ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല്, മൂ രണ്ട്...! കൂട്ടലും കിഴിക്കലും വേണ്ട, ജിയോ, എയർടെൽ വരിക്കാരേ ഇതുചെയ്യൂ
ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരിൽ വലിയൊരു വിഭാഗം ഇപ്പോൾ കടുത്ത നിരാശയിലും ആശങ്കയിലുമാണ്. റീച്ചാർജ് പ്ലാനുകൾക്ക് നിരക്ക് വർധിച്ചു എന്നതാണ് നിരാശയ്ക്ക് കാരണം. ഇതുവരെ ലഭ്യമായിരുന്ന പ്ലാനുകൾ എല്ലാം അടിമുടി മാറിയതിനാൽ ഇനി ഏത് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യണം എന്നതാണ് ആശങ്കയ്ക്ക് കാണം. ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനി റിലയൻസ് ജിയോയും രണ്ടാം സ്ഥാനത്ത് ഭാരതി എയർടെലുമാണ്. ഈ രണ്ട് കമ്പനികളും തമ്മിൽ ടെലിക്കോം മേഖലയിൽ ശക്തമായ മത്സരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നു. ഈ രണ്ട് കമ്പനികളെ കൂടാതെ വൊഡാഫോൺ ഐഡിയയും (വിഐ) താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു.
എങ്കിലും ജിയോയും എയർടെലും കൂടി ചേരുമ്പോൾ വലിയൊരു പങ്ക് ടെലിക്കോം വരിക്കാർ അതിൽ ഉൾപ്പെടുന്നു. ഈ എയർടെൽ, ജിയോ വരിക്കാർക്ക് ഇനി റീച്ചാർജിനായി തെരഞ്ഞെടുക്കാൻ സാധിക്കുന്ന അൺലിമിറ്റഡ് 5ജി ഡാറ്റയോടു കൂടിയ മികച്ച പ്രതിമാസ പ്ലാനും വാർഷിക പ്ലാനും ഏതാണ് എന്ന് ഇവിടെ പരിചയപ്പെടുത്തുന്നു.

അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന മികച്ച ജിയോ പ്രതിമാസ പ്ലാൻ: ഒരുമാസത്തെ ടെലിക്കോം ആവശ്യങ്ങൾ ഏറ്റവും സമൃദ്ധമായി അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് 349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ് അനുയോജ്യം. അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ഏറ്റവും നിരക്കു കുറഞ്ഞ ജിയോ പ്ലാൻ ഇതാണ്.
ജിയോ 349 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോ ആപ്പ് സബ്സ്ക്രിപ്ഷനുകളും ഇതിലുണ്ട്.

എയർടെലിന്റെ മികച്ച പ്രതിമാസ പ്ലാൻ: ധാരാളം ഡാറ്റ അടക്കം വേണ്ട എയർടെൽ വരിക്കാർക്ക് അനുയോജ്യമായ പ്രതിമാസ പ്ലാനിന് 409 രൂപയാണ് ചെലവാകുക. എയർടെലിന്റെ 409 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ദിവസം 2.5ജിബി ഡാറ്റ ഈ എയർടെൽ പ്ലാനിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും ഇതിലുണ്ട്.
28 ദിവസമാണ് 409 രൂപയുടെ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി. ഇതിന്റെ അധിക ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അടങ്ങുന്നുണ്ട്. ഇത് കൂടാതെ സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, ഫാൻകോഡ്, ഇറോസ് നൗ, ഹോയ്ചോയ്, മനോരമ മാക്സ് എന്നിവയുൾപ്പെടെ ഇരുപതിലധികം സൗജന്യ ഒടിടി സബസ്ക്രിപ്ഷനുകൾ അടങ്ങുന്ന എയർടെൽ സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷനും സൗജന്യ ഹലോ ട്യൂണും വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.
അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കം കിട്ടുന്ന നിരക്ക് കുറഞ്ഞ ജിയോ വാർഷിക പ്ലാൻ: 3599 രൂപയുടെ ജിയോ പ്ലാൻ 365 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഇതിൽ പ്രതിദിനം 2.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, സൗജന്യ അൺലിമിറ്റഡ് 5G-യിലേക്കുള്ള ആക്‌സസ് എന്നിവ ലഭിക്കും. കൂടാതെ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്.

അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കം കിട്ടുന്ന നിരക്ക് കുറഞ്ഞ എയർടെൽ വാർഷിക പ്ലാൻ: 3599 രൂപയുടെ എയർടെൽ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും സൗജന്യ അൺലിമിറ്റഡ് 5ജി ആക്‌സസും ഈ പ്ലാനിൽ ലഭിക്കുന്നു.


Click it and Unblock the Notifications