സാധാരണക്കാരന് ലാഭം ജിയോയോ എയർടെലോ; 200 രൂപയിൽ താഴെ വിലയുള്ള ഈ പ്ലാനുകൾ പറഞ്ഞുതരും!
ഇന്ത്യൻ ടെലിക്കോം രംഗത്ത് നിലവിൽ രണ്ട് വൻ ശക്തികളാണ് ഉള്ളത്, എയർടെലും ജിയോയും. വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ റിലയൻസ് ജിയോയാണ് ഒന്നാമത്. എയർടെൽ രണ്ടാം സ്ഥാനം കൈയടക്കിയിരിക്കുന്നു. വിഐ മൂന്നാമതും ബിഎസ്എൻഎൽ ഏറ്റവും ഒടുവിലുള്ള നാലാം സ്ഥാനവും കൊണ്ട് തൃപ്തിപ്പെടുന്നു. സേവനങ്ങളുടെ കാര്യമെടുത്താൽ ഇതിൽ ഏത് കമ്പനിയാണ് മികച്ചത് എന്ന് പറയേണ്ടത് അത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വരിക്കാരാണ്. ജിയോ മികച്ച കമ്പനിയാണ്, എന്നാൽ 5ജി വ്യാപനം തുടങ്ങിയ ശേഷം ജിയോയുടെ വേഗത വളരെ കുറഞ്ഞുവെന്ന് പരാതികൾ ഉയർന്നു. തുടക്കം മുതൽ ഉയർന്നുകേൾക്കുന്ന ഈ പരാതികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
ജിയോ മാത്രമല്ല, എയർടെലും മറ്റ് ടെലിക്കോം കമ്പനികളും ഡാറ്റ വേഗതയുടെ കാര്യത്തിൽ ചില പ്രദേശങ്ങളിൽ പിന്നിലാണ്. നിരവധി ടെലിക്കോം ഉപയോക്താക്കൾ തങ്ങളുടെ നെറ്റ്വർക്കിന് വേഗത പോര എന്ന് പരാതി ഉയർത്തുന്നുണ്ട്. അതിൽ എല്ലാ ടെലിക്കോം കമ്പനികളും പെടും. എങ്കിലും അങ്ങിങ്ങായി ഉയരുന്ന ഇത്തരം ചെറിയ പരാതികളൊന്നും ജിയോയുടെയോ എയർടെലിന്റെയോ കുതിപ്പിന് തടസമാകുന്നില്ല.

വിഐക്കും ബിഎസ്എൻഎല്ലിനും വരിക്കാർ കുറയുകയും ജിയോയ്ക്കും എയർടെലിനും വരിക്കാർ കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇരു കമ്പനികളും സൗജന്യമായി നൽകുന്ന അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ മറ്റ് കമ്പനികളുടെ വരിക്കാരെ ആകർഷിക്കുന്നു. ഇതൊക്കെ മാറ്റി നിർത്തി, റീച്ചാർജ് പ്ലാനുകളുടെ കാര്യമെടുത്തിൽ ഏത് കമ്പനിയാണ് വരിക്കാർക്ക് മികച്ച ലാഭമുള്ള പ്ലാനുകൾ നൽകുന്നത് എന്ന് നോക്കിയാൽ ഇരുകമ്പനികളുടെയും പ്ലാനുകൾ മികച്ചതാണ്.
ജിയോ, എയർടെൽ കമ്പനികളുടെ വരിക്കാർക്ക് തങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി പ്ലാനുകൾ ഉണ്ട്. അതിൽ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന 200 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനുകളും ഉണ്ട്. തുക കുറവായതിനാൽ തന്നെ ഈ പ്ലാനുകളിലെ ആനുകൂല്യങ്ങളും അതിനനുസരിച്ച് ഉള്ളതായിരിക്കും. വരിക്കാർക്ക് ലാഭം നൽകുന്ന കുറഞ്ഞ തുകയുടെ പ്ലാൻ നൽകുന്നത് ആരെന്ന് പരിചയപ്പെടാം.
ജിയോയുടെ 200 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ: 149 രൂപയുടെ ജിയോ പ്ലാൻ: 20 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ ദിവസവും 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസും എന്നിവ ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയുടെ ആക്സസും ഇതിലുണ്ട്.
179 രൂപയുടെ ജിയോ പ്ലാൻ: 24 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 1ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ അടങ്ങുന്നു. അധിക ആനുകൂല്യമായി ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.
199 രൂപയുടെ ജിയോ പ്ലാൻ: 23 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ആണ് ഈ പ്ലാൻ നൽകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇതിന് പുറമേ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള കോംപ്ലിമെൻ്ററി ആക്‌സസ്സും ലഭിക്കും.

209 രൂപയുടെ ജിയോ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള കോംപ്ലിമെൻ്ററി ആക്‌സസ്സും അധിക ആനുകൂല്യമായി ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
എയർടെലിന്റെ 200 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനുകൾ: 155 രൂപയുടെ എയർടെൽ പ്ലാൻ: എയർടെലിന്റെ നിലവിലെ ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആണിത്. 1 ജിബി ഡാറ്റയോടെ 24 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസുകളും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
179 രൂപയുടെ എയർടെൽ പ്ലാൻ: 2ജിബി ഡാറ്റയോടെ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. ഇതിൽ അൺലിമിറ്റഡ് കോൾ, 300 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. സൗജന്യ ഹെലോട്യൂണുകൾ, വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ്, പോഡ്കാസ്റ്റുകൾ എന്നിവയിലേക്കുള്ള ആക്‌സസും അധിക ആനുകൂല്യങ്ങളായി ലഭ്യമാകും.

199 രൂപയുടെ എയർടെൽ പ്ലാൻ: 3 ജിബി ഡാറ്റ, 5 രൂപ ടോക്ക്ടൈം, അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. സൗജന്യ ഹെലോട്യൂണുകൾ, വിങ്ക് മ്യൂസിക്, പോഡ്‌കാസ്‌റ്റുകൾ എന്നിവയിലേക്കുള്ള ആക്‌സസും ഇതിൽ അധിക ആനുകൂല്യങ്ങളായി ഉൾപ്പെടുന്നു.
209 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 1 ജിബി ഡാറ്റയോടെ 21 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ എത്തുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിലുണ്ട്. അധിക ആനുകൂല്യങ്ങളായി സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ്, പോഡ്കാസ്റ്റുകൾ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും.


Click it and Unblock the Notifications








