ജിയോ അൺലിമിറ്റഡ് 5ജി 233 രൂപ ചെലവിൽ കിട്ടും; അൽപ്പം വളഞ്ഞ വഴിയാണ്, പക്ഷേ നേട്ടമുണ്ട്!
ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ജിയോ നൽകുന്ന അൺലിമിറ്റഡ് 5ജി ഡാറ്റ വൻ നേട്ടമാണ്. പ്രതിദിന ഡാറ്റ പരിധിയൊന്നുമില്ലാതെ ഇഷ്ടംപോലെ ഡാറ്റ ഉയർന്ന വേഗത്തിൽ ഉപയോഗിക്കാമെന്നതാണ് ജിയോ അൺലിമിറ്റഡ് ഓഫറിന്റെ നേട്ടം. എന്നാൽ ഈ ഓഫർ ലഭ്യമാകണമെങ്കിൽ ഉപയോക്താവ് 239 രൂപയ്ക്ക് മുകളിലുള്ള പ്ലാനുപയോഗിച്ച് റീച്ചാർജ് ചെയ്യണം.
239 രൂപയിൽ കുറഞ്ഞ തുകയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളും ജിയോയുടെ പട്ടികയിലുണ്ട്. എന്നാൽ ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ജിയോ അൺലിമിറ്റഡ് 5ജി ഓഫർ ലഭ്യമാകില്ല. പക്ഷേ പ്രതിമാസം 239 രൂപയിലും കുറഞ്ഞ തുക ചെലവഴിച്ചുകൊണ്ടും ഈ ജിയോ അൺലിമിറ്റഡ് 5ജി നേടാൻ വഴിയുണ്ട്.

ജിയോ 5ജി ഇപ്പോൾ കേരളത്തിൽ ഏതാണ്ട് എല്ലായിടത്തും ലഭ്യമാണ്. റെക്കോഡ് വേഗത്തിലാണ് ജിയോ 5ജി വ്യാപനം ഇന്ത്യയിലെമ്പാടും നടത്തിവരുന്നത്. 2023 അവസാനിക്കും മുമ്പ് തന്നെ ഭൂരിഭാഗം പ്രദേങ്ങളിലും 5ജി എത്തിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. എയർടെൽ ഉയർത്തുന്ന കനത്ത വെല്ലുവിളിയും ജിയോയുടെ 5ജി വ്യാപനത്തിന് വേഗം കൂട്ടി എന്ന് പറയാം.
2024ന്റെ രണ്ടാം പകുതിയോടെ ജിയോയുടെ 5ജി വ്യാപനം ഏതാണ്ട് പൂർണ്ണതയിലേക്ക് എത്തും. അതിന് പിന്നാലെ അൺലിമിറ്റഡ് 5ജി ഓഫർ ജിയോ നിർത്തലാക്കുകയും 5ജി പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്യും എന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ പറയുന്നത്. അതായത് അൺലിമിറ്റഡ് 5ജി സൗജന്യമായി ഇനി കുറച്ച് നാളുകൾ കൂടിയേ ലഭ്യമാകൂ എന്നർഥം.

ജിയോ പുതിയ 5ജി പ്ലാനുകൾ അവതരിപ്പിക്കും വരെ പ്രതിമാസം കുറഞ്ഞ ചെലവിൽ ജിയോയുടെ അൺലിമിറ്റഡ് 5ജി ലഭിക്കാൻ യോഗ്യതയുള്ള റീച്ചാർജ് പ്ലാനുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് ഏറ്റവും നല്ല ഓപ്ഷൻ 749 രൂപയുടെ റീച്ചാർജ് പ്ലാനാണ്. ഈ പ്ലാനിന്റെ വാലിഡിറ്റിയും ചെലവും പരിഗണിച്ചാൽ പ്രതിമാസം 233 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ.
749 രൂപ പ്ലാൻ എന്നത് ജിയോയുടെ പുതിയ റീച്ചാർജ് പ്ലാനൊന്നുമല്ല. ഏറെ നാളായി ജിയോ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ ഈ ഓപ്ഷൻ ഉണ്ട്. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഉപയോക്താക്കൾക്ക് കുറഞ്ഞ പ്രതിമാസ ചെലവിൽ ജിയോയുടെ അൺലിമിറ്റഡ് 5ജി ലഭ്യമാകാൻ ഈ പ്ലാൻ മികച്ച ഓപ്ഷനാണ്.
ദീർഘകാല റീച്ചാർജ് പ്ലാനുകൾ പ്രതിമാസ പ്ലാനുകളെക്കാൾ കൂടുതൽ ലാഭകരമാണ്. 749 രൂപയുടെ പ്ലാൻ മൂന്ന് മാസത്തേക്ക് വാലിഡിറ്റി ലഭ്യമാക്കുന്നു. ഇടത്തരം വാലിഡിറ്റി പ്ലാനുകൾ തേടുന്നവർക്കും 749 രൂപയുടെ ജിയോ പ്ലാൻ മികച്ച ഓപ്ഷനാണ്. ഈ പ്ലാനിൽ 90 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ലഭിക്കും.

കൂടാതെ ദിവസം 2ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. അതിനാൽത്തന്നെ 5ജി ലഭ്യമാകാത്ത പ്രദേശത്തുള്ളവർക്കും 4ജി ഫോൺ ഉള്ളവർക്കും പ്രതിദിന ആവശ്യങ്ങൾക്കുള്ള മാന്യമായ ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം ചില അധിക ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നു. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയാണ് അവ.
ജിയോ അൺലിമിറ്റഡ് 5ജി കൂടാതെ തന്നെ 90 ദിവസത്തേക്ക് ആകെ 180 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. FUP (ന്യായമായ ഉപയോഗ നയം) പരിധി ഡാറ്റ 64 Kbps ആയി കുറയും. 4G/5G കവറേജിന്റെയും ലഭ്യതയുടെയും കാര്യത്തിൽ ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ.


Click it and Unblock the Notifications








