Home
News

വേണ്ടത് വാലിഡിറ്റിയും കോളിങ് ആനുകൂല്യവുമാണോ? എങ്കിൽ തെരഞ്ഞെടുക്കേണ്ട ജിയോ പ്ലാൻ ഇതാ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം സേവനനദാതാവായ ജിയോ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ജിയോ വരിക്കാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ പ്ലാനുകൾ ആകർഷകമായ ആനുകൂല്യങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ നിരക്കിൽ മികച്ച മൂല്യം ലഭിക്കുന്ന പ്ലാനുകളും ഇക്കൂട്ടത്തിലുണ്ട്.

ജിയോ വെബ്​സൈറ്റിലോ, മൊ​ബൈൽ ആപ്പിലോ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ വാല്യൂ എന്ന വിഭാഗത്തിൽ ഏതാനും പ്ലാനുകൾ കാണാൻ സാധിക്കും. വാലിഡിറ്റിയും കോളിങ് ആവശ്യങ്ങളും കൂടുതലായി ഉള്ള വരിക്കാർക്ക് ഏറ്റവും അ‌നുയോജ്യം ഈ പ്ലാനുകൾ ആണ്. ചെറിയ അ‌ളവിൽ ബൾക്ക് ഡാറ്റയും ഈ പ്ലാനിലുണ്ട്.

വേണ്ടത് വാലിഡിറ്റിയും കോളിങ് ആനുകൂല്യവുമാണോ? എങ്കിൽ പ്ലാൻ ഇതാ

കുറഞ്ഞ നിരക്കിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ പ്ലാനുകൾ ആണ് ജിയോയുടെ വാല്യൂ വിഭാഗത്തിലുള്ള പ്ലാനിലുള്ളത്. മൂന്ന് പ്ലാനുകളാണ് ഈ പട്ടികയിൽ കാണാൻ സാധിക്കുക. അ‌വ 1599 രൂപ, 395 രൂപ, 155 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

155 രൂപയുടെ ജിയോ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയാണ് 155 രൂപയുടെ ജിയോ പ്ലാനിലുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഏതാണ്ട് ഒരു മാസത്തേക്ക് അ‌ൺലിമിറ്റഡ് കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ ജിയോ പ്ലാൻ സഹായിക്കുന്നു. കോളിങ്ങിന് പുറമേ അ‌ത്യാവശ്യം ഡാറ്റ ആവശ്യങ്ങൾക്കായി ആകെ 2ജിബി ഡാറ്റയും ഈ പ്ലാനിലുണ്ട്.

വേണ്ടത് വാലിഡിറ്റിയും കോളിങ് ആനുകൂല്യവുമാണോ? എങ്കിൽ പ്ലാൻ ഇതാ

കൂടാതെ 300 എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട വിനോദവും സുരക്ഷാ അനുഭവവും നൽകുന്നതിന് ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസും 155 രൂപയുടെ ഈ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. റീച്ചാർജിനായി അ‌ധികതുക മുടക്കാൻ സാധിക്കാത്ത സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ജിയോ പ്ലാൻ ആണിത്.

395 രൂപയുടെ ജിയോ പ്ലാൻ: ഒരു മാസത്തിൽ കൂടുതൽ കാലയളവിലേക്ക് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാകുന്ന ജിയോ പ്ലാനാണ് 395 രൂപയുടേത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. ഡാറ്റ ആവശ്യങ്ങൾ അ‌ധികമില്ലാത്ത ആളുകളെ സംബന്ധിച്ചിടത്തോളം ആശ്രയിക്കാവുന്ന നല്ലൊരു പ്ലാനാണ് 395 രൂപയുടേത്.

ഏതാണ്ട് മൂന്ന് മാസത്തോടടുത്തുള്ള വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ആവശ്യങ്ങൾ നിറവേറ്റാം എന്നതിനൊപ്പം പ്ലാനിൽ ലഭ്യമാകുന്ന 6ജിബി ബൾക്ക് ഡാറ്റ ഉപയോഗിച്ച് അ‌ത്യാവശഘട്ടങ്ങളിൽ ഇന്റർനെറ്റ് ആവശ്യങ്ങളും നിറവേറ്റാം. 1000 സൗജന്യ എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാണ്. 395 രൂപ പ്ലാനിന്റെ വരിക്കാർക്ക് ജിയോ ആപ്പുകളിലേക്കുള്ള അധിക സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാകും.

വേണ്ടത് വാലിഡിറ്റിയും കോളിങ് ആനുകൂല്യവുമാണോ? എങ്കിൽ പ്ലാൻ ഇതാ

1559 രൂപയുടെ ജിയോ പ്ലാൻ: ജിയോയുടെ വാല്യൂ പ്ലാനുകളിലെ ഏറ്റവും നിരക്ക് കൂടിയ പ്ലാനും ഏറ്റവുമധികം വാലിഡിറ്റി നൽകുന്ന പ്ലാനും 1559 രൂപയുടെ പ്ലാനാണ്. 336 ദിവസത്തെ വാലിഡിറ്റിയിൽ കോളിങ് ആവശ്യങ്ങൾ നിറവേറ്റാം എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. കോളിങ് ആവശ്യങ്ങൾ മാത്രമുള്ള ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റിക്കായി പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണിത്.

അ‌ൺലിമിറ്റഡ് കോളിങ്ങിനൊപ്പം 336 ദിവസത്തേക്ക് ആകെ് 24 ജിബി ഡാറ്റയും ലഭിക്കും. അ‌ത്യാവശ്യ സന്ദർഭങ്ങളിൽ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഡാറ്റയുടെ പിന്തുണ അ‌തുവഴി ലഭ്യമാകുന്നു. 3600 എസ്എംഎസ് ആണ് ഈ പ്ലാനിലുള്ള മറ്റൊരു പ്രധാന ആനുകൂല്യം. അധിക ബോണസായി ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നീ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്.

Best Mobiles in India

English summary
Three plans are listed in the value section of Jio's prepaid plans on the Jio website and mobile app. These plans will be available at Rs 1599, Rs 395, and Rs 155, respectively. These plans are best suited for subscribers with high validity and calling needs. This plan also comes with a small amount of bulk data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X