ഇത്ര കുറഞ്ഞ നിരക്കുകളിൽ ഇത്രയധികം ആനുകൂല്യങ്ങൾ; പോസ്റ്റ്പെയ്ഡ് രംഗത്തെ എയർടെൽ ജിയോ പോരാട്ടം | Jio VS Airtel
ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും വലിയ പേരുകളാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. ടെലിക്കോം വിപണിയിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ഇവർ തുടർന്ന് കൊണ്ടിരിക്കുകയുമാണ്. രണ്ട് ടെലികോം കമ്പനികളും പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്‌ബാൻഡ് ഫൈബർ എന്നിങ്ങനെ വിവിധ സർവീസുകൾ ഓഫർ ചെയ്യുന്നുണ്ട്. കൂടുതലറിയാൻ തുടർന്ന് വായിക്കുക.
ഏത് സെഗ്മെന്റിലാണെങ്കിലും ഏറ്റവും മികച്ച പ്ലാനുകൾ നൽകി കൂടുതൽ യൂസേഴ്സിനെ ആകർഷിക്കാൻ കമ്പനികൾ എപ്പോഴും ശ്രദ്ധ പുലർത്തുന്നു. രണ്ട് കമ്പനികളിൽ റിലയൻസ് ജിയോയാണ് കൂടുതൽ പ്ലാനുകൾ ഓഫർ ചെയ്യുന്നത്. എയർടെലാകട്ടെ തങ്ങളുടെ റീചാർജ് പ്ലാനുകളിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി പ്ലാനിന്റെ മൂല്യം വർധിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സെഗ്മെന്റുകളിലെല്ലാം മത്സരാധിഷ്ടിതമായ പ്ലാനുകളാണ് രണ്ട് സ്ഥാപനങ്ങളും നൽകുന്നത് (Jio VS Airtel).

എണ്ണം പറഞ്ഞ പ്ലാനുകളുമായി പോസ്റ്റ്പെയ്ഡ് സെഗ്മെന്റിൽ കമ്പനികൾ മത്സരം നിലനിർത്തുന്നതായി മനസിലായല്ലോ. നിരവധി ആനുകൂല്യങ്ങൾ പായ്ക്ക് ചെയ്ത് എത്തുന്ന ഓഫറുകളാണ് പോസ്റ്റ്പെയ്ഡ് സെഗ്മെന്റിലെ സവിശേഷത. ഒന്ന് ഒന്നിനേക്കാൾ മികച്ചതെന്ന് പറയാവുന്ന വിധത്തിലാണ് ഈ പ്ലാനുകളെല്ലാം കമ്പനികൾ സജ്ജീകരിച്ചിരിക്കുന്നതും. ഇക്കൂട്ടത്തിൽ 500 രൂപയിൽ താഴെ വില വരുന്ന പ്ലാനുകളും ലഭിക്കുന്ന ആനുകൂല്യങ്ങളും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.
500 രൂപയിൽ താഴെയുള്ള പോസ്റ്റ്പെയ്ഡ് ഓഫറുകളിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഏതാണ്ട് സമാനമായ ആനുകൂല്യങ്ങളാണ് യൂസേഴ്സിന് ലഭിക്കുന്നത്. ഓരോ പ്ലാനുകളും ഒന്നിനൊന്ന് മെച്ചമെന്ന് വിലയിരുത്താവുന്ന വിധത്തിലാണ് ഇവ അണിയിച്ചൊരുക്കുന്നതും. ഓരോ ഉപയോക്താവിനും വ്യത്യസ്തമായ ആവശ്യങ്ങളുണ്ടാകും. അതിന് ചേരുന്ന വിധത്തിലുള്ള വ്യത്യസ്ത ആനുകൂല്യങ്ങളും ഈ പ്ലാനുകൾക്ക് ഒപ്പം കമ്പനികൾ ലഭ്യമാക്കുന്നുണ്ട്. എയർടെലും ജിയോയും ഓഫർ ചെയ്യുന്ന 500 രൂപയിൽ താഴെയുള്ള എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളെക്കുറിച്ചും വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
399 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ : 40 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യം, പ്രതിദിനം 100 എസ്എംഎസുകൾ, എയർടെൽ താങ്ക്സ് റിവാർഡുകൾ എന്നിവയെല്ലാം 399 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ഫാമിലി ആഡ് ഓണുകളോ ഒടിടി സബ്സ്ക്രിപ്ഷനുകളോ 399 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നില്ലെന്നതും യൂസേഴ്സ് അറിഞ്ഞിരിക്കണം.
499 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ : 75 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും ഡെയിലി100 എസ്എംഎസുകളും എയർടെൽ താങ്ക്സ് റിവാർഡ്സും പ്ലാനിനൊപ്പമുണ്ട്. 6 മാസത്തേക്കുള്ള ആമസോൺ പ്രൈം മെമ്പർഷിപ്പും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആനുവൽ സബ്സ്ക്രിപ്ഷനും വിങ്ക് പ്രീമിയം ആക്സസും യൂസേഴ്സിന് ലഭിക്കും. കേടുപാടുകളുണ്ടാകുമ്പോൾ റിപ്പയറിങ് ചിലവിന്റെ 60 ശതമാനം വരെ വഹിക്കുന്ന ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ സർവീസും പ്ലാനിലുണ്ട്. സൗജന്യ ഫാമിലി ആഡ് ഓണുകളൊന്നും പ്ലാനിനൊപ്പമില്ല.
299 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ : ഈ പ്രതിമാസ പ്ലാൻ 30 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങും ഡെയിലി 100 എസ്എംഎസുകളും ലഭ്യമാക്കുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്ക് ഫ്രീ ആക്സസും ലഭിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യങ്ങളും പ്ലാനിനൊപ്പമുണ്ട്.
399 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ : 75 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. കൂടാതെ മൂന്ന് അഡീഷണൽ സിം കാർഡുകളും യൂസേഴ്സിന് ലഭിക്കും. ഓരോ സിം കാർഡിലും 5 ജിബി ഡാറ്റയും സൌജന്യമായി ലഭിക്കും. പ്രതിമാസ ക്വാട്ട കഴിഞ്ഞാൽ ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതവും ഈടാക്കും. ജിയോ ആപ്പുകളിലേക്കും 5ജിയിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും.


Click it and Unblock the Notifications








