ചെറിയ തുകയുടെ റീച്ചാർജ് ചെയ്താലും സൗജന്യ അൺലിമിറ്റഡ് 5ജി ഡാറ്റ നേടാം, ചെയ്യേണ്ടത് ഈ ഒറ്റക്കാര്യം!
ഇന്ത്യൻ ടെലിക്കോം രംഗത്തെ അതികായനായ റിലയൻസ് ജിയോ ഇപ്പോൾ 5ജി വ്യാപനത്തിന്റെ തിരക്കിലാണ്. ഈ വർഷം അവസാനിക്കുമ്പോഴേക്കും രാജ്യത്തിന്റെ മുക്കിലും മൂലയിലും തങ്ങളുടെ 5ജി എത്തിയിരിക്കണം എന്ന നിർബന്ധ ബുദ്ധിയോടെ അതിവേഗമാണ് ജിയോ 5ജി അവതരണം നടത്തിക്കൊണ്ടിരിക്കുന്നത്. എതിരാളിയായ എയർടെൽ ജിയോയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുമുണ്ട്.
ജിയോയ്ക്ക് പുറമേ ഇന്ത്യയിൽ 5ജി സേവനം കാര്യമായ അളവിൽ നൽകിത്തുടങ്ങിയിരിക്കുന്ന ഏക ടെലിക്കോം കമ്പനി എയർടെൽ ആണ്. ജിയോയ്ക്ക് കനത്ത വെല്ലുവിളി തുടക്കം മുതൽ എയർടെൽ നൽകുന്നുണ്ട്. സത്യത്തിൽ ഇന്ത്യയിൽ ആദ്യമായി 5ജി സേവനം ആരംഭിച്ച നേട്ടം പോലും എയർടെലിന്റെ പക്കലാണ് ഉള്ളത്.

ജിയോയും എയർടെലും തമ്മിലുള്ള വാശിയേറിയ മത്സരം കൂടുതൽ ഇടങ്ങളിലേക്ക് അതിവേഗം 5ജി എത്തുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 5ജി വ്യാപനം നടക്കുന്നതേയുള്ളൂ എന്നതിനാൽ ഇതിനകം 5ജി അവതരിപ്പിച്ച സ്ഥലങ്ങളിലെല്ലാം ജിയോയും എയർടെലും സൗജന്യമായാണ് 5ജി ഡാറ്റ നൽകുന്നത്. അതിനാൽ പ്രതിദിന പരിധികളൊന്നുമില്ലാതെ ഇഷ്ടം പോലെ ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നു.
ജിയോ, എയർടെൽ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്കാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ കൊണ്ട് നേട്ടം ഉണ്ടാക്കാനാകുക. 5ജി ഡാറ്റയ്ക്കായി ഈ കമ്പനികൾ പ്രത്യേകം പ്ലാനുകളൊന്നും പുറത്തിറക്കിയിട്ടില്ല. നിശ്ചിത തുകയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്കെല്ലാം ഈ അൺലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് യോഗ്യത ലഭിക്കുന്നു.

ജിയോയുടെ കാര്യമെടുത്താൽ 239 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്കാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുക. എന്നാൽ മറ്റ് കുറഞ്ഞ തുകയുടെ റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കും ഈ ഓഫർ ലഭ്യമാക്കാൻ ഒരു പ്ലാൻ ജിയോയുടെ പക്കലുണ്ട്. ജിയോയുടെ ആദ്യ 5ജി പ്ലാൻ എന്ന് വിശേഷിപ്പിക്കാവുന്ന 61 രൂപയുടെ പ്ലാൻ ആണ് അത്.
61 രൂപയുടെ ജിയോ 5ജി ഡാറ്റ പ്ലാനിന്റെ നേട്ടം: 61 രൂപയുടെ ഈ ജിയോ 5ജി ഡാറ്റ പായ്ക്ക് 6 ജിബി ഹൈ-സ്പീഡ് 5 ജി ഡാറ്റയാണ് ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ വെബ്സൈറ്റിലും ആപ്പിലും നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഈ 5ജി ഡാറ്റ പായ്ക്ക് എത്തുന്നത്.
ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലെ നിരക്ക് കുറഞ്ഞ 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ റീച്ചാർജ് പ്ലാനുകൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് യോഗ്യതയില്ല. അതായത് 5ജി ലഭ്യമായ പ്രദേശത്തെ 5ജി ഫോണുള്ള വരിക്കാരാണെങ്കിലും ഈ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് സാധാരണഗതിയിൽ ജിയോയുടെ അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനാകില്ല.

എന്നാൽ കുറഞ്ഞ നിരക്കിലെത്തുന്ന ഈ നാല് ജിയോ പ്ലാനുകൾ ഉപയോഗിക്കുന്ന വരിക്കാർക്കും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ യോഗ്യത നേടാൻ 61 രൂപയുടെ ജിയോ 5ജി ഡാറ്റ പ്ലാൻ പ്രയോജനപ്പെടുത്താം. 149 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 20 ദിവസ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1ജിബി ഡാറ്റ, ദിവസം 100എസ്എംഎസും നൽകുന്നു.
149 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നവർ 61 രൂപയുടെ പ്ലാൻ കൂടി തെരഞ്ഞെടുത്താൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാൻ അത് അവസരമൊരുക്കുന്നു. ജിയോ 5ജി എത്തിയ പ്രദേശങ്ങളിലെ 5ജി ഫോണുള്ളവർക്ക് ഇത് ഒരു മികച്ച ഡീൽ ആണ്. ഇതേപോലെ 179 രൂപ, 199 രൂപ, 209 രൂപ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കും അൺലിമിറ്റഡ് 5ജി ഡാറ്റ നേടാനാകും.


Click it and Unblock the Notifications








