ജിയോ, വിഐ, എയർടെൽ എന്നിവയുടെ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ മൂന്ന് പ്രധാന സ്വകാര്യ ടെലിക്കോം കമ്പനികളാണ് എയർടെലും ജിയോയും വിഐയും. ഈ മൂന്ന് കമ്പനികളും അവരുടെ വരിക്കാർക്ക് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ഈ പ്ലാനുകളിൽ നിന്നും നമ്മുടെ ആവശ്യത്തിന് അനുസരിച്ചാണ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടത്. പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ ആനുകൂല്യം, വാലിഡിറ്റി, സ്ട്രീമിങ് സർവീസ്, കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയാണ്. പ്രീപെയ്ഡ് പ്ലാനുകളിൽ പണം ലാഭിക്കാൻ വരിക്കാരെ ഈ സൂഷ്മ പരിശോധനയും തിരഞ്ഞെടുപ്പും സഹായിക്കും.

വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതും പണം ലാഭിക്കാനുള്ള ഒരു മാർഗമാണ്. നാല് അക്ക പ്രൈസ് ടാഗിലാണ് ആന്വൽ പ്ലാനുകൾ വരുന്നതെങ്കിലും പിന്നീട് ഒരു വർഷത്തേക്ക് റീചാർജിനായി പണം ചിലവഴിക്കേണ്ടതില്ലെന്നത് ഗുണകരമാണ്. കൂടാതെ കുറഞ്ഞ പണത്തിന് കൂടുതൽ ഡാറ്റ ആനുകൂല്യങ്ങളും ആന്വൽ പ്ലാനുകൾ നൽകുന്നു. എയർടെൽ, ജിയോ, വിഐ എന്നിവയുടെ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളും സമാന ആനുകൂല്യങ്ങൾ ( പ്രതിദിനം 2 ജിബി വീതം ) നൽകുന്ന വാർഷിക പ്ലാനുകളുമാണ് നാം ഇന്ന് പരിശോധിക്കുന്നത്.

1000 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ പ്ലാനുകൾ1000 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ പ്ലാനുകൾ

പ്രീപെയ്ഡ് നിരക്കുകൾ

അടുത്തിടെ ഈ മൂന്ന് പ്രധാന കമ്പനികളും തങ്ങളുടെ പ്രീപെയ്ഡ് നിരക്കുകൾ ഉയർത്തിയിരുന്നു. റിലയൻസ് ജിയോ 20 ശതമാനവും എയർടെലും വിഐയും 25 ശതമാനം വരെയുമാണ് നിരക്കുകൾ കൂട്ടിയത്. പിന്നാലെ വന്ന പുതിയ നിരക്കുകളാണ് ഇവയെല്ലാം. സബ്സ്ക്രൈബേഴ്സ് വാലിഡിറ്റി കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളും ആന്വൽ പ്ലാനുകളും താരതമ്യം ചെയ്യുകയും ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കുകയും വേണം. തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടത് വാലിഡിറ്റിക്കും ഡാറ്റ ആനുകൂല്യങ്ങൾക്കും ആയിരിക്കണം.

എയർടെൽ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളുടെ വിപുലമായ നിര തന്നെ അവതരിപ്പിക്കുന്നു. അവയിൽ ചിലത് 179 രൂപ (28 ദിവസത്തെ വാലിഡിറ്റി), 359 രൂപ (28 ദിവസത്തെ വാലിഡിറ്റി), 549 രൂപ (56 ദിവസത്തെ വാലിഡിറ്റി), 838 രൂപ (56 ദിവസത്തെ വാലിഡിറ്റി), 839 രൂപ (84 ദിവസത്തെ വാലിഡിറ്റി), 1,799 രൂപ (365 ദിവസത്തെ വാലിഡിറ്റി), 2,999 രൂപ (365 ദിവസത്തെ വാലിഡിറ്റി), 3,359 രൂപ (365 ദിവസത്തെ വാലിഡിറ്റി) എന്നിവയാണ്. ഈ പ്ലാനുകളെല്ലാം പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. സ്ട്രീമിങ് ആനുകൂല്യങ്ങളിലും വാലിഡിറ്റിയിലുമാണ് ഈ പ്ലാനുകളിൽ വ്യത്യാസങ്ങൾ ഉള്ളത്.

എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾഎല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ആമസോൺ പ്രൈം

മിക്ക പ്ലാനുകളും 30 ദിവസത്തെ ആമസോൺ പ്രൈം വീഡിയോ ആനുകൂല്യങ്ങളുമായാണ് വരുന്നത്. എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങൾക്ക് പുറമെ ചില പ്ലാനുകൾ എയർടെലിന്റെ എക്‌സ്ട്രീം മൊബൈൽ പാക്കിലേക്കുള്ള ആക്‌സസും ഓഫർ ചെയ്യുന്നു. 838 രൂപയുടെയും 3,359 രൂപയുടെയും എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക് ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ഓഫർ ചെയ്യുന്നുണ്ട്. പ്രതിദിന ഡാറ്റാ ആനുകൂല്യങ്ങൾ കണക്കാക്കുമ്പോൾ, പ്ലാനിന്റെ നിരക്ക് കൂടുന്നതിന് അനുസരിച്ച് ആനുകൂല്യങ്ങൾ വർധിക്കുന്നതായും കാണാം.

ജിയോ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത് 249 രൂപ മുതലാണ്. ഏറ്റവും ഉയർന്ന ജിയോ വാർഷിക പ്ലാൻ 3,119 രൂപയ്ക്കാണ് വരുന്നത്. ജിയോ 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ 249 രൂപ (23 ദിവസത്തെ വാലിഡിറ്റി), 299 രൂപ (28 ദിവസത്തെ വാലിഡിറ്റി), 499 രൂപ (28 ദിവസത്തെ വാലിഡിറ്റി), 533 രൂപ (56 ദിവസത്തെ വാലിഡിറ്റി), 719 രൂപ (84 ദിവസത്തെ വാലിഡിറ്റി), 799 രൂപ (56 ദിവസത്തെ വാലിഡിറ്റി), 1,066 രൂപ (84 ദിവസത്തെ വാലിഡിറ്റി), 2,879 രൂപ (365 ദിവസത്തെ വാലിഡിറ്റി), 3,119 രൂപ (365) ദിവസങ്ങളുടെ വാലിഡിറ്റി) എന്നിവ ഉൾപ്പെടുന്നു.

എയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾഎയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ എല്ലാ പ്ലാനുകളും ജിയോയുടെ സ്വന്തം സ്ട്രീമിങ് ആപ്ലിക്കേഷനുകൾ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയുമായിട്ടാണ് വരുന്നത്. 499 രൂപ, 799 രൂപ, 1,066 രൂപ, 3,119 പ്ലാനുകൾ എന്നിവയ്ക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സൗജന്യ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഡാറ്റ പ്ലാനുകളും ആനുകൂല്യങ്ങളുമാണ് റിലയൻസ് ജിയോ നൽകുന്നതെന്നും ശ്രദ്ധേയമാണ്.

വിഐ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ 179 രൂപ (28 ദിവസത്തെ വാലിഡിറ്റി), 359 രൂപ (28 ദിവസത്തെ വാലിഡിറ്റി), 539 രൂപ (56 ദിവസത്തെ വാലിഡിറ്റി), 839 രൂപ (84 ദിവസത്തെ വാലിഡിറ്റി) എന്നിവയ്ക്കൊപ്പം 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. വിഐയ്‌ക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനൊന്നുമില്ല. എന്നിരുന്നാലും, 3,099 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ജിബി

മറ്റ് രണ്ട് വാർഷിക പ്ലാനുകൾ 1,799 രൂപയ്ക്കും (24 ജിബി മൊത്തം ഡാറ്റ) 2,899 രൂപയ്ക്കും ( പ്രതിദിനം 1.5 ജിബി ഡാറ്റ) വരുന്നു. പ്രതിദിനം 100 എസ്എംഎസുകളും സൗജന്യ കോൾ ആനുകൂല്യങ്ങളും കൂടാതെ, ഈ പ്ലാനുകളിൽ ഭൂരിഭാഗവും വിഐ യുടെ സ്വന്തം സ്ട്രീമിങ് സേവനങ്ങളായ വിഐ മൂവീസ് ആൻഡ് ടിവിയും ഓഫർ ചെയ്യുന്നു. പ്രതിദിനം 2 ജിബി നൽകുന്ന അല്ലെങ്കിൽ പ്രതിദിനം 1.5 ജിബി നൽകുന്ന ഡാറ്റ ഓഫറുകൾ പരിഗണിക്കുകയാണെങ്കിൽ, ഒരു വർഷത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകുന്നത് 3,099 രൂപയുടെ പ്ലാനിൽ മാത്രമാണ്.

Best Mobiles in India

English summary
Choosing annual prepaid plans from Airtel, Jio and VI is a way to save money. Annual plans come with a four digit price tag, but it's worth noting that you do not have to recharge for rest of the year. Annual plans also offer more data benefits for less money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X