൽ 1/2/7 ദിവസത്തേക്ക് ഒറ്റ-ക്ലിക്കിൽ അപ്‌ഗ്രേഡ് ചെയ്ത് സ്പീഡ് 30 എംബിപിഎസ് അല്ലെങ്കിൽ 100 എംബിപിഎസ് ആയി വർദ്ധിപ്പിക്കാം.

അ‌തായത് ​പ്രൈമറി ഇന്റർനെറ്റ് കണക്ഷൻ 1 ദിവസത്തേക്ക് ലഭ്യമല്ലാതാകുമെന്ന സന്ദർഭത്തിൽ നിങ്ങൾക്ക് 30 എംബിപിഎസ് വേഗത വേണമെങ്കിൽ 21 രൂപ പ്ലാനോ 100 എംബിപിഎസ് വേഗത വേണമെങ്കിൽ 32 രൂപ പ്ലാനോ തിരഞ്ഞെടുക്കാം. ഇതേപോലെ 2 ദിവസത്തേക്കും 7 ദിവസത്തേക്കുമുള്ള പ്ലാനുകൾ ലഭ്യമാണ്.

അ‌തായത് ​പ്രൈമറി ഇന്റർനെറ്റ് കണക്ഷൻ 2 ദിവസത്തേക്ക് ലഭ്യമല്ലാതാകുമെന്ന സന്ദർഭത്തിൽ 30 എംബിപിഎസ് വേഗത വേണമെങ്കിൽ 31 രൂപ പ്ലാനോ 100 എംബിപിഎസ് വേഗത വേണമെങ്കിൽ 52 രൂപ പ്ലാനോ തിരഞ്ഞെടുക്കാം. 7 ദിവസത്തേക്ക് ഇന്റർനെറ്റ് തടസപ്പെടുന്ന ഘട്ടത്തിൽ 101 രൂപയ്ക്ക് 30 എംബിപിഎസ് വേഗതയും 152 രൂപയ്ക്ക് 100 എംബിപിഎസ് വേഗതയും ലഭിക്കും.

198 രൂപയുടെ ജിയോ​ഫൈബർ ബ്രോഡ്ബാൻഡ് ബാക്കപ്പ് പ്ലാൻ എത്തി!

ജിയോ ​ഫൈബർ ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാൻ ആനുകൂല്യങ്ങൾ ഇവിടംകൊണ്ട് അ‌വസാനിക്കുന്നില്ല. ഉപഭോക്താക്കൾക്ക് ഒരു സെറ്റ്-ടോപ്പ് ബോക്സിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 100 രൂപയുടെ എന്റർടെയ്ൻമെന്റ് അപ്‌ഗ്രേഡിൽ സൗജന്യ STB + 400 ലൈവ് ടിവി ചാനലുകൾ + 6ഒടിടി ആപ്പുകൾ + യൂട്യൂബ് എന്നിവ ലഭിക്കും.

കുറഞ്ഞത് അഞ്ച് മാസത്തേക്ക് എങ്കിലും ബാക്കപ്പ് പ്ലാൻ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനായി ഉപയോക്താക്കൾ 1490 രൂപ നൽകേണ്ടിവരും (അഞ്ച് മാസത്തേക്ക് 990 രൂപയും ഇൻസ്റ്റാളേഷന് 500 രൂപയും). സെറ്റ്ടോപ്പ് ബോക്സ് അപ്‌ഗ്രേഡിനും ഉപയോക്താവ് തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് അഞ്ച് മാസത്തേക്ക് മൊത്തത്തിൽ 500 രൂപയോ 1000 രൂപയോ നൽകേണ്ടിവരും. അ‌തോടൊപ്പം ജിഎസ്ടിയും നൽകണം.

198 രൂപയുടെ ജിയോ​ഫൈബർ ബ്രോഡ്ബാൻഡ് ബാക്കപ്പ് പ്ലാൻ എത്തി!

ജിയോ​​​ഫൈബർ ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാൻ നേടുന്നതിനായി ഉപയോക്താക്കൾ 60008-60008 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകിയാൽ മതിയാകും. അല്ലെങ്കിൽ ജിയോയുടെ വെബ്‌സൈറ്റ് സന്ദർശിച്ചും പ്ലാൻ സ്വന്തമാക്കാം. അ‌തുമല്ലെങ്കിൽ അടുത്തുള്ള ജിയോ റീട്ടെയിലർ സ്റ്റോർ സന്ദർശിച്ചും 99 രൂപയ്ക്ക് ഒരു ബാക്ക്-അപ്പ് കണക്ഷൻ ബുക്ക് ചെയ്യാം.

ആളുകൾക്ക് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ഉപയോഗിച്ച് സർവസമയവും വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റേണ്ടിവരുമെന്നും അ‌തിന്റെ ആവശ്യകത അ‌ത്രമേൽ പ്രധാനപ്പെട്ടതാണ് എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ബ്രോഡ്‌ബാൻഡ് സേവന ദാതാവ് എന്ന നിലയിൽ തങ്ങൾ മനസിലാക്കുന്നു എന്ന് ജിയോ വക്താവ് പുതിയ പ്ലാൻ അ‌വതരിപ്പിക്കവേ വ്യക്തമാക്കി.

അ‌തിനാലാണ്, വീടുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന് എന്തെങ്കിലും തകരാർ ഉണ്ടാകുന്ന ഘട്ടങ്ങളിൽ താങ്ങാനാകുന്ന നിരക്കിൽ ആശ്രയിക്കാൻ സാധിക്കുന്ന ഒരു ബാക്ക്-അപ്പ് കണക്ഷൻ എന്ന ആശയം തങ്ങൾ അ‌വതരിപ്പിക്കുന്നത്. വീടുകളിൽ സർവസമയവും ഡാറ്റ ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കും എന്നും ജിയോ പുതിയ പ്ലാൻ അ‌വതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.

More from GizBot

Best Mobiles in India

English summary
Reliance Jio, one of the leading Internet service providers in India, has launched a new Jio Fibre broadband backup service. The Rs 198 Jio Fibre Broadband Back-up plan is meant for users who want a backup broadband connection in case the primary connection goes down or breaks due to maintenance activities.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X