Home
News

മല്ലൻ vs മാതേവൻ! ജിയോ x എയർടെൽ: ആനുകൂല്യങ്ങളാൽ സമ്പന്നമായ വാർഷിക റീച്ചാർജ് പ്ലാൻ ഇതാ

ഇന്ത്യൻ ടെലിക്കോം രംഗത്തെ വൻ ശക്തികളാണ് ജിയോയും എയർടെലും. ഏറ്റവുമധികം ടെലിക്കോം വരിക്കാർ സ്വന്തമായുള്ളത് ഇവർക്കാണ്. ഈ രണ്ട് കമ്പനികളും തങ്ങളുടെ വരിക്കാർക്കായി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ നിരവധി വാർഷിക പ്ലാനുകളും ഉൾപ്പെടുന്നു. റീച്ചാർജ് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം വാർഷിക പ്ലാനുകളാണ് ഏറ്റവും ലാഭകരം.

ധാരാളം ആനുകൂല്യങ്ങളോടെയാണ് ജിയോയുടെയും എയർടെലിന്റെയും വാർഷിക പ്ലാനുകൾ എത്തുന്നത്. അ‌തിനാൽത്തന്നെ ഇവ തിരഞ്ഞെടുക്കുന്നത് ഒരു വർഷത്തെ ടെലിക്കോം ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റാൻ ഏറെ സഹായിക്കും. നിലവിലെ സാഹചര്യത്തിൽ വാർഷിക പ്ലാനുകൾ ഉപയോഗിക്കാത്തവർ എത്രയും വേഗം ഒരു വാർഷിക പ്ലാൻ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

ജിയോ x എയർടെൽ: ആനുകൂല്യങ്ങളാൽ സമ്പന്നമായ വാർഷിക റീച്ചാർജ് പ്ലാൻ

കാരണം അ‌ടുത്ത മാസത്തിന് ശേഷം, അ‌തായത് ലോക്സഭാ ഇലക്ഷൻ റിസൾട്ടിന് ശേഷം അ‌ധികം ​വൈകാതെ ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കും. ഈ നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പോൾ ഒരു വാർഷിക പ്ലാൻ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. എയർടെലും ജിയോയും അ‌വതരിപ്പിച്ചിട്ടുള്ളവയിൽ മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന ചില പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

മികച്ച ആനുകൂല്യങ്ങളുമായി എത്തുന്ന ജിയോയുടെ വാർഷിക പ്ലാനുകൾ- 2999 രൂപയുടെ പ്ലാൻ: ദിവസവും 2.5GB ഹൈ-സ്പീഡ് ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. അ‌തോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാൻ അ‌നുവദിക്കുന്നു. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് കോംപ്ലിമെൻ്ററി സബ്‌സ്‌ക്രിപ്ഷനുകളും ഈ 365 ദിവസ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ജിയോ x എയർടെൽ: ആനുകൂല്യങ്ങളാൽ സമ്പന്നമായ വാർഷിക റീച്ചാർജ് പ്ലാൻ

3333 രൂപയുടെ ജിയോ വാർഷിക പ്ലാൻ: 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 2.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ അ‌ടങ്ങുന്നു. അ‌ധിക ആനുകൂല്യമായി JioTV മൊബൈൽ ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്ന ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷൻ, ജിയോടിവി, ജി​യാസിനിമ, ജിയോക്ലൗഡ് എന്നിവയും ലഭിക്കും.

3227 രൂപയുടെ ജിയോ വാർഷിക പ്ലാൻ: ദിവസവും 2ജിബി ഹൈ-സ്പീഡ് ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ദിവസം 100 എസ്എംഎസും ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. പ്രൈം വീഡിയോ മൊബൈൽ എഡിഷൻ്റെ 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിനെ ആകർഷകമാക്കുന്നത്. ഇതിന് പുറമേ ജിയോ ആപ്പുകളിലേക്കുളള ആക്സസും ലഭിക്കും.

എയർടെലിന്റെ മികച്ച വാർഷിക പ്ലാനുകൾ- 1799 രൂപയുടെ പ്ലാൻ: 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ ആകെ 24ജിബി ഡാറ്റയാണ് ലഭിക്കുക. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 3600 എസ്എംഎസ് എന്നിവയും ഇതിലുണ്ട്. മൂന്ന് മാസത്തെ അപ്പോളോ 24|7 സർക്കിൾ ആക്സസ്, സൗജന്യ HelloTunes, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

ജിയോ x എയർടെൽ: ആനുകൂല്യങ്ങളാൽ സമ്പന്നമായ വാർഷിക റീച്ചാർജ് പ്ലാൻ

2999 രൂപയുടെ എയർടെൽ വാർഷിക പ്ലാൻ: ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ 365 ദിവസ വാലിഡിറ്റി പ്ലാനിലെ ആനുകൂല്യങ്ങൾ. 3 മാസത്തെ അപ്പോളോ 24|7 സർക്കിൾ സബ്സ്ക്രിപ്ഷൻ, സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് സബസ്ക്രിപ്ഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

3359 രൂപയുടെ എയർടെൽ വാർഷിക പ്ലാൻ: ധാരാളം ഡാറ്റ വേണ്ടവർക്ക് ഈ എയർടെൽ പ്ലാൻ അ‌നുയോജ്യമാണ്. കാരണം ദിവസം 2.5 ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും (ലോക്കൽ, എസ്ടിഡി, റോമിംഗ്) അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവുമുണ്ട്. കൂടാതെ പ്രതിദിനം 100 എസ്എംഎസും സൗജന്യമായി അ‌യയ്ക്കാം.

ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ കിടിലൻ ഒടിടി സബസ്ക്രിപ്ഷനും 3359 രൂപയുടെ എയർടെൽ വാർഷിക പ്ലാനിലുണ്ട്. ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സബസ്ക്രിപ്ഷൻ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് മാസത്തേക്ക് അപ്പോളോ 24|7 സർക്കിളിലേക്കുള്ള ആക്‌സസ്, സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും അ‌ധിക ആനുകൂല്യങ്ങളായി ഈ പ്ലാനിലുണ്ട്.

More from GizBot

Best Mobiles in India

English summary
Both Jio and Airtel have introduced great prepaid plans for their subscribers. Jio's main annual plans come in at Rs 2999, Rs 3333 and Rs 3227 respectively. Similarly, Airtel's 365-day validity plans are priced at Rs 1799, Rs 2999 and Rs 3359. Airtel annual plan of Rs 1799 offers a total of 24GB data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X