മാസം 173 രൂപയുണ്ടെങ്കിൽ അൺലിമിറ്റഡ് കോളിങ് സഹിതം സുഖ സുന്ദരമായി മുന്നോട്ട് പോകാം!
ടെലിക്കോം നിരക്ക് വർധിപ്പിച്ചതിന് ശേഷം സ്വകാര്യ കമ്പനികളുടെ വരിക്കാരിൽ പലരും കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾക്കായി പരക്കം പായുകയാണ്. ഇങ്ങനെ കുറഞ്ഞ നിരക്കിലുള്ള പ്ലാൻ അന്വേഷിച്ച് പോകുന്ന പലരും എത്തുന്നത് ബിഎസ്എൻഎല്ലിലേക്കാണ്. മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും നിരക്കുകൾ വർധിപ്പിച്ചെങ്കിലും ഏറ്റവുമധികം ആളുകൾ പോയത് ജിയോയിൽ നിന്നാണ്. ഡാറ്റ കൂടുന്നതിന് അനുസരിച്ചാണ് റീച്ചാർജ് പ്ലാനുകളിൽ പ്രധാനമായും നിരക്കും കൂടുന്നത്. അൺലിമിറ്റഡ് കോളിങ് സൗകര്യവും വാലിഡിറ്റിയും പ്രധാനമായും വേണ്ട സാധാരണക്കാരായ വരിക്കാർക്ക് അനുയോജ്യമായ നല്ല പ്ലാൻ ജിയോയും നൽകുന്നുണ്ട് എന്നതാണ് സത്യം. എന്നാൽ അതിൽ ചില പ്രതിബന്ധങ്ങൾ ഉണ്ട് എന്ന് മാത്രം.
ഡാറ്റ അധികം ഇല്ലാതെ അൺലിമിറ്റഡ് കോളിങ് സൗകര്യം സഹിതം ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യണമെങ്കിൽ സാധാരണ ഗതിയിൽ ജിയോ വരിക്കാർക്ക് ആശ്രയം 189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനാണ്. വാലിഡിറ്റി നിലനിർത്താനുള്ള ജിയോയുടെ ഏറ്റവും നിരക്കു കുറഞ്ഞ (അടിസ്ഥാന) പ്രീപെയ്ഡ് പ്ലാൻ ആണിത്.

189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, ആകെ 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭ്യമാണ്.
എന്നാൽ ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഈ 189 രൂപയുടെ പ്ലാനിനെക്കാൾ കുറഞ്ഞ ചെലവിൽ പ്രതിമാസ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ജിയോ വരിക്കാർക്ക് മുന്നിൽ ഒരു ഓപ്ഷനുണ്ട്. അതാണ് 1899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. മൈജിയോ ആപ്പിൽ വാല്യൂ പ്ലാനുകളുടെ വിഭാഗത്തിൽ ഈ പ്രീപെയ്ഡ് പ്ലാൻ കാണാൻ സാധിക്കും.

1899 രൂപയുടെ പ്ലാൻ യഥാർഥത്തിൽ 336 ദിവസ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. അതായത് 28 ദിവസം വാലിഡിറ്റിയുള്ള 189 രൂപയുടെ പ്ലാൻ 12 തവണ റീച്ചാർജ് ചെയ്യുമ്പോൾ കിട്ടുന്ന വാലിഡിറ്റിക്ക് തുല്യമായ വാലിഡിറ്റി. 11 മാസ വാലിഡിറ്റി എന്ന് മറ്റൊരു വിധത്തിൽ പറയാം.
189 രൂപയുടെ പ്ലാൻ ഉപയോഗിച്ച് മാസം തോറും റീച്ചാർജ് ചെയ്യാൻ നിന്നാൽ 336 ദിവസ വാലിഡിറ്റിക്കായി 2,268 രൂപ റീച്ചാർജ് ചെലവ് വരും. എന്നാൽ ഇവിടെ 1899 രൂപയുടെ പ്ലാനിന്റെ പ്രതിമാസ ചെലവ് പരിശോധിച്ചാൽ മാസം 172 രൂപ 63 പൈസ മാത്രമേ ചെലവ് വരുന്നുള്ളൂ. അതായത് 173 രൂപയിൽ താഴെ മാത്രമേ മാസം ചെലവാകുന്നുള്ളൂ.
189 രൂപയുടെ പ്ലാൻ 12 തവണ റീച്ചാർജ് ചെയ്യുന്നതിലും ലാഭം 1899 രൂപയുടെ പ്ലാൻ ഒറ്റത്തവണ ചെയ്യുന്നതാണ്. വിലയിൽ മാത്രം ഏതാണ്ട് 369 രൂപയോളം കുറവ് ലഭിക്കും. പ്രതിമാസ അടിസ്ഥാനത്തിൽ നോക്കിയാൽ ആനുകൂല്യങ്ങൾ ഇരു പ്ലാനുകളും ഏതാണ്ട് ഒരുപോലെ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

1899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ് സൗകര്യം, ആകെ 24ജിബി ഡാറ്റ, മൊത്തം 3600 എസ്എംഎസ്, 336 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉപയോക്താക്കൾക്ക് ലഭ്യമാകും. ഡാറ്റ ആവശ്യങ്ങൾ കുറവുള്ള ജിയോ വരിക്കാർക്ക് ഏറ്റവും അനുയോജ്യമായ റീച്ചാർജ് ഓപ്ഷനാണ് ഇത്.


Click it and Unblock the Notifications







